അല്‍അസ്ഹര്‍; ചിന്തയെ മുറിച്ചുകടക്കുമ്പോള്‍
ഈജിപ്തിലേക്ക് വിമാനം കയറിയപ്പോള്‍ നൈല്‍നദിയേക്കാളും പിരമിഡുകളേക്കാളും മനസ്സില്‍ നിറഞ്ഞത് അല്‍അസ്ഹര്‍ സര്‍വകലാശാലയെക്കുറിച്ചുള്ള ചിന്തകളായിരുന്നു. ഐനുശ്ശംസ് യൂണിവേഴ്‌സിറ്റിയിലെ രണ്ടുദിവസത്തെ വിദ്യാഭ്യാസ കോണ്‍ഫറന്‍സ് കഴിഞ്ഞതിനു ശേഷമാണ് അസ്ഹറിലേക്ക് തിരിക്കാന്‍ സാധിച്ചത്. അതിനുമുമ്പേ ആ സൗധസമുച്ചയം പുറമേനിന്ന് കണ്‍നിറയെ കണ്ടിരുന്നു. അസ്ഹര്‍ മസ്ജിദിന്റെ പഴയ മിഹ്‌റാബിനടുത്തിരുന്നപ്പോള്‍ ആത്മാവിനു ചിറക് മുളച്ചു. ചരിത്രത്തിലൂടെ ബഹുദൂരം പറന്നു. വര്‍ത്തമാനത്തിലേക്ക് തിരികെ വരാന്‍ അതിന് ഏറെ സമയം വേണ്ടിവന്നു. ചരിത്രത്തിന്റെ ഈടുവെപ്പെന്നോണം ഒരു പണ്ഡിതന്‍ പൊതു ജനങ്ങള്‍ക്കു വേണ്ടി ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്നു, തൊട്ടടുത്ത്. ആള്‍ രസികനാണെന്ന് […]