വടക്കന്‍ കേരളത്തിന്റെ മതസഹിഷ്ണുത
ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഇടകലര്‍ന്ന് ജീവിക്കുന്ന സംസ്ഥാനമാണ് കേരളം. ഒരു മാലയില്‍ക്കോര്‍ത്ത മുത്തുമണികളെപ്പോലെ പരസ്പരം ഇടകലരാനും കൂടിയാടാനും അവസരം ലഭിക്കുന്നു. ഇതാണ് പുരാതന കാലംമുതല്‍ കേരളത്തിന്റെ മഹത്തായ പൈതൃകവും പാരമ്പര്യവും. കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന കാസറഗോഡ് ജില്ല ബഹുഭാഷാ സംഗമഭൂമികയാണ്. മലയാളം, കന്നഡ, തുളു, ഉര്‍ദു, കൊരഗ, ഹിന്ദുസ്ഥാനി, കൊങ്കിണി തുടങ്ങിയ ഭാഷകള്‍ ഇവിടെ സംസാരിക്കുന്നതിനാല്‍ സപ്തഭാഷാ സംഗമഭൂമി എന്നും മറ്റൊരു രീതിയില്‍ ദൈവത്തിന്റെ സ്വന്തം ജില്ല എന്നും വിശേഷിപ്പിക്കപ്പെടുന്നു. കാഞ്ഞിരമരങ്ങളുടെ കൂട്ടം എന്നർഥം വരുന്ന […]