നെടുവീർപ്പിടുക അനീതി സംഭവിച്ചിരിക്കുന്നു
“സംവരണം ഇന്ത്യ ചര്‍ച്ചക്കെടുക്കാറുള്ള സന്ദര്‍ഭം പ്രത്യേകമായി പരിശോധിക്കണം. സംവരണത്തെക്കുറിച്ച് ഇന്ത്യ ചര്‍ച്ച ചെയ്യുന്നത് സംവരണവിരുദ്ധമായ ഒരു മൊമന്റം രൂപം കൊള്ളുമ്പോള്‍ മാത്രമാണ്. അതായത് സംവരണ വിരുദ്ധമായ അന്തരീക്ഷത്തിലാണ്. ശാന്തമായ അന്തരീക്ഷത്തില്‍ അല്ല. ശാന്തമായ ഒരന്തരീക്ഷത്തില്‍, ജനാധിപത്യപരമായ ഒരന്തരീക്ഷത്തില്‍ സംവരണം എന്താണ് എന്ന് ആലോചിക്കുന്ന ഒരു ശീലം ഇന്ത്യക്കില്ല. സംവരണ വിരുദ്ധതയുടെ ഓളം നിലനില്‍ക്കുന്ന ഒരന്തരീക്ഷത്തില്‍ നമ്മള്‍ സംവരണത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ നമ്മള്‍ സംവരണവിരുദ്ധരെയാണ് സംബോധന ചെയ്യുന്നത്. അതായത് സംവരണം എന്ന ആശയത്തില്‍ നമ്മുടെ നാട്ടില്‍ സംവാദങ്ങള്‍ സാധ്യമാകാറില്ല എന്നര്‍ഥം’ […]