ജീവിതവീക്ഷണം മാറ്റാമോ, ജലപ്രതിസന്ധി മാറ്റാം
ഭൂമിയില്‍ ജലം മനുഷ്യശരീരത്തിലെ രക്തം പോലെയാണ് എന്ന ചൊല്ല് ഇന്ന് ഏറെ അര്ത്ഥസമ്പൂര്ണമായിരിക്കുന്നു. ശരീരത്തില്‍ രക്തത്തിന്റെ അളവ് പരിമിതമാണ്. ഭൂമിയില്‍ ശുദ്ധജലത്തിന്റെ അളവ് പരിമിതമാണ്. മൊത്തം ജലത്തിന്റെ മൂന്ന് ശതമാനത്തില്‍ താഴെ മാത്രമാണ് ശുദ്ധജലം. അതില്‍ നല്ലൊരു പങ്കും ധ്രുവങ്ങളിലെ മഞ്ഞുമലകളിലാണുള്ളത്. ഒരു ശരീരത്തില്‍ രക്തത്തിന്റെ അളവ് കുറയുകയാണെങ്കില്‍ മറ്റൊരാളുടെ ശരീരത്തില്‍ നിന്നെടുക്കാം. എന്നാല്‍ ഭൂമിയില്‍ ജലം കുറഞ്ഞാല്‍ എവിടെ നിന്ന് കൊണ്ടുവരും? ജലവും രക്തം പോലെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കുകയാണ്. കെട്ടിനിന്നാല്‍ രണ്ടും അഴുക്ക് ചേര്‍ന്ന് മലിനമാകും. […]