മൃഗങ്ങള്‍ക്കും മാലാഖമാര്‍ക്കും മധ്യേ
“മലക്കുകള്‍ അറിവിലൂടെ സുരക്ഷിതരായി, ജന്തുക്കള്‍ അജ്ഞതയിലൂടെയും… മനുഷ്യരാവട്ടെ രണ്ടിനുമിടയില്‍ പാടുപെടുന്നു….” “മുമ്പ് കാലത്ത് വിഗ്രഹങ്ങളെ ആരാധിക്കുകയും അവക്കുമുമ്പില്‍ പ്രണമിക്കുകയും ചെയ്യുന്നവരായിരുന്നു അവിശ്വാസികള്‍. പക്ഷേ, ഇപ്പോള്‍ വിധേയത്വത്തില്‍ നമ്മളും അവരോട് സാദൃശ്യം പുലര്‍ത്തുന്നു. നാം മംഗോളിയര്‍ക്കു മുമ്പില്‍ നമ്രശിരസ്കരായി ഊഴം കാത്തു നില്‍ക്കുകയും അതേ സമയം സ്വയം മുസ്ലിംകളായി ഗണിക്കുകയും ചെയ്യുന്നു. ഒപ്പം സ്വന്തം അഹന്തയെ യഥാര്‍ത്ഥ സ്വത്വമായി ധരിച്ചു വശാവുകയും ചെയ്തിരിക്കുന്നു. നമുക്കകത്തും ഒരുപാട് വിഗ്രഹങ്ങളുണ്ട്. ആര്‍ത്തി, അഹംഭാവം, അസൂയ, ദേഹേച്ഛ എന്നിങ്ങനെ.. അവയോരോന്നിനും വിധേയരാണ് നാം. […]