മനുഷ്യ സമൂഹത്തിന്റെ മറുപാതിയാണ് സ്ത്രീ. മനുഷ്യര്‍ നിലനില്‍ക്കുന്നതും ഉന്നതി പ്രാപിക്കുന്നതും സ്ത്രീകള്‍ മുഖേനയാണ്. പല മേഖലകളിലും പുരുഷന് നേടി എടുക്കാനാകാത്ത പലതും സ്ത്രീകള്‍ കൈവരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഇത്ര ആദരവുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചത് അന്ത്യപ്രവാചകന്റെ (സ്വ) ആഗമനത്തിനു ശേഷമാണ്.അതിനുമുമ്പ് അവളുടെ നില പരിതാപകരമായിരുന്നു. അവളെ നികൃഷ്ടജീവിയായിട്ട് കണക്കാക്കി.അവൾക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ചു. ഭര്‍ത്താവ് ചെയ്ത തെറ്റിന് ഭാര്യ ശിക്ഷ അനുഭവിക്കണമെന്നായി. അക്കാലത്ത് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അത്യുജ്ജ്വലാവിഷ്കാരമായി ഇസ്‌ലാം.
അന്യ പുരുഷന്മാർക്ക് മുന്നിൽ സ്ത്രീ ശരീരം മുഴുവന്‍ മറയുന്ന രൂപത്തില്‍ വസ്ത്രം ധരിക്കണമെന്നാണ് ഇസ്‌ലാമിന്റെ ശാസന. ഇത് സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമല്ല. മറിച്ച് അവളുടെയും പൊതുജനങ്ങളുടെയും സംരക്ഷണത്തിനുള്ള മുന്‍കരുതലാണ്. പുരുഷനെ സ്വാധീനിക്കുന്ന രൂപത്തിലാണ് സ്ത്രീശരീരം സംവിധാനിക്കപ്പെട്ടിട്ടുള്ളത്.
സ്ത്രീയുടെ വേഷം അവരുടെ സർവോന്മുഖരായ ഉന്നതിക്ക് തടസ്സമല്ല. ഒരു പുരോഗമന സ്ത്രീ സമൂഹത്തിലെ അവളുടെ സമർഥമായ ഇടപെടലുകൾക്ക് അവളുടെ വേഷം തടസമല്ല. ശരീരം യഥാർഹം മറച്ച ധാരാളം സ്ത്രീകൾ വിവിധ രംഗങ്ങളിൽ സ്വന്തം ഭാഗധേയം നിർവഹിക്കുന്നത് നമുക്ക് കാണാം.
പൗരാണിക അറേബ്യയില്‍ പെണ്‍കുഞ്ഞ് ജനിച്ചു എന്നറിഞ്ഞാല്‍ വ്യാകുലപ്പെടുന്ന അവസ്ഥയായിരുന്നു. കൃത്യമായ ഒരു വൈവാഹിക ജീവിതം പോലും അക്കാലത്ത് ഉണ്ടായിരുന്നില്ല. പുരുഷന്മാര്‍ക്ക് ലൈംഗിക ചോദനയുളവാകുമ്പോള്‍ തെരുവില്‍ കാണുന്ന സ്ത്രീകളെ പ്രാപിക്കുകയിരുന്നു പതിവ്. വിവാഹേതര ബന്ധത്തിലൂടെ ധാരാളം സ്ത്രീകളെ ബന്ധപ്പെടുന്നതും അത് എടുത്തു പറഞ്ഞ് അഭിമാനം കൊള്ളുന്നതും പതിവായിരുന്നു.
പെണ്‍കുട്ടികളെ നോക്കിവളർത്തുന്ന വർക്കുള്ള വലിയ പ്രതിഫലങ്ങൾ വാഗ്ദാനം ചെയ്ത ശേഷം ഇസ്‌ലാമിക ലോകത്ത് ചിത്രംമാറി. ഭാര്യ ഭര്‍ത്താക്കന്മാര്‍ പെണ്‍കുഞ്ഞ് ജനിച്ചെങ്കില്‍ എന്നാഗ്രഹിച്ചുപോയി. “ഒരു സ്ത്രീയെ ആരെങ്കിലും ഇസ്‌ലാമിക ചിട്ടയോടെ പോറ്റിവളര്‍ത്തി നല്ല നിലയില്‍ എത്തിച്ചാല്‍ അവര്‍ക്ക് സ്വര്‍ഗം ഉണ്ട് ‘ എന്ന സുവിശേഷം ഈ കലികാലത്തും ഇസ്‌ലാമിക സമൂഹത്തിൽ പുതുചലനങ്ങൾ സൃഷ്ടിക്കുന്നു. പെണ്‍കുട്ടികളെ വളര്‍ത്താന്‍ വിശ്വാസികളെ കൂടുതല്‍ പ്രോത്സാഹിപ്പിച്ചു.
മഹതി ആഇശ പ്രവാചകനിൽ നിന്ന് 2210 ഹദീസുകള്‍ ഉദ്ധരിച്ചു. അതില്‍ 197 എണ്ണം സ്വഹീഹുല്‍ ബുഖാരിയില്‍ കാണാം. അക്കാലത്തെ പല പ്രമുഖ സ്വഹാബികളും സംശയനിവാരണത്തിന് വേണ്ടി സമീപിച്ചിരുന്നത് ആഇശ ബീവിയെയായിരുന്നു. വൈദ്യശാസ്ത്രത്തില്‍ മഹതിക്ക് പാണ്ഡിത്യമുണ്ടായിരുന്നു. സ്വഹാബി വനിതയായിരുന്ന റുവൈദ ബീവിയില്‍ നിന്നായിരുന്നു അവര്‍ അത് പഠിച്ചെടുത്തത്.
പൂർവകാല പണ്ഡിതരില്‍ പലരുടെയും പ്രധാന ഗുരുവര്യര്‍ സ്ത്രീകളായിരുന്നു.വലിയ സൂഫിവര്യനായിരുന്ന ഇബ്നു അസാക്കിറിന്റെ(റ) പ്രധാന അധ്യാപകരില്‍ 80 പേരും സ്ത്രീകളായിരുന്നു. താരീഖു ഇബ്നു അസാക്കിറില്‍ ഇത് പറയുന്നുണ്ട്. “ഭൂലോകത്ത് മുഴുവനും വിജ്ഞാന മുത്തുകള്‍ വിതറും’ എന്ന് പ്രവാചകൻ(സ്വ) പ്രകീർത്തിച്ച ശാഫിഈ ഇമാമിന്റെ പ്രധാന ഗുരു നഫീസതുല്‍ മിസ്്രിയ(റ) യായിരുന്നു. “ഞാന്‍ മരിച്ചാല്‍ എന്റെ മരണവാര്‍ത്ത ആദ്യം അറിയിക്കേണ്ടത് എന്റെ ഗുരു നഫീസതുല്‍ മിസ്്രിയ്യയെയാണ്’ എന്ന് മഹാനവര്‍കള്‍ ശിഷ്യരെ അറിയിച്ചിരുന്നു.
ഇന്ന് ഇസ്‌ലാമിക സമൂഹത്തിൽ സ്ത്രീ വിദ്യാസമ്പന്നയാണ്, സ്ഥാപനമേധാവിയാണ്, പ്രവർത്തകയാണ്, വിവിധ കല സംസ്കാരിക രംഗങ്ങളിൽ സന്നിഹിതയാണ്, എല്ലാം അവളുടെ തനത്, ഇസ്‌ലാമിക വേഷത്തിൽ തന്നെ, അവളുടെ സംസ്കാരിക സ്വത്വം അടയാളപ്പെടുത്തിത്തന്നെ.
മുഹമ്മദ് മുസ്വവ്വിര്‍ കല്‍പ്പകഞ്ചേരി
You must be logged in to post a comment Login