By രിസാല on January 1, 2022
1465, Article, Articles, Issue, വഴിവെളിച്ചം
മനുഷ്യരെ മാനസികമായി ഉണർത്തുകയാണ് ഇസ്‌ലാം. തിന്മയുടെ അനന്തരഫലങ്ങളെക്കുറിച്ച് അത് മുന്നറിയിപ്പ് നൽകുന്നു. നന്മയുടെ അനന്തമായ നേട്ടങ്ങളിലേക്ക് മനുഷ്യരെ നയിക്കുന്നു. ഇതാണ് ഇസ്‌ലാമിന്റെ ധാർമിക പ്രബോധനം. ഈ പ്രബോധനം കിട്ടിയ ഒരാൾ പക്വമതിയാകുന്നു. ഇസ്‌ലാമിന്റെ സമതുലിതമായ വീക്ഷണങ്ങളിലേക്ക് അയാൾ വന്നെത്തുന്നു. ചിന്താമണ്ഡലങ്ങൾ വികസിക്കുന്നു. “പ്രബോധനം’ എന്ന വാക്ക് തന്നെ മനസിനോടും അതേ തുടർന്ന് ശരീരത്തോടുമാണ് സംസാരിക്കുന്നത്. വിജയകരമായ പ്രബോധനം ബുദ്ധിയുടെയും വികാരത്തിന്റെയും സംയോജനമാണ്; അങ്ങനെ മനുഷ്യന്റെ ഹൃദയത്തിലേക്കും മനസിലേക്കും ആഴത്തിൽ എത്താനും ഓരോ അണുവിനെയും നിയന്ത്രിക്കാനും ശാന്തത കൈവരുത്താനും […]
By രിസാല on December 30, 2021
1465, Article, Articles, Issue
മനുഷ്യന്റെ നിലനില്‍പ്പിനു അനിവാര്യമാണ് കച്ചവടങ്ങള്‍. പരസ്പരം ആവശ്യങ്ങള്‍ അനുവര്‍ത്തിക്കാനുള്ള ഏറ്റവും വലിയ ഉപാധികൂടിയാണിത്. വിശുദ്ധ ഖുര്‍ആനും നബിവചനങ്ങളും ധാരാളം സ്ഥലങ്ങളില്‍ കച്ചവടത്തെയും കച്ചവടക്കാരെയും പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍ കച്ചവടത്തില്‍ നിന്നും കിട്ടുന്ന ലാഭത്തെ “ഫള്‌ലുല്ലാഹ് ‘ എന്നാണ് പലയിടത്തും പരിചയപ്പെടുത്തിയത്. അഥവാ അല്ലാഹുവിന്റെ ഔദാര്യം. അല്ലാഹുവിന്റെ ഔദാര്യവും കരുണയും മനുഷ്യന്‍ എപ്പോഴും ആശിക്കുകയും തേടിക്കൊണ്ടിരിക്കുകയും വേണം. ഈ ഔദാര്യങ്ങളില്‍ ഏറ്റവും മികച്ച ഒന്നാണ് കച്ചവടലാഭം എന്ന് ഖുര്‍ആന്‍ അടിവരയിടുന്നു. നബി (സ്വ) കച്ചവടം ചെയ്തു മാതൃകയായതുപോലെത്തന്നെ […]
By രിസാല on December 28, 2021
1465, Article, Articles, Issue
2014 ൽ അമേരിക്കയിൽ നടന്ന ഒരു സർവെയിൽ, ജനങ്ങൾക്കിടയിൽ കൂടുതൽ മനഃക്ലേശമുണ്ടാക്കുന്നത് പണമാണെന്ന് പറയുന്നുണ്ട്. പണത്തെ കുറിച്ച് സംസാരിക്കാൻ ഭൂരിഭാഗം ജനങ്ങളും മടി കാണിക്കുന്നുവെന്നും സർവെ വ്യക്തമാക്കുന്നു. എന്തുകൊണ്ടാണ് പണം ഒരു തലവേദനയായി മാറുന്നത്? കുടുംബ ബന്ധങ്ങൾ പോലും ശിഥിലമാകാൻ പണം കാരണമാകുന്നതെങ്ങനെയാണ്? കുറഞ്ഞ കാലത്തെ ജീവിതം ആസ്വദിക്കുന്നതിന് പണം ഒരു തടസ്സമാകുന്നതെങ്ങനെയാണ്? ഇതിന്റെയെല്ലാം ഉത്തരം എത്തിച്ചേരുന്നത് മനുഷ്യന്റെ പണത്തോടുള്ള സമീപനത്തിലാണ്. ജീവിതത്തിൽ പണത്തിന്റെ സ്ഥാനമെന്തെന്നും ഏതു രൂപത്തിൽ പണം ഉപയോഗിക്കണമെന്നും അറിയാത്തതാണ് പലപ്പോഴും പണത്തെ ജീവിതത്തിലെ […]
By രിസാല on December 28, 2021
1465, Article, Articles, Issue, വർത്തകൾക്കപ്പുറം
സ്വത്വ രാഷ്ട്രീയം (Identity Politics) ആധുനിക രാഷ്ട്രീയ വ്യവഹാരമേഖലയിലെ സവിശേഷമായ ഒരു ഇനമാണ്. സംസ്കാരത്തെ കേന്ദ്രീകരിച്ച് ശക്തി പ്രാപിച്ചുവന്ന ഈ രാഷ്ട്രീയ വിചാരധാരയെ ആര്‍ക്കും തള്ളിപ്പറയാനാവില്ല. അതൊരു ആഗോളപ്രതിഭാസമാണ്. അതിന് അതിന്റേതായ ഭാഷയും ശൈലിയും വ്യാകരണവുമുണ്ട്. അമേരിക്കന്‍ ഗോത്രവര്‍ഗത്തിന്റെ പ്രതിനിധികള്‍ മുന്‍ യു എസ് പ്രസിഡന്റ് ബറാക് ഒബാമയെ കാണാന്‍ ചെന്നപ്പോള്‍, ‘താങ്കള്‍, മൂപ്പന്‍’ എന്ന അഭിസംബോധന കൊണ്ടാണ് ചര്‍ച്ച മുഴുമിപ്പിച്ചത്. ആഫ്രിക്കന്‍ വംശജനായ ഒബാമക്ക് ആ മൂപ്പന്‍ വിളി ഇഷ്ടപ്പെട്ടുകാണും. കാരണം, ഗോത്രത്തലവനാണ് മൂപ്പന്‍. അതുകൊണ്ട് […]
By രിസാല on December 27, 2021
1465, Article, Articles, Issue, ചൂണ്ടുവിരൽ
പ്രതിസന്ധിയിലാണ് കേരളത്തിലെ മുസ്‌ലിം ലീഗ്. ഒന്നരപ്പതിറ്റാണ്ടിനുശേഷം അവര്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. തുടര്‍ച്ചയായ അധികാര നഷ്ടമല്ലാതെ മറ്റൊന്നുമല്ല അത്. കേരളത്തിന്റെ കക്ഷി രാഷ്ട്രീയം ശ്രദ്ധിക്കുന്നവര്‍ക്ക് ഒട്ടും അപരിചിതമല്ല മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തന ശൈലി. അത് അധികാരവുമായി മാത്രം കെട്ടുപിണഞ്ഞ ഒന്നാണ്. കൃത്യമായ ഇടവേളകളില്‍ വന്നുചേരുന്ന ഭരണമാണ് അതിന്റെ മൂലധനം. ആ ഭരണകാലം നിങ്ങള്‍ക്ക് ഓര്‍ക്കാം. നാനാതരം ഇടപാടുകളുടെ കാലമാണ് അത്. അതില്‍ കക്ഷി രാഷ്ട്രീയത്തിന്റെ പൊതു സ്വഭാവം അറിയുന്നവര്‍ക്ക് തെറ്റു കാണാന്‍ കഴിയില്ല. ഒരു സംഘടനയെ […]