ആ കാശ്മീരിയുവാവിന് ഒരു വിടവ് പോലും കൊടുക്കാത്തതെന്ത്?

Stop-Torture-Free-Kashmir
1989ല്‍ ഭഗല്‍പുരില്‍ വച്ച് ആയിരത്തിലധികം മുസ്ലിംകളെ അരുംകൊല ചെയ്ത തീവ്രവാദികളെ ഇതുവരെ നിയമത്തിനു മുമ്പില്‍ കൊണ്ടു വന്നിട്ടില്ല. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ തയ്യാറാക്കിയതുപോലും 17 വര്‍ഷത്തിന് ശേഷമാണ്. 92-93 കാലഘട്ടത്തില്‍ മുംബൈ കലാപത്തില്‍ നിറഞ്ഞാടിയവരെ നിയമം തലോടുകയായിരുന്നു. ഇതിലൊന്നുമെന്തേ സമൂഹ മനസാക്ഷിയെ തൃപ്തിപ്പെടുത്തുന്ന തീരുമാനമുണ്ടായില്ല?

   മധ്യവര്‍ഗാധിഷ്ഠിതമായ ‘പൊതുസമൂഹ’ത്തിന്റെ മേല്‍ കോര്‍പ്പറേറ്റ്വല്‍ക്കരിക്കപ്പെട്ട മാധ്യമങ്ങളുപയോഗിച്ച് സൃഷ്ടിക്കുന്ന ‘പൊതുബോധങ്ങളെ’യാണ് നോം ചോസ്ക്കി ‘സമ്മതിയുടെ നിര്‍മിതി’ എന്ന് വിളിച്ചത്. ഇതിനനുസരിച്ചാണോ ഇന്ത്യയിലെ നീതിപീഠങ്ങള്‍ പോലും പോവുന്നത്? ഗീലാനിമാരെ പിടിച്ച കാലത്ത് അവരെ തീവ്രവാദത്തിന്റെ ബുദ്ധികേന്ദ്രങ്ങളെന്നാണ് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. പിന്നീടവര്‍ നിരപരാധികളെന്ന് പറഞ്ഞപ്പോള്‍ ഒരൊറ്റ മാധ്യമങ്ങളും മാപ്പ് പറഞ്ഞില്ല.

      നന്ദിതാഹക്സര്‍, രാംജത്മലാനി, കെ ജി കണ്ണബിരാന്‍ തുടങ്ങി ഒട്ടനവധി നിയമജ്ഞരും, പത്രപ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരുമൊക്കെയായി ജിലാനിമാര്‍ക്ക് സൌഹൃദബന്ധമുള്ളത്കൊണ്ട് അവര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. എന്നാല്‍ ദില്ലിയെ വേണ്ടവിധത്തില്‍ പഠിച്ചിട്ടുപോലുമില്ലാത്ത ആ കാശ്മീരി യുവാവ് കുടുങ്ങി. സ്വന്തം കഥ പറയാനുള്ള ഒരു വിടവ് പോലും അയാള്‍ക്ക് കിട്ടിയില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്താണ് കുറ്റവാളികള്‍ എന്ന് വിളിക്കപ്പെട്ടവര്‍ക്ക് വായതുറക്കാനുള്ള ഒരുഛാസവായു പോലും കിട്ടാതെപോയത്.
മുഹമ്മദ് ശാകിര്‍ വള്ള്യാട്, വടകര

You must be logged in to post a comment Login