By രിസാല on July 1, 2022
1490, Article, Articles, Issue, സ്ത്രീത്വം
പരിഷ്‌കൃത സമൂഹത്തില്‍ പലരും ഇസ്‌ലാമിക മാനദണ്ഡങ്ങളെ തീവ്ര ചിന്താഗതിയും അപരിഷ്‌കൃതവുമെന്ന് മുദ്രകുത്തുകയാണ്. ഈ വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ നമുക്കിത് തെളിഞ്ഞു കാണാം. ഇങ്ങനെയുള്ള ആരോപണങ്ങളില്‍ പൊതുവേയുള്ളതാണ് മുസ്‌ലിം സ്ത്രീകളെ ബാധിക്കുന്ന ചര്‍ച്ചകള്‍. ഫെമിനിസ്റ്റുകളും ആധുനിക സ്ത്രീ വിമോചക ചിന്താഗതിക്കാരും ഒരു യഥാര്‍ത്ഥ മുസ്‌ലിം സ്ത്രീയെ “അവസരങ്ങള്‍ നിഷേധിക്കപ്പെട്ടവള്‍’എന്ന രൂപേണയാണ് നോക്കിക്കാണുന്നത്. ഇത് വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ജീവിത മാനദണ്ഡങ്ങളിലും വസ്ത്രധാരണയിലും മറ്റു മേഖലയിലും വ്യത്യാസമില്ല. ഈ വിമര്‍ശകരെല്ലാം മുസ്‌ലിം സ്ത്രീകള്‍ക്ക് നിഷ്‌കര്‍ഷിക്കുന്ന ഇസ്‌ലാമിലെ വസ്ത്രം അവളുടെ അവസരങ്ങള്‍ നിഷേധിക്കുന്നതും […]
By രിസാല on July 1, 2022
1490, Article, Articles, Issue, സ്ത്രീത്വം
മനുഷ്യ സമൂഹത്തിന്റെ മറുപാതിയാണ് സ്ത്രീ. മനുഷ്യര്‍ നിലനില്‍ക്കുന്നതും ഉന്നതി പ്രാപിക്കുന്നതും സ്ത്രീകള്‍ മുഖേനയാണ്. പല മേഖലകളിലും പുരുഷന് നേടി എടുക്കാനാകാത്ത പലതും സ്ത്രീകള്‍ കൈവരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഇത്ര ആദരവുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചത് അന്ത്യപ്രവാചകന്റെ (സ്വ) ആഗമനത്തിനു ശേഷമാണ്.അതിനുമുമ്പ് അവളുടെ നില പരിതാപകരമായിരുന്നു. അവളെ നികൃഷ്ടജീവിയായിട്ട് കണക്കാക്കി.അവൾക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ചു. ഭര്‍ത്താവ് ചെയ്ത തെറ്റിന് ഭാര്യ ശിക്ഷ അനുഭവിക്കണമെന്നായി. അക്കാലത്ത് സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അത്യുജ്ജ്വലാവിഷ്കാരമായി ഇസ്‌ലാം. അന്യ പുരുഷന്മാർക്ക് മുന്നിൽ സ്ത്രീ ശരീരം മുഴുവന്‍ മറയുന്ന രൂപത്തില്‍ […]
By രിസാല on June 28, 2022
1490, Article, Articles, Issue
കുറച്ചു വര്‍ഷങ്ങളായി ഇന്ത്യ സാമൂഹികമായ വലിയ സംഘര്‍ഷങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തുടനീളം മുസ്‌ലിംകള്‍ ആക്രമിക്കപ്പെടുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാജ്യമാകമാനം മുസ്‌ലിംകള്‍ പ്രതിഷേധ പ്രകടനത്തിനിറങ്ങി. പലയിടങ്ങളിലും ആക്രമിക്കപ്പെട്ടു. റാഞ്ചിയില്‍ രണ്ടു പ്രതിഷേധക്കാര്‍ വെടിയേറ്റു മരിച്ചു. പശ്ചിമബംഗാളിലെ ഹൗറയില്‍ വ്യാപകമായി സ്വത്തുകള്‍ക്ക് നാശനഷ്ടമുണ്ടായി. ഉത്തര്‍പ്രദേശില്‍ പ്രതിഷേധം നടത്തിയവരെ കുറ്റവാളികള്‍ക്കു സമാനമായാണ് നേരിട്ടത്. ഭൂരിഭാഗം മുസ്‌ലിംകളെയും നിയമനടപടികളില്ലാതെ കൂട്ടശിക്ഷ നല്‍കുന്ന പുതിയ രീതിയനുസരിച്ച് വിചാരണയില്ലാതെ ശിക്ഷകള്‍ നടപ്പിലാക്കുകയായിരുന്നു. അവരുടെ വീടുകള്‍ സര്‍ക്കാര്‍ തകര്‍ത്തു. സ്വത്തുവകകള്‍ നശിപ്പിച്ചു. പ്രതിഷേധാര്‍ഹമായ സംഭവം നടക്കുന്നത് മെയ് 27നാണ്. […]
By രിസാല on June 28, 2022
1490, Article, Articles, Issue, കവര്‍ സ്റ്റോറി
ആമുഖമായി ഒരു തുറന്ന കത്ത് വായിക്കാം. സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് എഴുതിയത്. സാധാരണ നിലയില്‍ ഒരു രാഷ്ട്രീയ സംഘര്‍ഷ കാലത്ത് ഈ കത്തിന് വലിയ പ്രധാന്യമില്ല. ഒരാള്‍ അയാളുടെ രാഷ്ട്രീയം പ്രയോഗിക്കുന്നു. മറ്റേയാള്‍ അതിന് മറുപടി നല്‍കുന്നു. പക്ഷേ, കേരളത്തിന്റെ പൊതുമണ്ഡലത്തെ സംബന്ധിച്ച് ഈ കത്തിന് മറ്റു ചില സവിശേഷതകളുണ്ട്. അത് എഴുതിയ ആളും അഡ്രസ് ചെയ്യപ്പെട്ട ആളും പ്രതിഫലിപ്പിക്കുന്ന […]
By രിസാല on June 25, 2022
1490, Article, Articles, Issue, അഭിമുഖം, കവര്‍ സ്റ്റോറി
നബിനിന്ദയും അതേ തുടർന്നുണ്ടായ പ്രശ്നങ്ങളും ഭരണകൂടം എങ്ങനെയാണ് പരിഹരിക്കേണ്ടത്? ഇന്ത്യയിലെ ഒരു ചെറു ന്യൂനപക്ഷമാണ് നബിനിന്ദയടക്കമുള്ള വൈരം വെച്ചുപുലർത്തുന്നത്. ഒരു സമൂഹവും ഇതിന്നുത്തരവാദിയല്ല. ഏതെങ്കിലുമൊരു സമൂഹത്തെ മാത്രം ഇതിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ശരിയുമല്ല. അത്തരം സമീപനങ്ങൾ സ്വീകരിക്കുന്നത് ഇന്ത്യയെ നശിക്കാൻ വിടുന്നതിന് തുല്യമാണ്. മതസമൂഹങ്ങൾ തമ്മിലുള്ള ഭിന്നതയിലേക്ക് കാര്യങ്ങൾ പോയാൽ ഭരണകൂടങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലേക്ക് രാജ്യം പോകും. രാജ്യഭരണകൂടം കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ട സന്ദർഭമാണിത്. മേലിൽ, മതവികാരങ്ങളെ മുറിപ്പെടുത്തുന്ന രീതിയിലുള്ള നീക്കങ്ങളിലേക്ക് ആരും പോകാതിരിക്കാൻ പാഠവും […]