അറബി മലയാളം വെറുമൊരു ലിപിമാലയല്ല
ഇംഗ്ലീഷും മലയാളവും മാപ്പിളമാര്‍ വേണ്ടെന്നു വെച്ചത് ബോധപൂര്‍വ്വമായിരുന്നു. അതൊരു തിരസ്‌കാരത്തിന്റെ ഭാഗമായിരുന്നു. ഇന്ന് നമ്മള്‍ കോള വേണ്ടെന്നുവെക്കുന്നതുപോലെ. പകരം തദ്ദേശീയമായ ഇളനീര്‍ കഴിക്കുന്നത് പോലെ. തദ്ദേശീയമായതോ പുറത്തുള്ളതോ ആയ ജ്ഞാനങ്ങളെല്ലാം ഞങ്ങള്‍ തന്നെ തരാം. തദ്ദേശീയമായ ഭാഷയില്‍ തരാം. അവന്റെ ജ്ഞാനവും ഭാഷയും നമുക്കുവേണ്ട. ബ്രിട്ടീഷുകാരെ സപ്പോര്‍ട്ട് ചെയ്യുന്ന ജന്മിമാരുടെ ഭാഷയും നമുക്കുവേണ്ട. ലളിതമായ ഭാഷ തരാം. നിങ്ങള്‍ക്ക് മനസ്സിലാവുന്നത് തരാം. അവരും നമ്മളും രണ്ടു സമൂഹങ്ങളാണ്. അവര്‍ നമ്മെ കീഴടക്കാന്‍ വരുന്നവരാണ്. അങ്ങനെ വരുന്നവരുടെയും അവരെ […]