തിരുപാഠശാലയിലെ അധ്യാപനരീതികള്‍
സര്‍വമാന സദ്ഗുണങ്ങളും പരിപൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ് തിരുനബി(സ്വ) നിയോഗിതനായിട്ടുള്ളത്. അതുകൊണ്ടുതന്നെ ദിവ്യവിജ്ഞാനീയങ്ങളും കര്‍മാനുഷ്ഠാനങ്ങളും ആത്മസംസ്‌കരണത്തിന്റെ പ്രായോഗിക പാഠങ്ങളും ഈ ജഗദ്ഗുരു ലോകത്തിന് പകര്‍ന്നുനല്‍കി. പുതുലോകത്തിന്റെ വൈജ്ഞാനിക സങ്കല്‍പങ്ങളുമായി പലപ്പോഴും അത് വിയോജിച്ചു. ഇന്ന് അറിവ് വില്‍ക്കാനും വാങ്ങാനും പറ്റുന്ന ചന്തച്ചരക്ക് മാത്രമാണ്. കമ്പോളത്തിലെ ഏറ്റവും വിലപിടിപ്പുള്ള വിഭവമായി വിദ്യാഭ്യാസം മാറിയതോടെ അവിടേക്ക് ജനങ്ങളുടെ ഒഴുക്ക് ശക്തമാവുക സ്വാഭാവികം. അങ്ങനെ ഭൗതിക ലക്ഷ്യത്തിനപ്പുറത്തേക്ക് വികസിക്കാതെ മാനവികതയുടെ ചേരുവകള്‍ ബാഷ്പീകരിക്കപ്പെട്ട ആര്‍ത്തിപ്പണ്ടാരങ്ങളുടെ പറുദീസയായി വിദ്യാഭ്യാസരംഗം മാറി. തിരുനബിയുടെ പാഠശാലയിലേക്ക് വരിക. അവിടെ […]