നൂതന സാമൂഹിക കാഴ്ചപ്പാടും മുസ്‌ലിം സ്ത്രീ വസ്ത്രധാരണയും
പരിഷ്‌കൃത സമൂഹത്തില്‍ പലരും ഇസ്‌ലാമിക മാനദണ്ഡങ്ങളെ തീവ്ര ചിന്താഗതിയും അപരിഷ്‌കൃതവുമെന്ന് മുദ്രകുത്തുകയാണ്. ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ നമുക്കിത് തെളിഞ്ഞു കാണാം. ഇങ്ങനെയുള്ള ആരോപണങ്ങളില്‍ പൊതുവേയുള്ളതാണ് മുസ്‌ലിം സ്ത്രീകളെ ബാധിക്കുന്ന ചര്‍ച്ചകള്‍. ഫെമിനിസ്റ്റുകളും ആധുനിക സ്ത്രീ വിമോചക ചിന്താഗതിക്കാരും ഒരു യഥാര്‍ത്ഥ മുസ്‌ലിം സ്ത്രീയെ “അവസരങ്ങള്‍ നിഷേധിക്കപ്പെട്ടവള്‍’എന്ന രൂപേണയാണ് നോക്കിക്കാണുന്നത്. ഇത് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ജീവിത മാനദണ്ഡങ്ങളിലും വസ്ത്രധാരണയിലും മറ്റു മേഖലയിലും വ്യത്യാസമില്ല. ഈ വിമര്‍ശകരെല്ലാം മുസ്‌ലിം സ്ത്രീകള്‍ക്ക് നിഷ്‌കര്‍ഷിക്കുന്ന ഇസ്‌ലാമിലെ വസ്ത്രം അവളുടെ അവസരങ്ങള്‍ നിഷേധിക്കുന്നതും […]