നിസ്കാരം; ആത്മാശ്വാസത്തിന്റെ ആരാധന
പ്രതീക്ഷിച്ചപോലെ സാധ്യമാകാതിരുന്ന പ്രാസ്ഥാനിക വളർച്ച, നാലുപാടുമിരമ്പുന്ന പ്രതിഷേധങ്ങൾ, തണലൊരുക്കിയ പ്രിയപ്പെട്ടവരുടെ വിയോഗം, ആശ്വാസം തേടിപ്പോയ ദേശത്തു നിന്നുണ്ടായ അതിക്രമം. തിരുനബി(സ) പ്രതിസന്ധിയുടെ നടുക്കടലിലകപ്പെട്ട ഈ കാലത്തെ ചരിത്രം ദുഃഖവർഷം എന്ന് രേഖപ്പെടുത്തുന്നുണ്ട്. കനലെരിയുന്ന ആത്മഭാരങ്ങളുടെ നേരത്ത് എന്തു ചെയ്യാനാണ്? നിസ്സഹായമായ ആ ആപത് സന്ധിയെ രക്ഷിതാവ് പരിഹരിച്ച രീതിയെ കുറിച്ചാണ് ഈ ലേഖനം. സൂറത്തുൽ ബഖറയിലെ 45ാമത്തെ സൂക്തം ഓർത്തുവയ്ക്കാം. അതിപ്പോൾ വായിക്കുന്നില്ല. അൽപ്പം മുന്നോട്ടുപോയിട്ടാവാം. നിങ്ങൾക്കോർമയുണ്ടോ ആ രംഗം? അല്ലാഹു അത്യാകർഷകമായൊരു യാത്രയ്ക്കൊരുങ്ങാൻ തിരുനബിക്ക് നിർദേശം […]