1473

നിങ്ങളുടെ കച്ചവടത്തില്‍ വഞ്ചനയുണ്ടോ?

നിങ്ങളുടെ കച്ചവടത്തില്‍  വഞ്ചനയുണ്ടോ?

ഒരു രാജ്യത്തിന്റെ സാമ്പത്തിക വ്യവഹാരങ്ങളില്‍ സുപ്രധാനമായ ഇടമാണ് വിപണി(Market). വിപണികളിലൂടെയാണ് ഉല്പന്നങ്ങളുടെയും സേവനങ്ങളുടെയും പരസ്പര കൈമാറ്റം സാധ്യമാകുന്നത്. ഈ കൈമാറ്റം സാധ്യമാകുമ്പോഴാണ് രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയുണ്ടാകുന്നതും തൊഴില്‍ വര്‍ധിക്കുന്നതും. അതുകൊണ്ടു തന്നെ പ്രസ്തുത വിപണികള്‍ സുതാര്യമായി പ്രവര്‍ത്തിക്കേണ്ടത് ഒരു രാജ്യത്തിന്റെ ക്ഷേമത്തിന് അനിവാര്യമാണ്. വിപണികളിലെ കച്ചവടങ്ങള്‍ നീതിപൂര്‍ണമാകുമ്പോള്‍ എല്ലാവര്‍ക്കും അതിന്റെ ഫലം അനുഭവിക്കാനാവും. എന്നാല്‍, കേവല ലാഭത്തിനു വേണ്ടി കച്ചവടത്തിന് തെറ്റായ മാര്‍ഗങ്ങള്‍ അവലംബിക്കുമ്പോള്‍ സമൂഹത്തിലെ ഏതെങ്കിലുമൊരു വിഭാഗം അതിന്റെ ഇരകളാവുകയും രാജ്യത്ത് സാമ്പത്തിക അസമത്വം രൂപപ്പെടുകയും […]

തുർക്കിയുടെ ബ്രിട്ടീഷ് വിരോധവും ജർമൻ സഖ്യവും

തുർക്കിയുടെ ബ്രിട്ടീഷ് വിരോധവും  ജർമൻ സഖ്യവും

ഒന്നാം ലോക മഹായുദ്ധത്തിലെ തുർക്കി – ജർമൻ സഖ്യനീക്കങ്ങൾക്കെതിരെ മലബാറിൽ പലവിധ പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്. ലഘുലേഖകളും നിവേദനങ്ങളും പ്രസിദ്ധീകരിച്ച് ഉസ്മാനിയ്യാ ഖലീഫയോടും നേതാക്കളോടും ജർമനിയുടെ വഞ്ചനാത്മക രാഷ്ട്രീയ നയങ്ങൾ ഉലമാക്കൾ ഉണർത്തി. ആസ്ട്രിയൻ യുദ്ധത്തിലും യൂറോപ്പിൽ നടന്ന ഇതര യുദ്ധങ്ങളിലും ജർമനി മുസ്‌ലിം വിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. എന്നാൽ ഖലീഫയുടെ തീരുമാനങ്ങൾ അക്ഷരംപ്രതി അംഗീകരിക്കണമെന്ന അഭിപ്രായക്കാരായിരുന്നു മറുപക്ഷം. രാഷ്ട്രീയപരമായ ഈ അഭിപ്രായാന്തരം ബ്രിട്ടീഷ് അനുകൂല നയത്തിലേക്ക് ഒരു വിഭാഗം പണ്ഡിതരെ എത്തിച്ചു. തിരൂരിൽ നടന്ന സമ്മേളനവും പ്രമേയങ്ങളും […]

ഒറ്റമരത്തിന് നിലനിൽക്കാനാകുമോ?

ഒറ്റമരത്തിന് നിലനിൽക്കാനാകുമോ?

പത്തൊമ്പതാം നൂറ്റാണ്ടിൽ ലിബറലിസത്തിന്റെ സൈദ്ധാന്തിക അടിത്തറ വലിയ പരിവർത്തനത്തിന് വിധേയമായി. ഒരു കാലത്ത് ഭരണകൂടത്തെ “അനിവാര്യമായ തിന്മ’ (A necessary evil) എന്നാണ് രാഷ്ട്രീയ സൈദ്ധാന്തികനായിരുന്ന തോമസ് പെയ്ൻ (Thomas Paine, 1737-1809) വിശേഷിപ്പിച്ചതെങ്കിൽ 19-ാം നൂറ്റാണ്ടിലെ ലിബറൽ ചിന്തകർ ഭരണകൂടത്തെ ഒരു സഖ്യകക്ഷിയായി പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടു. ലിബറൽ ആശയങ്ങൾ പ്രചരിപ്പിക്കാനും നടപ്പിൽവരുത്താനും ഭരണകൂടങ്ങളെ ഉപയോഗപ്പെടുത്താമെന്നായിരുന്നു കണ്ടെത്തൽ. ഭരണത്തെ സ്വാധീനിക്കുന്നതുകൊണ്ടു പ്രയോജനമുണ്ടെന്ന തിരിച്ചറിവായിരുന്നു ഇത്. ഈ “തിരിച്ചറിവി’ലേക്ക് നയിച്ചത് പ്രയോജനവാദവും (utilitarianism) അതിന്റെ പ്രധാന പ്രയോക്താവായിരുന്ന ജോൺ […]

ഒട്ടിച്ചേർന്നുനിന്ന് ഒറ്റനിലയാകാം

ഒട്ടിച്ചേർന്നുനിന്ന് ഒറ്റനിലയാകാം

ജാലിയൻ വാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ജനറൽ ഡയറിന്റെ നിർദയമായ ബലപ്രയോഗത്തെയും ക്രൂരമായ അടിച്ചമർത്തലിനെയും പ്രതീകവത്കരിച്ച് ഗാന്ധിജി പ്രയോഗിച്ച വാക്കാണ് ഡയറിസം. അമേരിക്കൻ ജേണലിസ്റ്റായ കാതറിൻ മേയോയുമായുള്ള സംഭാഷണമധ്യേ ഗാന്ധി പറഞ്ഞു: “ഈ രാജ്യം ഡയറിസത്തിൽ നിന്ന് മുക്തമായിരിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. അതായത് രാജ്യത്തിന് അധികാരം ലഭിക്കുമ്പോൾ അതിന്റെ ശീലങ്ങളെയും, ആചാരങ്ങളെയും മറ്റുള്ളവരിൽ അടിച്ചേല്പിക്കുന്നതിനുവേണ്ടി ഭീകരതയെ ഉപയോഗപ്പെടുത്തരുതെന്ന് ഞാനാഗ്രഹിക്കുന്നു.’ നമ്മുടെ രാജ്യത്ത് “ഡയറിസ’മെന്ന മനോഭാവത്തിന്റെ തീവ്രവ്യാപനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കർണാടകയിലെ ഉഡുപ്പി ഗവ.വനിത പ്രീ യൂനിവേഴ്സിറ്റി കോളജിലെ 11,12 ക്ലാസുകളിലെ […]

വിവേചനത്തിലൂടെ വിഭജനമാണ് ലക്ഷ്യം

വിവേചനത്തിലൂടെ വിഭജനമാണ് ലക്ഷ്യം

കര്‍ണാടകയിലെ ഉഡുപ്പി ഗവ. കോളജില്‍ മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം വിലക്കിയതും ഹരിയാനയില്‍ ഒഴിഞ്ഞ പൊതുസ്ഥലങ്ങളില്‍ ആരാധന തടഞ്ഞതും വിവേചനത്തിനെതിരെയുളള ഇന്ത്യന്‍ ഭരണഘടനാ തത്വങ്ങളെ (ആര്‍ട്ടിക്ക്ള്‍ 15) ചോദ്യം ചെയ്യുന്നു. സമീപകാലത്ത് രാജ്യത്ത് ഉയര്‍ന്നുവന്ന രണ്ടു വിഷയങ്ങള്‍ മുസ്‌ലിംകള്‍ക്കു നേരെയുള്ള വ്യക്തമായ വിവേചനം ഉള്‍ച്ചേര്‍ന്നതാണ്. ഡല്‍ഹിയോടു ചേര്‍ന്ന ഹരിയാനയിലെ ഗുരുഗ്രാമിലെ ഒഴിഞ്ഞുകിടക്കുന്ന പൊതുസ്ഥലങ്ങളില്‍ മുസ്‌ലിംകള്‍ക്ക് പ്രാദേശിക അധികാരികള്‍ പ്രാര്‍ഥനാസൗകര്യം നിഷേധിച്ചതാണ് ആദ്യ സംഭവം. രണ്ടാമത്തെ സംഭവം കര്‍ണാടക ഉഡുപ്പിയിലെ പ്രി യൂനിവേഴ്‌സിറ്റി കോളജില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം വിലക്കിയതാണ്. […]