ഇന്നലെ വരെ കണ്ട ഫലസ്തീന് അല്ല ഇന്ന് നമുക്ക് മുന്നിലുള്ളത്. ലോകരാഷ്ട്രങ്ങളുടെ ആധികാരിക വേദിയായ ഐക്യരാഷ്ട്ര പൊതു സഭയില്‍ നാം കണ്ട കാഴ്ച്ച എന്തായിരുന്നു..? യു എന്നില്‍ നിരീക്ഷക രാഷ്ട്രം ( നോണ്‍ മെമ്പര്‍ ഓബ്സെര്‍വര്‍ സ്റേറ്റ് ) എന്ന പദവി ഫലസ്തീന് നല്കാന് ഐക്യരാഷ്ട്ര പൊതുസഭ വന്‍ ഭൂരിപക്ഷത്തോടെ തീരുമാനിച്ചിരിക്കുകയാണ്. നൂറ്റിത്തൊണ്ണൂറ്റി മൂന്ന് അംഗ പൊതു സഭയില്‍ 41 രാജ്യങ്ങള്‍ വിട്ടു നില്‍ക്കുകയും 138 രാജ്യങ്ങള്‍ അംഗീകരിക്കുകയും ചെയ്തപ്പോള്‍ കേവലം 9 രാജ്യങ്ങള്‍ മാത്രമാണ് വിലങ്ങു നിന്നത്. 72 ശതമാനം വോട്ട് നേടി ഫലസ്തീന് വിജയിക്കാനായി. കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് ഫലസ്തീന് ലോക രാജ്യങ്ങള്‍ക്കിടയിലുണ്ടായിരുന്ന പിന്തുണ ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്തു.
ലോകം സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന കാര്യം അമേരിക്കയ്ക്കും ഇസ്രയേലിനും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്. ഐക്യ രാഷ്ട്ര പൊതു സഭയില്‍ ഫലസ്തീന് രാജ്യമായി അംഗീകാരം നേടിയതോടെ ഇസ്രയേല്‍ ഉലയുകയാണ്. എന്നാല്‍ ഫലസ്തീന് സ്ഥിരാംഗത്വം ലഭിക്കാതെ ഒന്നിനും സമ്പൂര്‍ണ്ണ പരിഹാരമാകുന്നില്ല. ഫലസ്തീന്റെ സ്ഥിരാംഗത്വത്തിനു മുമ്പില്‍ വീറ്റോ അധികാരമുള്ള അമേരിക്ക വിലങ്ങു തടിയാകും. ഇത്തരം സ്ഥിതിവിശേഷം കൈ വന്നാല്‍ ഫലസ്തീനിന് അംഗത്വം ലഭിക്കില്ല. എന്നാല്‍ വീറ്റോ അധികാരമുള്ള മറ്റു രാജ്യങ്ങള്‍ അമേരിക്കയെ പിന്തുണക്കുന്നില്ലെന്നത് സമൂഹത്തിന് മനസ്സിലാക്കാന്‍ കഴിയുന്നതാണ്. മാറുന്ന ലോകക്രമത്തെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഐക്യ രാഷ്ട്ര സംഘടനയില്‍ ഫലസ്തീന്റെ വിജയം.
മുഹമ്മദ് സിറാജുദ്ദീന്, നിലമ്പൂര്‍
You must be logged in to post a comment Login