By രിസാല on August 9, 2021
1444, Article, Articles, Issue, ഹിസ്റ്ററി ലാബ്
കുഞ്ഞന്‍ബാവ സ്രാങ്കിന്റെ മറ്റൊരു പത്തേമാരി സഫീനത്തുസിദ്ദിഖ് 1965ല്‍ അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് കോഴിക്കോടുനിന്ന് സൈസ് മരങ്ങളുമായി ബോംബെയ്ക്ക് പുറപ്പെട്ടു. സ്രാങ്ക് കുഞ്ഞിരായിന്‍കുട്ടിക്കാനകത്ത് സിദ്ദിഖും പണ്ടാരിയും ഗലാസികളുമടക്കം പതിനൊന്ന് ജോലിക്കാര്‍. ശാന്തമായ അന്തരീക്ഷത്തിലായിരുന്നു യാത്ര. മഹാരാഷ്ട്ര കടലില്‍ മാല്‍വാന്‍ ലൈറ്റ് ഹൗസിന് പടിഞ്ഞാറ് പത്തേമാരിയെത്തി. അര്‍ധരാത്രി അതിശക്തമായ കൂരിരുട്ടും തിരയടിയും കൊടുങ്കാറ്റും. അപ്രതീക്ഷിതമായ ഈ ദുരന്തത്തിലകപ്പെട്ട് പത്തേമാരി തകര്‍ന്നു. അവശിഷ്ടങ്ങളും സൈസ് മരങ്ങളും ചിന്നിച്ചിതറി കടലിലൊഴുകി. സ്രാങ്ക് സിദ്ദിഖ്, സഹോദരന് ഹുസൈന്, കമ്മു, മൊയ്തീന്‍കുട്ടിയടക്കം ഹതഭാഗ്യരായ അഞ്ചു തൊഴിലാളികളെ കടലെടുത്തു. […]
By രിസാല on March 24, 2021
1426, Article, Articles, Issue, ഹിസ്റ്ററി ലാബ്
മുഹിമ്മാതുല്‍ മുഅ്മിനീന്‍ തെക്കന്‍ മലബാറിലൊട്ടുക്കും ഖിലാഫത് പ്രസ്ഥാനം സജീവമായപ്പോള്‍ താനൂരിലെ ഖിലാഫത് കമ്മറ്റിക്ക് നേതൃത്വം നല്കിയ പ്രമുഖനാണ് മതപണ്ഡിതനായ ആമിനുമ്മാന്റകത്ത് പരീകുട്ടി മുസ്ലിയാര്. ഖിലാഫത് പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പരീകുട്ടി മുസ്ലിയാര് അറബിമലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ച ഫത്വയാണ് മുഹിമ്മാതുല്‍ മുഅ്മിനീന്‍. ചരിത്രകാരന്മാര്ക്ക് അജ്ഞാതമായ ഈ ഫത്വയെ കുറിച്ച് പറഞ്ഞുകേട്ടിരുന്നെങ്കിലും അത് മലബാറിലാകെ നിരോധിച്ചത് കൊണ്ടും ബ്രിട്ടീഷുകാര്‍ കണ്ടുകെട്ടിയത് കൊണ്ടും ആരുടെയും ശേഖരത്തിലുണ്ടായിരുന്നില്ല. പ്രാദേശിക ചരിത്രകാരനായ കെ കെ മുഹമ്മദ് അബ്ദുല്‍കരീമാണ് നിരന്തരമായ അന്വേഷണത്തിലൂടെ ഇത് തപ്പിയെടുത്തത്. ഗവേഷണാവശ്യാര്‍ഥം […]
By രിസാല on March 18, 2021
1425, Article, Articles, Issue, ഹിസ്റ്ററി ലാബ്
ഫത്ഹുല്‍ മുബീന് അഞ്ഞൂറ്റിമുപ്പത്തേഴ് വരികളുള്ള ഈ പദ്യകൃതി രചിച്ചത് മുഹ്്യുദ്ദീന്‍ മാലയുടെ കര്‍ത്താവായ ഖാസി മുഹമ്മദാണ്. ‘മുസ്ലിംകളെ സ്നേഹിക്കുന്ന സാമൂതിരി’ക്കാണ് ഊ കൃതി സമര്‍പ്പിക്കുന്നത്. അല്‍ഫത്ഹുല്‍ മുബീന് (വ്യക്തമായ വിജയം) എന്നാണ് ശരിയായ പേര്. പറങ്കികള്‍ നിര്‍മിച്ച ചാലിയം കോട്ട മാപ്പിളമാരും നായന്മാരും ചേര്‍ന്ന് കീഴടക്കിയ ചാലിയം യുദ്ധമാണ് കാവ്യത്തിന്റെ ഇതിവൃത്തം. ഗ്രന്ഥം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഡോ. എം.എ മുഈദു ഖാന്റെ അഭിപ്രായത്തില്‍ 1578ലോ 79ലോ ആണ് കാവ്യം രചിച്ചത്. 1940ല്‍ ശൈഖ് അബ്ദുല്‍ ഖാദിര്‍ […]
By രിസാല on March 12, 2021
1424, Article, Articles, Issue, ഹിസ്റ്ററി ലാബ്
അധിനിവേശ ശക്തികള്‍ക്കെതിരായ സമരങ്ങളില്‍ ഇന്ത്യയിലെ മുസ്ലിം പണ്ഡിതന്മാര് നല്കിയ സംഭാവനകള്‍ ചെറുതല്ല. അസ്ഗറലി എഞ്ചിനീയര്‍ എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച ‘ദേ റ്റൂ ഫോട്ട് ഫോര്‍ ഇന്ത്യാസ് ഫ്രീഡം; ദി റോള്‍ ഓഫ് മൈനോരിറ്റീസ്’ എന്ന കൃതിയില്‍ ഇന്ത്യയിലെ ഉലമകള്‍ എന്നറിയപ്പെടുന്ന മുസ്ലിം പണ്ഡിതന്മാര് ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ സമരങ്ങളെകുറിച്ച് പ്രത്യേക പഠനം തന്നെയുണ്ട്. ഉത്തരേന്ത്യയിലെ മുസ്ലിം പണ്ഡിതരുടെ സംഘടനയായ ‘ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദി’ന്റെ സമ്മേളനത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് എഞ്ചിനീയര്‍ പുസ്തകം ആരംഭിക്കുന്നതുതന്നെ: […]
By രിസാല on March 10, 2021
1423, Article, Articles, Issue, ഹിസ്റ്ററി ലാബ്
മലപ്പുറം പടപ്പാട്ടില്‍ ആകെ എഴുപത്തൊന്ന് ഗാനങ്ങളുണ്ട്. അതില്‍ പതിനൊന്ന് പാട്ടുകളാണ് കേരളത്തിലെ ഇസ്ലാം മത പ്രചാരണത്തെക്കുറിച്ച് പറയുന്നത്. പന്ത്രണ്ടാം പാട്ട് മുതല്‍ മലപ്പുറം പടയെക്കുറിച്ചുള്ള വിവരണങ്ങളാണ്. അക്കാലത്ത് സാമൂതിരിയാണ് മലബാറിലെ പ്രബല രാജാവ്. അദ്ദേഹത്തെ സഹായിക്കുന്ന സാമന്തന്മാരുടെ ഭരണപ്രദേശങ്ങളാണ് സ്വരൂപങ്ങള്‍. പ്രധാന സാമന്തന്മാരാണ് മങ്ങാട്ടച്ചന്, തിനയഞ്ചേരി ഇളയത്, തമ്മപണിക്കര്, പാറനമ്പി എന്നിങ്ങനെ സ്ഥാനപ്പേരുള്ളവര്. മലപ്പുറത്തെ പട നടക്കുമ്പോള്‍ ശങ്കര നമ്പിയാണ് പ്രദേശമുള്കൊള്ളുന്ന സ്വരൂപത്തിലെ സാമന്തന്‍. മുമ്പ് കോട്ടക്കലില്‍ വച്ച് വള്ളുവനാട് രാജാവിനെ തോല്പിക്കാന് സഹായിച്ചതിന് നന്ദിയായി മുസ്ലിംകള്ക്ക് […]