ഒരു കാട്ടുതീ വരുന്നു
ലിബറലിസത്തിന്റെയും നിയോലിറലിസത്തിന്റെയും രാഷ്ട്രീയതലത്തിനപ്പുറം, വ്യക്തിയുടെ താല്പര്യം, വ്യക്തിസ്വാതന്ത്ര്യം, മത-ധാര്‍മിക നിയന്ത്രണങ്ങളോടുള്ള കലാപം എന്നീ അടിസ്ഥാന സ്വഭാവങ്ങളില്‍ നിന്നു കൊണ്ട് രൂപപ്പെടുന്ന വ്യവസ്ഥകളെയെല്ലാം ഉൾക്കൊള്ളുന്ന ഒരു അംല്ല്രാ ടേം എന്ന നിലയിലാണ് ലിബറലിസം ഇപ്പോള്‍, കേരളീയ സാഹചര്യത്തില്‍ വിശേഷിച്ചും, വിമര്‍ശന വിധേയമാകുന്നത്. ഞങ്ങളുടെ ചോയ്‌സുകളാണ് പ്രധാനം, മറ്റു ഘടകങ്ങള്‍ ഇടപെടേണ്ടതില്ല എന്ന സ്വരത്തില്‍ പൊതുവായി ഉയര്‍ന്നു കേള്‍ക്കുന്ന പലതരം താല്പര്യങ്ങള്‍, ഫെമിനിസത്തിന്റെയും ലിംഗസമത്വത്തിന്റെയും പേരിലുള്ള വാദങ്ങള്‍, അതിനോടുള്ള പ്രതികരണമായി രൂപപ്പെടുന്ന മെനിനിസമെന്നോ മറ്റോ അറിയപ്പെടുന്ന പുരുഷപക്ഷ ചര്‍ച്ചകള്‍, എല്‍ജിബിടിയില്‍ […]