സ്രഷ്ടാവിനെന്തിനാണ് പ്രതിനിധി?
വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘ഞാന്‍ ഭൂമിയില്‍ ഒരു പ്രതിനിധിയെ നിശ്ചയിക്കുകയാണെന്ന് താങ്കളുടെ നാഥന്‍ മലക്കുകളോടു പറഞ്ഞ സന്ദര്‍ഭം സ്മരണീയമാണ്'(അല്‍ബഖറ/ 30). ഈ സൂക്താടിസ്ഥാനത്തില്‍ ചില സംശയങ്ങളുണ്ട്; സൃഷ്ടിയായ മനുഷ്യന്‍ എങ്ങനെയാണ് സ്രഷ്ടാവിന്റെ പ്രതിനിധിയാവുന്നത്? സ്രഷ്ടാവിന് ഒരു പ്രതിനിധിയെ പറഞ്ഞയക്കേണ്ട എന്താവശ്യമാണുള്ളത്? തുല്യസ്ഥാനീയനെ അല്ലേ പ്രതിനിധിയായി നിയോഗിക്കേണ്ടത്? നിലവിലില്ലാതിരിക്കുമ്പോള്‍ അല്ലേ പ്രതിനിധിയെ വെക്കേണ്ടത്? സ്ഥലത്ത് ഇല്ലാത്തതു കൊണ്ടാണോ അല്ലാഹു പ്രതിനിധിയെ നിയോഗിക്കുന്നത്? ഈ വിമര്‍ശനങ്ങള്‍ വസ്തുതാപരമാണോ എന്നു പരിശോധിക്കാം. ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ‘ഖലീഫ’ എന്ന പദത്തിന് നല്‍കിയ വ്യത്യസ്തമായ […]