ആ അറബി ഇതൊന്നുമറിഞ്ഞില്ല
പറങ്കികളുടെ 1498ലെ ആഗമം ശരിക്കും അധിനിവേശം തന്നെയായിരുന്നു. അതുവരെ ഇന്ത്യയിലേക്ക് വന്ന വ്യാപാരികളോ സഞ്ചാരികളോ ഇവിടെ രാഷ്ട്രീയാധിപത്യത്തിന് ശ്രമിച്ചിട്ടില്ല. എല്ലാവരും നിലവിലുള്ള ഭരണ വ്യവസ്ഥ തന്നെ അംഗീകരിച്ചു. രാജ്യവികസനത്തിനുവേണ്ടി തങ്ങളാലാവുന്നതൊക്കെ ചെയ്തു. വ്യാപാരത്തിനപ്പുറം അധിനിവേശമോഹങ്ങളൊന്നും ആരെയും ബാധിച്ചിരുന്നില്ല. പറങ്കികളുടെ സ്ഥിതി മറിച്ചായിരുന്നു. മലബാറിനെ അധീനപ്പെടുത്തി ഇവിടെനിന്ന് അറബിവ്യാപാരികളെ തുരത്തുകയായിരുന്നു ലക്ഷ്യം. അതിന് പോര്‍ച്ചുഗല്‍ ഭരണകൂടം സര്‍വസഹായവും നല്‍കി. വാസ്‌കോഡ ഗാമക്ക് ആഫ്രിക്കന്‍ തീരത്ത് നിന്ന് ഇന്ത്യയിലേക്ക് വഴികാണിച്ച ഇബ്‌നുമാജിദ് എന്ന അറബി പോലും പറങ്കികള്‍ ശത്രുവാണെന്നറിഞ്ഞില്ല. എല്ലാ […]