By vistarbpo on August 6, 2013
Article, Articles, Issue, Issue 1050, കാണാപ്പുറം
ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് ക്രിസ്ത്യാനികളാണ്; 220 കോടി. തൊട്ടടുത്ത് മുസ്ലിംകളും; 160 കോടി. ഹിന്ദു സമൂഹം മൂന്നാം സ്ഥാനത്താണത്രേ. മൊത്തം 100 കോടിയോളം വരും. നാലാം സ്ഥാനത്തു വരുന്നത് ബുദ്ധമതമാണ്. 48 കോടി. ഭൂമുഖത്തെ എല്ലാ ഭീകരവാദികളും മുസ്ലിംകളാണെന്നാണ് ഇതുവരെ ഇസ്ലാം വിരുദ്ധരും മാധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍, കൊടും ഭീകരവാദികള്‍ മറ്റു മതത്തിലുമുണ്ടെന്ന സത്യം ലോകം ഒടുവില്‍ സമ്മതിച്ചിരിക്കുന്നു. അങ്ങനെയാണ് ലോകപ്രശസ്തമായ ടൈം വാരികയുടെ മുഖചിത്രമായി(2013 ജൂലൈ ഒന്ന് ലക്കം) ബര്‍മയിലെ (മ്യാന്മര്) ബുദ്ധമത സന്യാസി വിറാതു […]
By vistarbpo on August 6, 2013
Article, Articles, Issue, Issue 1050
ഉചിതമായ ഉപമയേത്? ഒന്ന്: നീരൊഴുക്കിന് കുറുകെ തടകെട്ടി വെള്ളം തടഞ്ഞു വെക്കുക. ഒഴുക്കുവെള്ളം കെട്ടിക്കിടന്ന് ഒരു വന്‍ അണക്കെട്ട് പോലെ ശ്വാസം മുട്ടി നില്ക്കുക. ഒടുക്കം ഒരുനാള്‍, തട തച്ചുപൊട്ടിച്ച്, വയലും കൃഷിയും വരമ്പും വേലിയും തകര്‍ത്ത് ഭ്രാന്തമായ അര്‍മാദത്തോടെ അതിനെ ഒഴുക്കിവിടുക. രണ്ട്: മുടക്കങ്ങള്‍ വന്നുപെടുകവഴി നീരൊഴുക്കിന് മാര്‍ഗതടസ്സം വീണ്ടും. അതിങ്ങനെ ജീര്‍ണമായി കെട്ടിക്കിടക്കുകയാണ്. ആയതിനെ അല്പാല്പമായി പല സുഷിരങ്ങള്‍ വഴി ഒഴുക്കിവിട്ട്, അപകടാവസ്ഥ ഒഴിവാക്കുന്നു. എന്നിട്ട്, ബാക്കിയുള്ള വെള്ളം ആശ്വാസത്തോടെ ഒഴുക്കിവിടുന്നു. ഇവിടെ ചോദ്യം, […]
By vistarbpo on August 6, 2013
Article, Articles, Issue, Issue 1050
നോമ്പിന്റെ സമാപനത്തോടെ നിര്‍ബന്ധമാകുന്ന ഒരു ദാനമുണ്ട്. അതാണ് ഫിത്വര്‍ സകാത്ത്. പേര് തന്നെ അത് സൂചിപ്പിക്കുന്നുണ്ട് ഫിത്വര്‍ എന്നാല്‍ വ്രതമുക്തി. റമളാന്‍ നോമ്പ് നിര്‍ബന്ധമായ ഹിജ്റ രണ്ടാം വര്‍ഷം തന്നെയാണ് ഫിത്വര്‍ സകാത്തും നിര്‍ബന്ധമായത്. നിസ്കാരത്തിന് സഹ്വിന്റെ സുജൂദ് പോലെയാണ് റമളാന്‍ നോമ്പിന് ഫിത്വര്‍ സകാത്ത് എന്ന് ഇമാം വകീഅ്(റ) പറഞ്ഞിട്ടുണ്ട്. നിസ്കാരത്തില്‍ സംഭവിക്കുന്ന വീഴ്ചകള്‍ സുജൂദ് പരിഹരിക്കും പോലെ നോമ്പില്‍ വരുന്ന വീഴ്ചകള്‍ ഈ സകാത്ത് പരിഹരിക്കുന്നു. ഈ സകാത്തു നല്കല് ധനികര്‍ക്ക് മാത്രമല്ല നിര്‍ബന്ധം. […]
By vistarbpo on August 6, 2013
Article, Articles, Issue, Issue 1050
മണ്‍സൂണ്‍ കാലത്തെ കനത്ത പേമാരിയില്‍ കരകവിഞ്ഞൊഴുകുന്ന പുഴക്കു കുറുകെ നീന്തി മറുകരയിലെത്തുമ്പോഴുണ്ടാകുന്ന ഒരു അനുഭൂതിയുണ്ട്. ജീവിതവും മരണവും സ്രഷ്ടാവിനായി സമര്‍പ്പിക്കുന്ന സത്യവിശ്വാസിക്ക് ആത്മാവ് നഷ്ടപ്പെടാത്ത നോമ്പിലൂടെ നേടിയെടുക്കാനാവുന്നത് ഇത്തരമൊരു ഈടുറ്റ അനുഭൂതിയാണ്. നോമ്പുകാരന് രണ്ടു സന്തോഷമുണ്ടെന്ന പ്രവാചകാധ്യാപനവും ഇഹത്തിലും പരത്തിലുമുള്ള അനുഭൂതിയെക്കുറിച്ചു തന്നെയാണ് പറയുന്നത്. നവൈതു സ്വൗമ ഗദിന് ഈ കൊല്ലത്തെ… ഒരു വലിയ സമരത്തിനുള്ള ഒരുക്കം നടക്കുകയാണ്. പ്രത്യാക്രണത്തെക്കാള് പ്രതിരോധമാണിവിടെ വിഷയമാകുന്നത്.പൈശാചികതയും ദേഹേച്ഛയും വച്ചുനീട്ടുന്ന പ്രലോഭനങ്ങളെ ജയിച്ചടക്കാനുള്ള ശക്തമായൊരു പ്രതിരോധ പ്രവര്‍ത്തനം. നോമ്പിലൂടെ വിശ്വാസി കൈവരിക്കുന്നത് […]
By vistarbpo on August 6, 2013
Article, Articles, Issue, Issue 1050
ഒരു കാലത്ത് നോമ്പും പെരുന്നാളും ആഗതമായാല്‍ ഗള്ഫിലാരെങ്കിലുമുള്ള വീട്ടുകാര്‍ പോസ്റ്റ്മാന് വരുന്നതും കാത്തിരുന്നത് പാര്‍സല്‍ പ്രതീക്ഷിച്ചായിരുന്നു. എയ്റ്റി ട്വന്റി, നൂറ്റിക്ക് നൂറ് പോളിസ്റ്റര്‍ കുപ്പായത്തുണിയും പാന്റ്സും പുള്ളിത്തുണിയും സ്പ്രേ ബോട്ടിലുമൊക്കെയായിരുന്നു അന്നത്തെ പാര്‍സല്‍ ഉരുപ്പടികള്‍. നാട്ടിലെ ഷോപ്പുകളില്‍ കിട്ടാത്ത, ജപ്പാന് നിര്‍മിത തുണിത്തരങ്ങള്‍ ഗള്‍ഫ് ആഢംബരത്തിന്റെയും പൊങ്ങച്ചത്തിന്റെയും പ്രതീകമായിരുന്നു അന്ന്. സ്വര്‍ണം വിളയുന്ന നാട്ടില്‍ നിന്ന് ഉറ്റവര്‍ക്കായി പറന്നെത്തുന്ന അപൂര്‍വം വസ്തുക്കള്‍ ഗള്‍ഫിനെക്കുറിച്ച് നാട്ടില്‍ കുറെ മിഥ്യാ സങ്കല്പങ്ങള് സൃഷ്ടിക്കപ്പെടാന്‍ കാരണമായി. ഗള്‍ഫ് സ്വര്‍ഗമാണെന്നും ഉറ്റവരും ഉടയവരും […]