ഇസ്‌ലാമിക സമഗ്രതയുടെ ശാസ്ത്രം
തക്‌ലീഫിന്റെ ഉപാധികൾ കഴിഞ്ഞ ലക്കത്തിൽ നാം വ്യക്തമാക്കിക്കഴിഞ്ഞു. ഗാഫിൽ, മുക്റഹ്, മുൽജഅ് എന്നിവർ മുകല്ലഫുകളല്ലെന്നും വിശദമാക്കി. ലോകത്തുള്ള എല്ലാ മനുഷ്യരോടും മത ശാസന – തക്‌ലീഫ് ഒരേ പോലെയല്ല ബന്ധിക്കുന്നതെന്നും നാം മനസ്സിലാക്കി. ശരീഅത് വരുന്നതിനു മുമ്പ് അഥവാ പ്രവാചകന്മാരുടെ സാന്നിധ്യമില്ലാത്ത സമൂഹം മുകല്ലഫുകളല്ല എന്ന് ഇസ്‌ലാം പറയുന്നു. ‘പ്രവാചകത്വത്തിനു മുമ്പ് ഹുക്മുകളുമില്ല’ – (ലാ ഹുക്‌മ ഖബ്‌ല ശ്ശർഇ) എന്നാണ് ഉസൂലുൽ ഫിഖ്ഹ് ഇതിനെ ഒറ്റവാചകത്തിൽ പറഞ്ഞത്. അക്കാലഘട്ടത്തിൽ ജീവിച്ചവർക്ക് അതിനാൽ ശിക്ഷയുമുണ്ടാവില്ല. വിശുദ്ധ ഖുർആൻ […]