സാമൂതിരിയും മുസ്ലിംകളും സൗഹൃദരാഷ്ട്രീയത്തിന്റെ സുവര്‍ണകാലം
1442ല്‍ പേര്‍ഷ്യന്‍ രാജാവ് ഷാറൂഖിന്റെ പ്രതിനിധിയായി അബ്ദുറസാഖ് സാമൂതിരിയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം കോഴിക്കോട്ട് സ്ഥിരതാമസക്കാരായ ധാരാളം മുസ്ലിംകളെ കണ്ടു. അവര്‍ അവിടെ രണ്ടു പള്ളികള്‍ നിര്‍മിച്ചിരുന്നു. അഞ്ചു നേരവും അവിടെ അവര്‍ നിസ്‌കരിക്കാനെത്തും. അവര്‍ക്ക് ഒരു ഖാളിയുണ്ട്. ഇസ്ലാമിലെ ശാഫി കര്‍മങ്ങളാണ് അവര്‍ അനുധാവനം ചെയ്തിരുന്നത്. ഷാറൂഖിന് പ്രതിനിധി മുഖേന അയച്ച സന്ദേശത്തില്‍ സാമൂതിരി ഇപ്രകാരം പറഞ്ഞതായി അബ്ദുറസാഖ് തന്നെ രേഖപ്പെടുത്തുന്നു: ‘ഈ തുറമുഖത്ത് എല്ലാ വെള്ളിയാഴ്ചകളിലും പെരുന്നാള്‍ ദിനങ്ങളിലും ഇസ്ലാമികമായി ഖുതുബ (പള്ളി പ്രസംഗം) നടക്കാറുണ്ട്. […]