യുപിയില്‍ നിന്ന് ചില പാഠങ്ങളുണ്ട്
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചുവരവാണ് ബി ജെ പി നടത്തിയത്. 41.3 ശതമാനം വോട്ടോടെ 255 സീറ്റില്‍ അവര്‍ വിജയിച്ചു. സഖ്യകക്ഷികളുടെ സീറ്റ് കൂടി ചേര്‍ത്താല്‍ സഭയില്‍ 274 സീറ്റാകും. മുഖ്യ എതിരാളിയായ സമാജ്‌വാദി പാര്‍ട്ടി 32.1 ശതമാനം വോട്ട് നേടി, 111 സീറ്റില്‍ വിജയിച്ചു. ആര്‍ എല്‍ ഡി, എസ് ബി എസ് പി തുടങ്ങി ഏഴുപാര്‍ട്ടികളുടെ സഖ്യത്തിന് ആകെ നേടാനായത് 124 സീറ്റ് മാത്രം. അഞ്ചു വര്‍ഷത്തെ ഭരണത്തിനു ശേഷം അധികാരത്തില്‍ തിരിച്ചെത്താനായത് […]