By രിസാല on March 4, 2021
1422, Article, Articles, Issue, വർത്തകൾക്കപ്പുറം
ആധുനിക കേരളീയസമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ ജാതി, മത, രാഷ്ട്രീയശക്തികള്‍ നിര്‍വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. യൂറോപ്പില്‍ ക്രിസ്ത്യാനിറ്റി എത്തുന്നതിന് മുമ്പേ കേരളത്തില്‍ യേശുവിന്റെ മതം വേരൂന്നിയിരുന്നു. പ്രവാചകന്റെ ജീവിത കാലത്തുതന്നെ മലബാര്‍ തീരത്ത് ഇസ്ലാമിന്റെ ഏകദൈവ ദര്‍ശനം നങ്കൂരമിട്ടതായി ചരിത്രത്തില്‍ കാണാം. ജാത്യാചാരങ്ങള്‍ തിടംവെച്ചാടിയ ഒരു കാലഘട്ടത്തില്‍ സ്നേഹവും സാഹോദര്യവും ഉദ്ഘോഷിക്കുന്ന വേദപ്രോക്ത മതങ്ങള്‍ക്ക് കേരളീയ സമൂഹത്തില്‍ നിഷ്പ്രയാസം സ്വീകാര്യത ലഭിച്ചു. സ്വാമി വിവേകാനന്ദന് കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിക്കുന്നതിന് സഹസ്രാബ്ദം മുമ്പേ ആയിരുന്നു ഈ മതങ്ങളുടെ വരവും […]
By രിസാല on March 4, 2021
1422, Article, Articles, Issue
ആ സമയം നിങ്ങള്‍ എന്തു ചെയ്യുകയായിരുന്നു എന്നതാണ് ചരിത്രത്തിലെ ഏറ്റവും തീക്ഷ്ണമായ വിചാരണച്ചോദ്യം. ഏഴു പതിറ്റാണ്ടായ ഇന്ത്യന്‍ ജനാധിപത്യത്തെ സംബന്ധിച്ച് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ‘ആ സമയ’ മാണ് ഇപ്പോള്‍ കടന്നുപോകുന്നത്. ഇരുസഭകളിലും രാഷ്ട്രപതിക്കുമേലും മേല്‍ക്കൈ ഉള്ള, സംവാദോന്മുഖരോ പ്രതിപക്ഷത്തെ കേള്‍ക്കാന്‍ സന്നദ്ധരോ അല്ലാത്ത ഒരു തീവ്രവലതു ഭരണകൂടമാണ് നാട് വാഴുന്നത്. ഏഴാണ്ടാകുന്ന അവരുടെ നാടുവാഴ്ചയില്‍ അവരെടുത്ത നിലപാടുകളും നടപ്പാക്കാനോങ്ങിയ പല പരിഷ്കാരങ്ങളും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. വിഭജനത്തിന്റെ യുക്തിയാല്‍ ആ ചോദ്യങ്ങള്‍ ദുര്‍ബലമാക്കപ്പെട്ടു. അതെല്ലാം നിങ്ങള്‍ […]
By രിസാല on March 4, 2021
1422, Article, Articles, Issue, കവര്‍ സ്റ്റോറി
ആയിരക്കണക്കിന് മനുഷ്യരുടെ ആരോഗ്യത്തിന് ഭീഷണിയുയര്‍ത്തും വിധത്തില്‍, പ്രത്യേകിച്ച് ഈ കൊവിഡ് കാലത്ത്, വെള്ളവും വെളിച്ചവും നിഷേധിക്കുന്ന ഭരണകൂടം, പൊലീസിനെയും അര്‍ധ സൈനിക വിഭാഗത്തെയും നിയോഗിച്ച് ഈ മനുഷ്യരെ വളഞ്ഞുവെക്കുമ്പോള്, അവര്‍ക്ക് മറ്റിടങ്ങളില്‍ നിന്ന് വെള്ളം കൊണ്ടുവരാന്‍ പോലും സാധിക്കില്ല. ഈ സമരഭൂമിയിലുള്ള കര്‍ഷകരുടെ സ്ഥിതി എന്താണെന്ന് മനസ്സിലാക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും സാധിക്കുന്നുമില്ല. രണ്ടു മാസത്തിലേറെ നീണ്ട സമരകാലത്ത് തങ്ങള്‍ക്കൊപ്പം നിന്ന ഇരുന്നൂറോളം പേര് മരിക്കുന്നത് കണ്ടവരാണവര്‍. എന്നിട്ടും ഇവിടേക്കുള്ള വെള്ളവും വെളിച്ചവും നിഷേധിക്കുമ്പോള്‍, ലോകത്തെവിടെയായാലും അതിനെ […]
By രിസാല on March 1, 2021
1422, Article, Articles, Issue
‘കാര്‍ഷിക രംഗത്തെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും ഉല്പന്നങ്ങളെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിനും ദ്രുതഗതിയില്‍ അടിസ്ഥാന സൗകര്യ വികസനം നടപ്പില്‍ വരുത്തേണ്ടതുണ്ട്. കര്‍ഷകര്‍ക്ക് മതിയായ വേതനം ഉറപ്പുവരുത്താന്‍ ഇത് സഹായകമാകും.’ ഇന്ത്യയുടെ പ്രഥമ ഡിജിറ്റല്‍ ബജറ്റില്‍ പുതുതായി പ്രഖ്യാപിച്ച കാര്‍ഷികക്ഷേമ സെസ്സിനെ കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ പ്രസ്താവനയാണിത്. കാര്‍ഷികരംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അടിസ്ഥാനസൗകര്യ വികസനം അത്യാവശ്യമാണ്. മണ്ഡി സംവിധാനങ്ങളിലെ അപര്യാപ്തതക്കും മാര്‍ക്കറ്റിലെ ക്രമക്കേടുകള്‍ക്കും അറുതിവരുത്താന്‍ അടിസ്ഥാനസൗകര്യ വികസനത്തിലൂടെ സാധിക്കും. പുതിയ കാര്‍ഷിക നിയമങ്ങള്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങളും ഇത്തരം […]
By രിസാല on March 1, 2021
1422, Articles, Issue, ഹിസ്റ്ററി ലാബ്
മാപ്പിളപ്പാട്ടുകളെ പൊതുവേ നാടോടി സാഹിത്യത്തിലാണ് ആധുനിക പണ്ഡിതന്മാര് ഉള്‍പെടുത്തുന്നത്. നാടോടി സമൂഹങ്ങളുടെ കഥ പറയുന്ന നാടോടിപ്പാട്ടുകള്‍ക്ക് പ്രത്യേക വൃത്താലങ്കാരങ്ങളൊന്നുമുണ്ടാവില്ല. അവ എഴുതി സൂക്ഷിക്കപ്പെട്ടവയുമല്ല. സാഹിത്യ മൂല്യവും ഉണ്ടാവണമെന്നില്ല. മാപ്പിളപ്പാട്ടുകളില്‍ നാടോടിപ്പാട്ടുകള്‍ക്ക് സമാനമായ പാട്ടുകള്‍ കാണാമെങ്കിലും അവയെ അപ്പാടെ ഒരേ ഗണത്തില്‍ പെടുത്താനാവില്ല. പ്രത്യേകിച്ചും മാപ്പിളപ്പാട്ടിന്റെ കുലപതിയായ മോയിന്‍ കുട്ടി വൈദ്യരുടെ രചനകള്‍ നാടോടിപ്പാട്ടുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവക്ക് അക്കാലത്ത് അംഗീകരിക്കപ്പെട്ട ശീലുകളും രചനാശാസ്ത്രവുമുണ്ട്. അവ എഴുതി സൂക്ഷിക്കപ്പെട്ടവയും ഭാഷാ മൂല്യം ഉള്‍കൊള്ളുന്നവയുമാണ്. ഒപ്പം സാഹിത്യ സമ്പുഷ്ടവുമാണ്. […]