By രിസാല on December 16, 2020
1412, Article, Articles, Issue, ഹിസ്റ്ററി ലാബ്
ടിപ്പുവിന്റെ കാലത്ത് തുടങ്ങി 1921ല്‍ ബ്രിട്ടീഷുകാരുടെ കാലം വരെ നീണ്ട മലബാറിലെ മാപ്പിളമാരുടെ സമരങ്ങളെ കുറിച്ച് നിരവധി തിസീസുകള്‍ നമുക്ക് മുമ്പിലുണ്ട്. ചൂഷണങ്ങളും അവഗണനകളുമാണ് ഈ സമരങ്ങളുടെ മുഖ്യ ഹേതുവെന്നത് മനസ്സിലാക്കാനൊരു പ്രയാസവുമുണ്ടാവില്ല. മൈസൂരിയന്‍ ഭരണത്തില്‍, അവരുടെ റവന്യൂപരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ചാണ് നാട്ടിലെ നികുതി പിരിക്കുന്ന മൂപ്പന്മാരായ അത്തന്‍ കുരിക്കളും മണത്തല മൂപ്പനുമൊക്കെ ടിപ്പുസുല്‍ത്താനെതിരെ സമരം നയിച്ചത്. നികുതി പിരിവില്‍ തങ്ങളനുഭവിച്ചിരുന്ന വിഹിതം വെട്ടിക്കുറച്ചതിന്റെ പേരിലായിരുന്നു ഈ സമരങ്ങള്‍. അതോടൊപ്പം ടിപ്പുവിനെതിരൊയ നീക്കങ്ങളും ഈ സമരത്തിനുണ്ടായിരുന്നു. മണത്തല മൂപ്പന് […]
By രിസാല on August 6, 2020
1, 1394, Articles, Issue, ഹിസ്റ്ററി ലാബ്
പത്തൊമ്പതാം നൂറ്റാണ്ടിലെ അന്താരാഷ്ട്ര സംഭവവികാസങ്ങള്‍ മുസ്ലിംകളുടെ സര്‍വലോക സാഹോദര്യത്തിന് പുനര്‍ജീവന്‍ നല്കി. ബ്രിട്ടനടക്കമുളള യൂറോപ്യന്‍ ശക്തികള്‍ മുസ്ലിം ലോകത്തിന്റെ കേന്ദ്രബിന്ദുവായ തുര്‍ക്കി സുല്‍ത്താനെതിരെ കരുനീക്കങ്ങളാരംഭിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ബ്രിട്ടീഷാധിപത്യത്തിലായിരുന്ന ഇന്ത്യന്‍ മുസ്ലിംകളെ ഈ നീക്കം നന്നായി ചൊടിപ്പിച്ചു. ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം വിശ്രമത്തിലായിരുന്ന മുസ്ലിം ഇന്ത്യയെ ഒന്നുകൂടി സമരരംഗത്തിറക്കാന്‍ ഇതു കാരണമാകുകയും ചെയ്തു. ഇന്ത്യന്‍ മുസ്ലിംകളും തുര്‍ക്കി ഖലീഫ (സുല്‍ത്താന്‍)യുമായുളള ബന്ധം ചൂഷണം ചെയ്യാന്‍ മുമ്പ് ബ്രിട്ടീഷുകാര്‍ തന്നെ ശ്രമിച്ചതാണ്. ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ നിന്നു മുസ്ലിംകളെ പിന്തിരിപ്പിക്കാനും ബ്രിട്ടീഷ് […]
By രിസാല on April 3, 2020
1380, Article, Articles, Issue, ഹിസ്റ്ററി ലാബ്
തുര്‍ക്കുമാനികളും അഫ്ഗാനികളും ഇന്ത്യയില്‍ ഭരണത്തിന് തുടക്കമിട്ടത് ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക വ്യവസ്ഥകളെ പാടെ മാറ്റിമറിച്ചു കൊണ്ടായിരുന്നു. കേട്ടുകേള്‍വിയില്ലാത്ത, തികച്ചും അന്യമായ ഒരു സംസ്കാരവുമായാണ് പുതിയ ഭരണാധികാരികള്‍ക്ക് സംവദിക്കേണ്ടിവന്നത്. സാമൂഹികവും രാഷ്ട്രീയവുമായ സാഹചര്യങ്ങളും വ്യത്യസ്തം. തുര്‍ക്കുമാനികള്‍ക്കോ അഫ്ഗാനികള്‍ക്കോ പരിചിതമല്ലാത്ത ഒരു സംസ്കാരം. പലപ്പോഴും പരസ്പര വിരുദ്ധമായ വിശ്വാസാചാരങ്ങള്‍. എല്ലാംകൂടി സമന്വയിപ്പിച്ച് ഒരു പുതിയ സംസ്കൃതി സൃഷ്ടിച്ചെടുക്കുകയല്ല ഭരണാധികാരികള്‍ ചെയ്തത്. വ്യത്യസ്ത മനോഭാവങ്ങള്‍ സ്വമേധയാ ഒട്ടിച്ചേരുകയായിരുന്നു. ബഹുദൈവ വിശാസത്തിലധിഷ്ഠിതമായ ഇന്ത്യയിലെ വിവിധ സംസ്കാരങ്ങളുമായി ഏകദൈവവിശ്വാസം സമന്വയിക്കുന്നത് തികച്ചും രസകരമായ കാഴ്ച […]
By രിസാല on March 23, 2020
1, 1378, Articles, Issue, ഹിസ്റ്ററി ലാബ്
ജയശീല സ്റ്റീഫന്‍സ് ചൂണ്ടിക്കാണിക്കുന്നതുപോലെ ചോളന്മാരുടെ പതനശേഷം തമിഴ് രാജ്യത്ത് നിലനിന്ന അസ്ഥിര രാഷ്ട്രീയ സാഹചര്യത്തെ തുടര്‍ന്നാണ് വ്യാപാരികള്‍ തമിഴ് തീരങ്ങളില്‍ നിന്ന് മലബാറിലേക്ക് കുടിയേറിത്തുടങ്ങിയത്. മരക്കാര്‍മാര്‍ (മരയ്ക്കാര്‍) വ്യാപാരം ശക്തിപ്പെടുത്താന്‍ കൊല്ലം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലേക്ക് പോയി. പൊതുവേ ഉറച്ച മതവിശ്വാസം പുലര്‍ത്തിയിരുന്ന മരക്കാര്‍മാര്‍ മലബാറിലേക്ക് പണ്ഡിതരെയും സൂഫികളെയും കൂടെക്കൂട്ടി. മരക്കാര്‍മാരുടെ ആത്മീയ നേതാക്കളായിരുന്ന ശൈഖ് അഹ്മദ് മഅ്ബറി കൊച്ചിയിലും സൈനുദ്ദീന്‍ മഖ്ദൂം പൊന്നാനിയിലും താമസമാക്കുകയും പൊന്നാനിയില്‍ ഇസ്ലാമിക വിജ്ഞാന കേന്ദ്രം സ്ഥാപിച്ച് പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും […]
By രിസാല on March 11, 2020
1376, Article, Articles, Issue, ഹിസ്റ്ററി ലാബ്
വടക്കന്‍ കേരളത്തിലെ പടിഞ്ഞാറന്‍ തീരങ്ങളില്‍ ജീവിക്കുന്ന മാപ്പിള മുസ്ലിംകള് ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെ മുസ്ലിംകളില് നിന്ന് തീര്‍ത്തും വിഭിന്നമായി സവിശേഷമായ സംസ്കാരം അനുധാവനം ചെയ്യുന്നവരാണ്. അറബി മലയാളം അല്ലെങ്കില്‍ മാപ്പിള മലയാളം എന്നറിയപ്പെടുന്ന അവരുടെ ഭാഷ അടിസ്ഥാനപരമായി അറബി, പേര്‍ഷ്യന്‍, സിറിയന്‍, കന്നട, തമിഴ് ഭാഷകളില്‍നിന്ന് കടംകൊണ്ട നാടന്‍ മലയാളം തന്നെയാണ്. മേല്‍പ്പറഞ്ഞ ഭാഷകളുടെ നിയമങ്ങളും ശൈലികളും തന്നെ ഇതിനോട് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. എങ്കിലും പൗരാണിക ദ്രവീഡിയന്‍ തദ്ഭവങ്ങളാല്‍ സമ്പന്നമാണ് ഈ സമൂഹത്തിന്റെ സംസ്കാരം എന്നതാണ് സവിശേഷമായ സംഗതി. […]