എഡിറ്റോറിയല്‍ കോളത്തില്‍ തേറ്റപ്പല്ലുകള്‍ മുളയ്ക്കുമ്പോള്‍

എഡിറ്റോറിയല്‍ കോളത്തില്‍ തേറ്റപ്പല്ലുകള്‍ മുളയ്ക്കുമ്പോള്‍

മണ്ണാര്‍ക്കാട് കൊലപാതകത്തെ അപലപിച്ച് മാധ്യമം എഴുതിയ എഡിറ്റോറിയല്‍ പത്രത്തിന്‍റെ വിശ്വാസ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. ഒരു കാലത്ത് മുഖപ്രസംഗമെഴുത്തിന് അവാര്‍ഡുകള്‍ നേടിയ ഒരു പത്രത്തിന്‍റെ അധപ്പതനത്തിന്‍റെ ആഴമാണ് ഇതിലൂടെ വ്യക്തമായത്. മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാനുള്ള കുറുക്കന്‍റെ കൗശലം പോലെ, സമുദായത്തെ തമ്മില്‍ തല്ലിച്ച് ചോരയൂറ്റിയൂറ്റിക്കുടിക്കുന്ന ദുര്‍ഭൂതത്തിന്‍റെ ചേഷ്ടകളാണ് ഇപ്പോള്‍ ഈ പത്രത്തിന്‍റേത് എന്നു പറയേണ്ടി വന്നിരിക്കുന്നു.

തളിപ്പറമ്പ് ഇ കെ വിഭാഗത്തിന്‍റെ മദ്റസ അഗ്നിക്കിരയാക്കി ഖുര്‍ആന്‍ പ്രതികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ഗ്രന്ഥങ്ങള്‍ കത്തിനശിച്ച സംഭവം എ പി സുന്നികള്‍ പ്രതികാരമെന്നോണം ചെയ്തതാണെന്ന് പച്ചക്കള്ളം അച്ചുനിരത്തിയിരിക്കുന്നു . ഇ കെ വിഭാഗക്കാര്‍ തന്നെയാണ് മറുവിഭാഗത്തിന്‍റെ മേല്‍വെച്ച് കെട്ടാനായി ഈ വേല ഒപ്പിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതും നാടാകെ പാട്ടായതുമാണ്. സുന്നി പ്രവര്‍ത്തകരെ അക്രമിക്കാനായി ചേളാരിക്കാര്‍ പാറാട്ട് ബോംബുണ്ടാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് നാല് ചേളാരി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതും, പിടിക്കപ്പെട്ടതും ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു എന്നാക്കിയിരിക്കുന്നു. എവിടെയും എ പി വിഭാഗം അക്രമം നടത്തുകയോ, നിയമവിരുദ്ധമായി പ്രതികരിക്കുകയോ ചെയ്തിട്ടില്ല എന്ന സത്യം മറച്ചു വെച്ച്, “പരസ്പരം കടിച്ചുകീറുകയും കഴുത്തറക്കുകയും ചെയ്യുന്ന പ്രവണത എന്ന് വിശേഷിപ്പിച്ചിരിക്കുന്നതിലൂടെ മാധ്യമം ലക്ഷ്യമാക്കുന്നതെന്തെന്ന് പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.

സുന്നിപ്രസ്ഥാനത്തെ സമൂഹമധ്യേ താറടിക്കുകയും ഭീകരരായി മുദ്രകുത്തുകയും ചെയ്യുക തന്നെ. അങ്ങനെ ഈ മുന്നേറ്റത്തിന് തടയിടാമെന്ന കുറുക്കു ബുദ്ധി. എല്ലാ അക്രമങ്ങളോടും ഹിമാലയ സമാനമായ സംയമനം പാലിച്ച്, സമാധാനത്തിന്‍റെ പാതയിലൂടെ മാത്രം മുന്നോട്ട് പോകുന്ന സുന്നി വിഭാഗത്തിന്‍റെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുന്നതിന് പകരം, അവരേയും അക്രമികളുടെ പട്ടികയിലേക്ക് തള്ളിവിടുന്നത് ആര്‍ക്കു വേണ്ടിയാണ്?

സത്യത്തില്‍ , കേരളത്തിലെ മുസ്ലിംകള്‍ക്കിടയിലുണ്ടാകുന്ന വിഭാഗീയതുടേയും സംഘട്ടനങ്ങളുടേയും പിന്നിലെ മാധ്യമത്തിന്‍റെ പങ്ക് അന്വേഷണ വിധേയമാക്കേണ്ടതാണ്. സുന്നികളെ പരസ്പരം തമ്മിലടിപ്പിച്ച് ചോര കുടിക്കാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ താല്പര്യമാണ് മാധ്യമത്തിന്‍റെ പ്രതിലോമകരമായ പത്രപ്രവര്‍ത്തനത്തിന് അടിസ്ഥാന ചോദന. മുന്‍പ് , ശിഹാബ് തങ്ങളും കാന്തപുരവും സുന്നി ഐക്യത്തിന് മുന്‍കയ്യെടുത്തപ്പോള്‍, കേരള മുസ് ലിംകളൊന്നടങ്കം അവര്‍ക്ക് പിന്തുണയര്‍പ്പിച്ചപ്പോള്‍ , ആ ശ്രമത്തിന് തുരങ്കം വെച്ചത് മാധ്യമമാണ്.

സി പി ഗസല്‍ റിയാസ്, കുമാരനെല്ലൂര്‍, പാലക്കാട്.

4 Responses to "എഡിറ്റോറിയല്‍ കോളത്തില്‍ തേറ്റപ്പല്ലുകള്‍ മുളയ്ക്കുമ്പോള്‍"

  1. NISHTHAR KK SHARJAH  January 28, 2014 at 4:53 pm

    താനൊക്കെ എന്ത് ഊളനാടോ ? സ്വർഗമുരപ്പിച്ച ശുന്നികൾ തമ്മിൽ തല്ലി മരിച്ചതിനു എന്തിനു മാധ്യമത്തിനെ പഴിക്കണം ? തളിപ്പറമ്പിൽ ശുന്നികൾ എന്താണ് കാണിച്ചതെന്ന് എല്ലാര്ക്കും അറിയാവുന്നതാണ് ! തെമ്മാടിത്ത കാണിച്ചിട്ട് ഇപ്പോൾ ചോദ്യം ചെയ്ത പത്രത്തെ പഴിക്കുന്നു !

    • Guest  February 4, 2014 at 4:17 am

      jootha pathram maadhyama nirodhichaale keralathile muslimkal onnikku..kure naalaaayille ee chennaya chora kudikkunnu,…

  2. Abu Muzammil  February 4, 2014 at 5:13 pm

    നാലും മൂന്ന് എഴാളുകള്‍ മാത്രം ഉള്ള ഒരു പ്രസ്ഥാനത്തിന്റെ പത്രം വിചാരിച്ചാല്‍ തുരങ്കം വെക്കാവുന്നതാണോ സുന്നി ഐക്യം?

    • Abdul Qader Muhammed  March 15, 2014 at 2:02 pm

      മാഷെ,
      മൂന്നാലാലുകള് മാത്രമുള്ള പത്രം മുന്നൂറ്റി അറുപത്തഞ്ചു ദിവസവും കൊടുക്കുന്ന എഡിറ്റോറിയല്‍
      ശ്രദ്ധാപൂര്‍വ്വം വായിക്കാനും അതിനു മറുപടി ലേഖനം എഴുതാനും മണ്ടന്മാര്‍ കേരളത്തില്‍
      ഉള്ള കാലത്തോളം മാധ്യമവും മീഡിയ 1 ഉം ഉന്നത വിഹായസ്സില്‍ വിരാചിക്കുക തന്നെ
      ചെയ്യും. അസൂയക്ക്‌ മരുന്നില്ല. SSF ഉം AP സുന്നിയുമാണ് കേരളത്തിലെ മുസ്ലിം
      ഭൂരിപക്ഷം അവകാശപ്പെടുന്നത് എങ്കില്‍ മാധ്യമം പത്രത്തിന്റെ സ്വീകാര്യത എന്തു
      കൊണ്ട് സിറാജ് നേടിയെടുക്കുന്നില്ല ?

You must be logged in to post a comment Login