1472

ഇസ്‌ലാം പടിഞ്ഞാറിന്റെ മുറിവുണക്കുന്നു

ഇസ്‌ലാം പടിഞ്ഞാറിന്റെ മുറിവുണക്കുന്നു

ഇസ്‌ലാം പടിഞ്ഞാറിന്റെ ശത്രുവാണോ? ദീര്‍ഘമായ സംവാദങ്ങള്‍ നടന്നുകൊണ്ടിരുന്ന/കൊണ്ടിരിക്കുന്ന ഒരു ഡിസ്‌കോഴ്സ് സ്പെയ്സാണിത്. ഇത്തരം സംവാദപരതയെ തുറന്നുവിട്ടതില്‍ അനിഷേധ്യ സാന്നിധ്യമുള്ളൊരു കൃതിയാണ് സാമുവല്‍ പി ഹണ്ടിങ്ടണ്‍ തയാറാക്കിയ “ക്ലാഷസ് ഓഫ് സിവിലൈസേഷന്‍’. 1992ല്‍ അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവതരിപ്പിക്കുകയും 93ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത കൃതിയുടെ ഉള്ളടക്കം അമേരിക്കകത്തും പുറത്തുമുള്ള നിരവധി പൊളിറ്റികല്‍ സയന്റിസ്റ്റുകളെയും രാഷ്ട്രീയക്കാരെയും പുതിയ ആലോചനകളിലേക്ക് നയിച്ചു. സോവിയറ്റ് യൂണിയന്റെ പതനത്തോടെ രൂപപ്പെട്ട രാഷ്ട്രീയ അവ്യവസ്ഥയുടെ കാലത്താണ് ഹണ്ടിങ്ടണ്‍ പുതിയൊരു ആലോചന പങ്കുവെക്കുന്നത്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ […]

ലിബറൽ ആഖ്യാനങ്ങൾ തോൽക്കുന്ന ഇടങ്ങൾ

ലിബറൽ ആഖ്യാനങ്ങൾ തോൽക്കുന്ന ഇടങ്ങൾ

ലിബറൽ സംസ്കാരം മുസ്‌ലിംകൾക്കിടയിൽ സാംസ്‌കാരിക നായകരോ മത നിയമങ്ങളോ പ്രവാചകന്മാരോ മഹര്‍ഷിമാരോ മുനിമാരോ സാമൂഹ്യപരിഷ്‌കര്‍ത്താക്കളോ പഠിപ്പിച്ച ആശയമോ ജീവിതസംഹിതകളോ അല്ല ലിബറലിസം. സംസ്‌കാര ശൂന്യരായ ഒരുകൂട്ടത്തിന്റെ ലീലാവിലാസം മാത്രമാണത്. മുസ്‌ലിം ഭവനങ്ങളില്‍ അത് കടന്നുവന്നിട്ടുമില്ല. ഇസ്‌ലാമിക സൊസൈറ്റിയില്‍ വിവിധ ലിംഗവിഭാഗങ്ങൾ സുരക്ഷിതരും സന്തുഷ്ടരുമാണ്. പൈതൃകമായി മാതാപിതാക്കളിലൂടെയും ഗുരുനാഥന്മാരിലൂടെയും കിട്ടുകയും അഭ്യസിക്കുകയും ചെയ്യുന്ന ജീവിതരേഖക്കനുസരിച്ചാണ് അവര്‍ ജീവിക്കുന്നത്. ഭദ്രമായ ആ ജീവിതം തകര്‍ക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. അതിന് മുസ്‌ലിം രക്ഷകരായി വരുന്നവരുണ്ട്. വിശദ വായനയില്‍ മനുഷ്യജീവിതം മൂന്ന് അടിത്തറകളില്‍ കെട്ടിപ്പടുത്തിട്ടുള്ളതാണ്. […]

ധാർമികമൂല്യനിഷേധവും ലിബറൽ വ്യക്തിവാദവും പോപ്പുലിസത്തെ വളർത്തുന്ന വിധം

ധാർമികമൂല്യനിഷേധവും  ലിബറൽ വ്യക്തിവാദവും  പോപ്പുലിസത്തെ  വളർത്തുന്ന വിധം

2021 ഫെബ്രുവരി 27ന് ജയ്പൂർ ലിറ്റററി ഫെസ്റ്റിവലിനോടനുബന്ധിച്ച് ഡോ. ശശി തരൂരും ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രഫസർ മിഖായേൽ സാൻഡലും തമ്മിൽ ഒരു മുഖാമുഖ സംഭാഷണം നടക്കുകയുണ്ടായി. മെറിറ്റു വിവാദത്തിന്റെ സ്വേച്ഛാധിപത്യം: പൊതു നന്മക്കെന്തു സംഭവിച്ചു(The Tyranny of Merit: What’s Become of the common Good) എന്ന സാൻഡലിന്റെ പുസ്തകത്തെ ആസ്പദമാക്കിയായിരുന്നു ആ സംഭാഷണം. ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസം, അന്താരാഷ്ട്ര സിവിൽ സർവീസ് അനുഭവ സമ്പത്തിന്റെ ഇരുപത്തിരണ്ടിലധികം പുസ്തകങ്ങളിലൂടെ ഇന്ത്യക്കകത്തും പുറത്തും താൻ ആസ്വദിക്കുന്ന പ്രശസ്തി […]

ചില കാലങ്ങളിൽ സ്വാതന്ത്ര്യവും തടവറയാണ്

ചില കാലങ്ങളിൽ  സ്വാതന്ത്ര്യവും തടവറയാണ്

മനുഷ്യന്റെ സകല വ്യവഹാരങ്ങൾക്കും അതിര് നിശ്ചയിക്കുകയും അതിനനുസൃതമായി ജീവിതത്തെ ക്രമീകരിക്കാൻ നിർദേശിക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം. മനുഷ്യനു മേൽ നിയന്ത്രണങ്ങൾ പാടില്ലെന്നും സർവസ്വതന്ത്രമായി വിഹരിക്കാൻ അവസരമുണ്ടാകണമെന്നുമാണ് ലിബറലിസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട്. അനിയന്ത്രിതമായ സ്വാതന്ത്ര്യം എന്നത് പ്രത്യക്ഷത്തിൽ ആകർഷകവും അനുഭൂതിദായകവുമായി അനുഭവപ്പെടുമെന്നതിനാൽ പൊതുവെ സ്വീകാര്യത കിട്ടുന്നുണ്ട്. പക്ഷേ, ആഴത്തിലുള്ള അന്വേഷണങ്ങളും, അനുഭവങ്ങളും ലിബറലിസത്തിന്റെ അപകടത്തെ വെളിപ്പെടുത്തുന്നുണ്ട്. ധാർമികതയെ വികലമായി അവതരിപ്പിക്കുന്ന ലിബറലിസ്റ്റുകൾ വ്യക്തിസ്വാതന്ത്ര്യത്തിൽ മതമോ, ഭരണകൂടമോ ഇടപെടരുതെന്നാണ് ആവശ്യപ്പെടുന്നത്. അത് പരമമായ സ്വാതന്ത്ര്യത്തിന് വിഘാതം സൃഷ്ടിക്കുന്നുവെന്നാണ് വാദം. വ്യക്തികളിലധിഷ്ഠിതമായ […]

ഇടതുപക്ഷമേ, ആ കണ്ണട ഒന്ന് മാറ്റാമോ?

ഇടതുപക്ഷമേ, ആ കണ്ണട ഒന്ന് മാറ്റാമോ?

കുറച്ച് ചോദ്യങ്ങള്‍ വായിക്കാം. ഏതാനും മാസങ്ങളായി പൊതുമണ്ഡലത്തില്‍ വീശിയടിക്കുന്നതാണ്. വെറുതെയൊന്ന് ക്രോഡീകരിക്കാം. ഒരു വിശ്വാസിമുസ്‌ലിമിന് ഇടതുപക്ഷജീവിതം സാധ്യമോ? ഇടതുപക്ഷം പിന്തുടരുന്ന, പ്രചരിപ്പിക്കുന്ന ലിബറല്‍ ആശയങ്ങള്‍ക്കും അതിന്റെ പ്രയോഗത്തിനും പിന്തുണ നല്‍കാന്‍ വിശ്വാസി മുസ്‌ലിമിന് സാധിക്കുമോ? ഇത് രണ്ടും സാധ്യമല്ല എങ്കില്‍ തിരഞ്ഞെടുപ്പില്‍ ഒരു വിശ്വാസിമുസ്‌ലിം ഇടതുപക്ഷ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്നതില്‍ യുക്തിയുണ്ടോ? വിശ്വാസി മുസ്‌ലിമിന്റെ വിശ്വാസാധിഷ്ഠിതവും മതാത്മകവുമായ ജീവിത പദ്ധതികളുടെ വിപരീതമല്ലേ മതം സംബന്ധിച്ച ഇടത് നിലപാടുകള്‍? ഇടതുപക്ഷം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ലിബറല്‍-പുരോഗമന വീക്ഷണങ്ങള്‍ ഇസ്‌ലാം […]