എഡിറ്റോറിയൽ

കത്വ:ഹൃദയം തകര്‍ന്ന രാജ്യത്തിന്റെ കണ്ണീര്‍തുരുത്ത്

കത്വ:ഹൃദയം തകര്‍ന്ന രാജ്യത്തിന്റെ കണ്ണീര്‍തുരുത്ത്

1990ലായിരുന്നു ആ യാത്ര. പത്രപ്രവര്‍ത്തക യൂണിയന്റെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമൃത്‌സറിലെത്തിയ ഞങ്ങള്‍ക്ക് ഒരുദിവസം ജമ്മുവില്‍ തങ്ങാന്‍ പാകത്തിലാണ് യാത്രാപരിപാടികള്‍ തയാറാക്കിയിരുന്നത്. ഒരു വ്യാഴാഴ്ച സന്ധ്യയോടെയാണ് തീവണ്ടി ജമ്മുവിലെത്തിയത്. നല്ല തണുപ്പ്. സൈനികവാഹനങ്ങളാണ് റോഡ് നിറയെ. പിറ്റേന്ന് രാവിലെ ശ്രീനഗര്‍ ഭാഗത്തേക്ക് ബസ് യാത്ര നടത്താന്‍ അനുമതി കിട്ടിയതുകൊണ്ട് നേരത്തെ കിടന്നുറങ്ങി. രാവിലെ ഏഴുമണിക്ക് തന്നെ ജമ്മു, തവി നദികള്‍ മുറിച്ചുകടന്ന് ബസ് ശ്രീനഗര്‍ പാതയിലൂടെ ഓടാന്‍ തുടങ്ങി. അരമണിക്കൂര്‍ ഓടിക്കാണും; കുന്നിന്‍ ചെരുവിലൂടെയായി യാത്ര. വളഞ്ഞും […]

ക്ലാസ് മുറിയോ ജയില്‍മുറിയോ?

      അതിരുകളില്ലാത്ത ആകാശത്ത് അപ്പൂപ്പന്‍താടി കണക്കെ, വേലിക്കെട്ടുകളില്ലാത്ത ലോകത്ത് സ്വതന്ത്രമായി പറന്നു നടക്കാന്‍ കൊതിക്കുന്ന കൌതുകങ്ങളാണ് കുഞ്ഞുങ്ങള്‍. കൂട്ടുകൂടിയും കുളത്തില്‍ ചാടിയും കഴിയാന്‍ കൊതിച്ചുകഴിയുന്നവര്‍. അതവര്‍ക്ക് വീണുകിട്ടുന്നത് മധ്യവേനല്‍ അവധിക്കാലത്തെ ഏതാനും നാളുകളിലാണ്. തുടര്‍ന്നങ്ങോട്ട് പത്തുമാസക്കാലം അവര്‍ ക്ളാസ്മുറികളിലാണ്. അക്കാലം ഒരു തടവുകാലമായാണ് അവര്‍ കാണുന്നത്. മാര്‍ച്ചുമാസത്തിലെ വര്‍ഷാന്തപ്പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന കുട്ടികള്‍ പ്രതീകാത്മകമായി അത് പ്രഖ്യാപിക്കുന്നുണ്ട്. അക്കാദമിക വര്‍ഷം മുഴുവന്‍ മുടിഞ്ഞിരുന്നെഴുതിയ നോട്ടുപുസ്തകത്തിലെ താളുകള്‍ അവര്‍ ആവേശത്തോടെ പിച്ചിച്ചീന്തുന്നു. ആകാശത്തേക്ക് വലിച്ചെറിയുന്നു. ബാധയൊഴിക്കാനെന്ന […]