ശിഹാബ് തങ്ങള്‍

എന്നെ സ്വാധീനിച്ച ‘ഗവേഷണ വിദ്യാര്‍ത്ഥി’

എന്നെ സ്വാധീനിച്ച ‘ഗവേഷണ വിദ്യാര്‍ത്ഥി’

മതം മനുഷ്യജീവിതത്തെ ഭദ്രമായ ഒരസ്ഥിവാരത്തില്‍ രൂപപ്പെടുത്തുന്ന ശക്തമായ ഒരു ജീവിത രീതിയാണെന്ന് ഞാന്‍ പഠിച്ചത് മതപ്രസംഗങ്ങളിലൂടെയും വായനയിലൂടെയുമായിരുന്നു. ആത്മീയതയാണ് അതിന്റെ അടിത്തറയെന്ന് പൂര്‍വികര്‍ തെളിയിക്കുകയും ചെയ്തു. മതവിരുദ്ധ പ്രത്യയ ശാസ്ത്രവാദികളുടെ കണ്ണ് തുറപ്പിക്കാന്‍ മതത്തെ പിന്നീട് രാഷ്ട്രീയവുമായി കലര്‍ത്തേണ്ടിവന്നതും കൗമാര കാലത്ത് കൗതുകമുണ്ടാക്കി. പ്രധാനമായും മതാത്മക സ്വഭാവമായിരുന്നു മലബാര്‍ രാഷ്ട്രീയത്തിന് ഉണ്ടായിരുന്നത്. പൊതുജീവിതത്തെ ശുദ്ധീകരിക്കാന്‍ യഥാര്‍ത്ഥ മതത്തിന്റെ സാന്നിധ്യത്തിന് മാത്രമേ കഴിയുകയുള്ളൂവെന്ന് തെളിയിച്ചവരാണ് മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ തലപ്പത്തുണ്ടായിരുന്നത്. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബും സയ്യിദ് അബ്ദുറഹിമാന്‍ […]