1487

നിസ്കാരം നിഷ്ഫലമാക്കരുതേ…

നിസ്കാരം നിഷ്ഫലമാക്കരുതേ…

നിസ്കാരത്തിന്റെ ശരിയായ രൂപം തിരുറസൂൽ(സ്വ) കാണിച്ചു / വിവരിച്ചു തന്നിട്ടുണ്ട്. നിയമങ്ങളും നിബന്ധനകളും പാലിച്ചുകൊണ്ട് അപ്രകാരം നിർവഹിക്കുമ്പോഴാണ്നി നിസ്കാരം സാധുവാകുന്നത്. നിയമങ്ങളും നിബന്ധനകളും പാലിക്കാതെയുള്ള നിസ്കാരം അസാധുവും നിഷ്ഫലവുമാണ്. നിസ്കാരം നിഷ്ഫലമാക്കുന്ന കാര്യങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. ബോധപൂർവം ചെയ്താലും മറന്നു ചെയ്താലും നിഷ്ഫലമാക്കുന്നവ, ബോധപൂർവം ചെയ്താൽ മാത്രം നിഷ്ഫലമാക്കുന്നവ, വിശദാംശങ്ങളുള്ളവ എന്നിവയാണവ. നിസ്കാരം ഇടയ്ക്കുവെച്ച് നിർത്താൻ കരുതുകയോ, നിർത്തിവെക്കണമോ വേണ്ടയോ എന്ന് സംശയിക്കുകയോ ചെയ്യുക, നിസ്കാരവുമായി ഒട്ടും ബന്ധമില്ലാത്ത അസംബന്ധമായ കാര്യങ്ങൾ ചെയ്യുക, നിസ്കാരത്തിന്റെ കർമങ്ങളിൽ പെട്ടതല്ലാത്ത […]

കോഴിക്കോടിന്റെ സൗഹൃദമുദ്രകൾ

കോഴിക്കോടിന്റെ  സൗഹൃദമുദ്രകൾ

ഒരു നൂറ്റാണ്ടോളം സാമൂതിരിയുടെ കടല്‍പ്പടയെ സമ്പന്നമാക്കിയ ധീരരായ മാപ്പിള ദേശാഭിമാനികളാണ് മരയ്ക്കാന്മാര്‍. മലബാറിന്റെ മാനം രക്ഷിച്ച ഈ നാവികര്‍ ഇന്ത്യയിലെ ആദ്യത്തെ നാവിക സേനാനിയായിരുന്നു. അസാമാന്യമായ ശരീരപ്രകൃതിയും സാഹസികമായ കടല്‍യാത്രാ നൈപുണ്യവുമുള്ള പ്രബല കച്ചവടസംഘമായിരുന്നു മരയ്ക്കാന്മാര്‍. ഒരവസരത്തില്‍ കേരളം മുഴുക്കെ തങ്ങളുടെ അധികാരം നിലനിര്‍ത്തിപ്പോന്ന സാമൂതിരിവംശത്തിന്റെ നിലനില്‍പ്പും വിജയവും മരയ്ക്കാന്മാരുടെ ത്യാഗപൂർണമായ രാജ്യസേവനം കൊണ്ടായിരുന്നുവെന്നതില്‍ തര്‍ക്കമില്ല. സാമൂതിരിയും മരയ്ക്കാന്മാരും കൂടി കേരളത്തില്‍ ഒരജയ്യ ശക്തിയായി ഇതര ഭരണകൂടങ്ങളെയും വിദേശശക്തികളെയും നിലനിര്‍ത്തി. എഡി 1500 മുതല്‍ 1600 വരെ […]

ഭരണാധികാരിയെ അനുസരിക്കാമോ?

ഭരണാധികാരിയെ  അനുസരിക്കാമോ?

ഖുർആൻ ക്രൈസ്തവ സമൂഹത്തെക്കുറിച്ച് ഒരിടത്ത് ഇങ്ങനെയാണ് പ്രതിപാദിക്കുന്നത്: “”അവർ അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിനു പുറമെയുള്ള റബ്ബുകളാക്കി പ്രതിഷ്ഠിച്ചു”(1) ക്രൈസ്തവ സമൂഹത്തിൽ അന്നും ഇന്നും നിലനിൽക്കുന്ന പൗരോഹിത്യസ്വഭാവത്തെയാണ് ഖുർആൻ ഇവിടെ വിമർശനവിധേയമാക്കുന്നത്. അല്ലാഹുവിനു മാത്രമാണ് നിയമനിർമാണാധികാരമെന്ന അടിസ്ഥാന സിദ്ധാന്തം മാറ്റിമറിച്ച്, വേദഗ്രന്ഥങ്ങളിലുള്ള കാര്യങ്ങൾ മാറ്റിയെഴുതി പുതിയ നിയമങ്ങൾ പുരോഹിതന്മാർ പടച്ചുണ്ടാക്കി. അതുവരെ അനുവദനീയമായത് പലതും നിഷിദ്ധമാക്കുകയും നിഷിദ്ധമായത് അനുവദനീയമാക്കുകയും ചെയ്തു. (2) ഇത് പുരോഹിതന്മാർ ചെയ്യുന്നത് അവരവരുടെ കേവല ബുദ്ധികൊണ്ടാണെന്നും അതുകൊണ്ടുതന്നെ ആത്യന്തികമായി മനുഷ്യകുലത്തിനാപത്താണെന്നും ഇസ്‌ലാം തീർത്തുപറഞ്ഞു. […]

സാര്‍വത്രിക ശുദ്ധിയിലേക്കുള്ള തീര്‍ത്ഥാടനം

സാര്‍വത്രിക ശുദ്ധിയിലേക്കുള്ള  തീര്‍ത്ഥാടനം

വളരെ സന്തോഷത്തിലാണ് മനുഷ്യരെ അല്ലാഹു ഹജ്ജിന് ക്ഷണിക്കുന്നത്. ഹജ്ജ് എന്ന പദത്തിലെ ഹാഅ് ഹലീം ആയ സമാധാത്തിന്റെ സ്രോതസായ അല്ലാഹുവിനെ സൂചിപ്പിക്കുന്നു. ജീം അടിമകളെയും. ജരീര്‍ എന്നാല്‍ കുറ്റവാളിയായ അടിമയെന്നാണ് അർഥം. കുറ്റവാളികള്‍ സമാധാന കാംക്ഷിയായ ഉടമസ്ഥനിലേക്ക് ചെയ്യുന്ന യാത്രയാണ് ഹജ്ജ്. വിരുന്നാകുമ്പോഴാണ് നാം ഹജ്ജിന് പോകുന്നത്. നിങ്ങളെ ചോദ്യം ചെയ്യാന്‍ ഒരാള്‍ വിളിക്കുന്നുവെന്ന് പറഞ്ഞാല്‍ പോകുമോ?. എന്നാല്‍ സല്‍കാരത്തിനാണെന്ന് പറഞ്ഞാല്‍ പോകാതിരിക്കില്ല. ഹജ്ജ് ഒരു സല്‍കാരമാണ്. സല്‍കാരത്തിലേക്ക് അല്ലാഹുവിന്റെ അതിഥികളായിട്ടാണ് ക്ഷണം. മനുഷ്യന്റെ ശരീരം, മനസ്, […]

ഫലസ്തീൻ പതാക പാതകമാകുന്നു!

ഫലസ്തീൻ പതാക പാതകമാകുന്നു!

അധിനിവേശ വെസ്റ്റ് ബാങ്കിന് വടക്കുഭാഗത്തുള്ള ജെനിൻ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ റെയ്ഡ് റിപ്പോർട്ടു ചെയ്യുന്നതിനിടെ മെയ് 11 ന് ഫലസ്തീനിയൻ പത്രപ്രവർത്തക ഷിറീൻ അബു അഖ്്ലേ വെടിയേറ്റു കൊല്ലപ്പെട്ടു. മരണ വാർത്തയറിഞ്ഞ് അധിനിവേശ കിഴക്കൻ ജറുസലേമിലെ കുടുംബ വസതിയിൽ ആളുകൾ ഒത്തുകൂടി. ആദരാഞ്ജലികൾ അർപ്പിക്കാൻ ജനക്കൂട്ടം ഒഴുകിയെത്തി. അന്നേരം ഷിറീന്റെ കുടുംബം ഫലസ്തീൻ പതാകകളും മുതിർന്ന അൽജസീറ പത്രപ്രവർത്തകന്റെ ഫോട്ടോകളും കൊണ്ട് പ്രവേശന കവാടം അലങ്കരിച്ചിരുന്നു. ഷിറീന്റെ കൂട്ടുകാർ ഫലസ്തീനിയൻ ദേശീയവാദ പാട്ടുകൾ ആലപിച്ചു കൊണ്ടിരിന്നു. മണിക്കൂറുകൾക്കുള്ളിൽ […]