poem

ജൂലി

ജൂലി

തൊടിയില്‍ മഴയേറ്റു തറ്റു വളരുന്ന ഏകാകിനിയായ ഒരു തൊട്ടാവാടി പൂവാണ് നീ! എന്റെ മനോരോഗ ക്രുദ്ധവിനാഴികളില്‍ നീ പരിമിളമായ് പരക്കുന്നു. നിശൂന്യമാക്കപ്പെട്ട പ്രതീക്ഷയുടെ ജാലകം നന്മ നിറഞ്ഞ മനസ്സില്‍ വര്‍ണരാജികളായ് മിന്നുന്നു!! ജൂലി!* മഞ്ഞുകാലം കടന്നുപോകുകയാണ് ചരാചരങ്ങള്‍ പുതഞ്ഞ് ഉറങ്ങുകയാണ് പ്രകൃതി മുഴുവന്‍ വസന്തത്തിനായ് കാതോര്‍ക്കുകയാണ് നിന്റെ ഓര്‍മകള്‍ തരുന്ന കറുത്ത കരിമ്പടത്തിനകത്ത് എന്റെ മാനഭംഗം ചെയ്യപ്പെട്ട ജീവിതവും പതുക്കെ തളിര്‍ നീട്ടുന്നു! അതെ നീട്ടുന്നു! പി.എ. നാസിമുദ്ദീന്‍