നിയമം അറിഞ്ഞാല്‍ സാധ്യതയേറെ
പണ്ടുപണ്ട്, രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹിച്ചിരുന്നവര്‍ മാത്രം തിരഞ്ഞെടുക്കുന്ന വഴിയായിരുന്നു നിയമപഠനം. ഇന്നിപ്പോള്‍ അതല്ല സ്ഥിതി. ആഗോളവത്കരണത്തിന്റെയും സ്വകാര്യവത്കരണത്തിന്റെയുമൊക്കെ കാലം വന്നതോടെ അഭിഭാഷകന്റേത് ലക്ഷങ്ങള്‍ ശമ്പളമുറപ്പിക്കാവുന്ന സ്വപ്‌നജോലിയായി മാറി. മുമ്പ് സിവില്‍, ക്രിമിനല്‍ എന്നിങ്ങനെ രണ്ടു സാധ്യതകള്‍ മാത്രമായിരുന്നു വക്കീല്‍മാരുടെ മുമ്പിലുണ്ടായിരുന്നത്. ഇന്നങ്ങനെയല്ല കാര്യങ്ങള്‍. കോര്‍പ്പറേറ്റ്, സൈബര്‍ക്രൈം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കോപ്പിറൈറ്റ്, ലീഗല്‍ പ്രൊസസ് ഔട്ട്‌സോഴ്‌സിങ് (എല്‍പിഒ) രംഗങ്ങളിലെല്ലാം അഭിഭാഷകര്‍ക്ക് ജോലിസാധ്യതകളുണ്ട്. ബാങ്കുകളും മറ്റ് പൊതുമേഖലാസ്ഥാപനങ്ങളുമെല്ലാം എല്‍.എല്‍.ബിക്കാരെ പ്രത്യേകമായി ഓഫീസര്‍ തസ്തികയിലേക്ക് റിക്രൂട്ട് ചെയ്യുന്നു. നന്നായി എഴുതാനും സംസാരിക്കാനുമുള്ള കഴിവ്, […]