By രിസാല on March 1, 2021
1422, Articles, Issue, ഹിസ്റ്ററി ലാബ്
മാപ്പിളപ്പാട്ടുകളെ പൊതുവേ നാടോടി സാഹിത്യത്തിലാണ് ആധുനിക പണ്ഡിതന്മാര് ഉള്‍പെടുത്തുന്നത്. നാടോടി സമൂഹങ്ങളുടെ കഥ പറയുന്ന നാടോടിപ്പാട്ടുകള്‍ക്ക് പ്രത്യേക വൃത്താലങ്കാരങ്ങളൊന്നുമുണ്ടാവില്ല. അവ എഴുതി സൂക്ഷിക്കപ്പെട്ടവയുമല്ല. സാഹിത്യ മൂല്യവും ഉണ്ടാവണമെന്നില്ല. മാപ്പിളപ്പാട്ടുകളില്‍ നാടോടിപ്പാട്ടുകള്‍ക്ക് സമാനമായ പാട്ടുകള്‍ കാണാമെങ്കിലും അവയെ അപ്പാടെ ഒരേ ഗണത്തില്‍ പെടുത്താനാവില്ല. പ്രത്യേകിച്ചും മാപ്പിളപ്പാട്ടിന്റെ കുലപതിയായ മോയിന്‍ കുട്ടി വൈദ്യരുടെ രചനകള്‍ നാടോടിപ്പാട്ടുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവക്ക് അക്കാലത്ത് അംഗീകരിക്കപ്പെട്ട ശീലുകളും രചനാശാസ്ത്രവുമുണ്ട്. അവ എഴുതി സൂക്ഷിക്കപ്പെട്ടവയും ഭാഷാ മൂല്യം ഉള്‍കൊള്ളുന്നവയുമാണ്. ഒപ്പം സാഹിത്യ സമ്പുഷ്ടവുമാണ്. […]
By രിസാല on February 6, 2021
1420, Article, Articles, Issue, ഹിസ്റ്ററി ലാബ്
1442ല്‍ പേര്‍ഷ്യന്‍ രാജാവ് ഷാറൂഖിന്റെ പ്രതിനിധിയായി അബ്ദുറസാഖ് സാമൂതിരിയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹം കോഴിക്കോട്ട് സ്ഥിരതാമസക്കാരായ ധാരാളം മുസ്ലിംകളെ കണ്ടു. അവര്‍ അവിടെ രണ്ടു പള്ളികള്‍ നിര്‍മിച്ചിരുന്നു. അഞ്ചു നേരവും അവിടെ അവര്‍ നിസ്കരിക്കാനെത്തും. അവര്‍ക്ക് ഒരു ഖാളിയുണ്ട്. ഇസ്ലാമിലെ ശാഫി കര്‍മങ്ങളാണ് അവര്‍ അനുധാവനം ചെയ്തിരുന്നത്. ഷാറൂഖിന് പ്രതിനിധി മുഖേന അയച്ച സന്ദേശത്തില്‍ സാമൂതിരി ഇപ്രകാരം പറഞ്ഞതായി അബ്ദുറസാഖ് തന്നെ രേഖപ്പെടുത്തുന്നു: ‘ഈ തുറമുഖത്ത് എല്ലാ വെള്ളിയാഴ്ചകളിലും പെരുന്നാള്‍ ദിനങ്ങളിലും ഇസ്ലാമികമായി ഖുതുബ (പള്ളി പ്രസംഗം) നടക്കാറുണ്ട്. […]
By രിസാല on January 28, 2021
1418, Article, Articles, Issue, ഹിസ്റ്ററി ലാബ്
ചേരമാന്‍ പെരുമാളിന്റെ നിര്‍ദേശപ്രകാരമായിരുന്നു ആദ്യപ്രബോധന സംഘം കൊടുങ്ങല്ലൂരെത്തിയതും പ്രബോധനത്തിന് തുടക്കം കുറിച്ചതും. മാലിക്ബ്നുദീനാറിന്റെയും സംഘത്തിന്റെയും ദൗത്യത്തെക്കുറിച്ച് എല്ലാവരും വിവരിക്കുന്നുണ്ടെങ്കിലും പെരുമാളിന്റെ മതംമാറ്റ വിഷയത്തില്‍ കാലഗണനാപരമായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇസ്ലാമിന്റെ ആദ്യകാലങ്ങളില്‍ മാലിക്ബ്നു ദീനാര്‍ എന്ന പേര് വഹിക്കുന്ന പല വ്യക്തികളുമുണ്ടായിരുന്നു. ഇവരില്‍ ആരാണ് മലബാറിലേക്ക് വന്നത് എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. എ ശുഷ്തറി സൂചിപ്പിക്കുന്നതുപോലെ, മാലിക്ബ്നു ദീനാര്‍ എന്ന പേര് സൂചിപ്പിക്കുന്നത് അദ്ദേഹം തനി അറബി എന്നതിലുപരി ഇറാനിയാണെന്നാണ്. മലബാര്‍ ദൗത്യത്തിന് ശേഷം മാലിക്ബ്നു ദീനാര്‍ ഖുറാസാനിലേക്ക് […]
By രിസാല on January 4, 2021
1414, Article, Articles, Issue, ഹിസ്റ്ററി ലാബ്
ലോകതലത്തില്‍ മലബാര്‍ സമരത്തെ വര്‍ഗീയ കലാപമാക്കി ചിത്രീകരിക്കാനുള്ള ഹീനശ്രമങ്ങള്‍ നടന്നു. ബ്രിട്ടീഷ് മാധ്യമങ്ങളിലും ഉത്തരേന്ത്യയിലെ ഹിന്ദി മാധ്യമങ്ങളിലും മലബാറില്‍ ഹിന്ദുക്കളെ കൊന്നൊടുക്കുകയാണെന്ന പ്രചാരണം ശക്തമാക്കി. ഗാന്ധിജിക്കെതിരെയുള്ള പ്രചാരണത്തിന്റെ ഭാഗം കൂടിയായിരുന്നു ഇത്. ഗാന്ധിജി പണിപ്പെട്ടു ഉണ്ടാക്കിയ ഹിന്ദു, മുസ്ലിം മൈത്രി തകര്‍ക്കാന്‍ ഈ പ്രചാരണങ്ങള്‍ വലിയ ആയുധമായി ഭവിച്ചു. ബ്രിട്ടീഷുകാര്‍ക്കും ഇതൊരാവശ്യമായിരുന്നു. ഹിന്ദു മഹാസഭാ നേതാക്കളായ മാളവ്യ, ബിപിന്‍ ചന്ദ്ര, ലാലാ ലജ്പത് റായ് എന്നിവരും അരോബിന്ദോ, ലാലാ ഹര്‍ദയാല്‍ തുടങ്ങിയവരും ആര്യ സമാജക്കാരും ഇതിന് മുന്‍പന്തിയിലുണ്ടായിരുന്നു. […]
By രിസാല on December 26, 2020
1, 1413, Articles, Issue, ഹിസ്റ്ററി ലാബ്
മലബാറിനെ സംബന്ധിച്ചിടത്തോളം ഖിലാഫത്ത് സമരം അതുവരെ നടന്ന ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുടെ തുടര്‍ച്ച തന്നെയാണ്. എന്നാല്‍ മാപ്പിള, ജന്മി, ബ്രിട്ടീഷ് എന്ന ത്രിപദങ്ങള്‍ക്കൊപ്പം ഖിലാഫത്, ദേശീയത എന്നീ പദങ്ങള്‍ കൂടി ചേര്‍ന്നു. ആദ്യ കാല സമരങ്ങള്‍ പ്രാദേശികമായിരുന്നെങ്കില്‍ 1921ലേത് ദേശീയവും അന്തര്‍ദേശീയവുമായ തലങ്ങള്‍ ഉള്‍ക്കൊണ്ടു. കേവലം മതപരമായ ആശയങ്ങള്‍ മാത്രമല്ല ഖിലാഫത് സമരത്തെ പ്രചോദിപ്പിച്ചത്. ദേശീയമായ ആവേശത്തെ കൂടി മതത്തോട് കൂട്ടിച്ചേര്‍ത്തിരുന്നു. ഇത് ഗാന്ധിയന്‍ രീതിയായിരുന്നു. അതേ സമയം ഗാന്ധിജിയുടെ സത്യഗ്രഹവും അഹിംസയും ഒന്നും മാപ്പിളമാര്‍ക്ക് വശമായിരുന്നില്ല. […]