മാലപ്പാട്ടുകളുടെ സാമൂഹികതയും സാംസ്കാരികതയും
കേരളത്തിലെ പാരമ്പര്യ മുസ്‌ലിം ജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്ന സാഹിത്യരൂപമാണ് മാലപ്പാട്ടുകള്‍. മഹത്്വ്യക്തിത്വങ്ങളെ പ്രമേയമാക്കി, അവരുടെ ജീവിത ശുദ്ധിയും പ്രധാന സംഭവങ്ങളും കോര്‍ത്തിണക്കുന്ന ഈരടികളാണ് മാലകളുടേത്. അധ്യാത്മികവും സാംസ്‌കാരികവുമായ മുസ്‌ലിം വ്യവഹാരത്തോട് കെട്ടിപ്പിണഞ്ഞു കിടക്കുന്നതോടുകൂടെ മുസ്‌ലിമേതര ജീവിതത്തിലും മാലപ്പാട്ടുകള്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പൊതുവായ സാമൂഹിക അന്തരീക്ഷത്തോട് സംവദിക്കുന്ന കലാരൂപമായി മാലപ്പാട്ടുകള്‍ ഇതിനകം മാറിയിട്ടുണ്ട്. ബ്രാഹ്മണമേധാവിത്വം ഭാഷയിലും മേല്‍ക്കോയ്മ നേടിയിരുന്ന കാലഘട്ടത്തിലാണ് മുഹിയുദ്ദീന്‍ മാല രചിക്കപ്പെടുന്നത്. ഭാഷയിലെ വിവേചനങ്ങളെക്കൂടി തിരുത്തുകയാണ് മുഹ്്യുദ്ദീൻ മാല ചെയ്തത്. ഉപ്പ് എന്ന വാക്ക് ഉപയോഗിച്ചതിന്റെ പേരില്‍ […]