1424

മുസ്ലിം സമുദായ ചരിത്രത്തിലെ പരീക്ഷണസന്ധി

മുസ്ലിം സമുദായ ചരിത്രത്തിലെ പരീക്ഷണസന്ധി

ഭാഗ്യവശാല്‍ മതമൂല്യങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമമാകാന്‍ കഴിയുന്ന തരത്തിലായിരുന്നു കേരളത്തിലേക്കുള്ള ഇസ്ലാമിന്റെ കടന്നുവരവ്. ഉത്തരേന്ത്യയില്‍ സംഭവിച്ചപോലെ അധിനിവേശമുഷ്‌ക്ക് ഇസ്ലാമിക സ്വത്വത്തില്‍ ഇവിടെ കരിനിഴല്‍ വീഴ്ത്തിയില്ല. കച്ചവടക്കാരായ അറബികളിലൂടെയായിരുന്നല്ലോ പ്രവാചകകാലത്തുതന്നെ മുസ്ലിം സമുദായത്തെ മലയാളി പരിചയപ്പെട്ടത്. കച്ചവടം കൊണ്ടുവരുന്ന ഐശ്വര്യം അന്നുമുതലേ മുസ്ലിമിനെ ശുഭസൂചകമായി നാട്ടുകാരുടെ മനസ്സില്‍ കുടിയിരുത്തി. സമ്പത്തുമായുള്ള ബന്ധത്താലാണ് മാപ്പിള നല്ല ശകുനമാണെന്ന വിശ്വാസം കേരളക്കരയില്‍ പ്രചരിച്ചത്. അതോടൊപ്പം പാതയോരങ്ങളില്‍പോലും നടത്തപ്പെടുന്ന നിസ്‌കാരം ആശ്ചര്യകരമായ ആകര്‍ഷണവും ആളുകളില്‍ വളര്‍ത്തി. അങ്ങനെയെല്ലാമായിരിക്കാം സാക്ഷാല്‍ ചേരമാന്‍ പെരുമാള്‍ പോലും മക്കത്ത് പോയി […]

ബ്രിട്ടീഷ് വിരുദ്ധ ഫത്‌വകളിലൂടെ

ബ്രിട്ടീഷ് വിരുദ്ധ ഫത്‌വകളിലൂടെ

അധിനിവേശ ശക്തികള്‍ക്കെതിരായ സമരങ്ങളില്‍ ഇന്ത്യയിലെ മുസ്ലിം പണ്ഡിതന്മാര്‍ നല്കിയ സംഭാവനകള്‍ ചെറുതല്ല. അസ്ഗറലി എഞ്ചിനീയര്‍ എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ച ‘ദേ റ്റൂ ഫോട്ട് ഫോര്‍ ഇന്ത്യാസ് ഫ്രീഡം; ദി റോള്‍ ഓഫ് മൈനോരിറ്റീസ്’ എന്ന കൃതിയില്‍ ഇന്ത്യയിലെ ഉലമകള്‍ എന്നറിയപ്പെടുന്ന മുസ്ലിം പണ്ഡിതന്മാര്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ സമരങ്ങളെകുറിച്ച് പ്രത്യേക പഠനം തന്നെയുണ്ട്. ഉത്തരേന്ത്യയിലെ മുസ്ലിം പണ്ഡിതരുടെ സംഘടനയായ ‘ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദി’ന്റെ സമ്മേളനത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ടാണ് എഞ്ചിനീയര്‍ പുസ്തകം ആരംഭിക്കുന്നതുതന്നെ: […]

മലബാര്‍ പോരാട്ടങ്ങള്‍: മാപ്പിളച്ചെറുപ്പത്തിന്റെ വീരമുദ്രകള്‍

മലബാര്‍ പോരാട്ടങ്ങള്‍: മാപ്പിളച്ചെറുപ്പത്തിന്റെ വീരമുദ്രകള്‍

ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ഇന്ത്യയില്‍ നടന്ന സ്വാതന്ത്ര്യസമരങ്ങളിലെ ഐതിഹാസിക അധ്യായമാണ് കേരളത്തിലെ മലബാര്‍ മേഖലയില്‍ നടന്ന സായുധ പോരാട്ടങ്ങള്‍. മലബാര്‍ കലാപമെന്നും മാപ്പിള ലഹളയെന്നും കര്‍ഷക സമരമെന്നും മലബാര്‍ വിപ്ലവമെന്നും പല പേരുകളില്‍, പലരീതിയില്‍ ചരിത്രം രേഖപ്പെടുത്തിയ ഈ സ്വാതന്ത്ര്യസമരം അതിന്റെ നൂറാം വാര്‍ഷികത്തിലാണിപ്പോള്‍. 1921 ആഗസ്റ്റ് മുതല്‍ 1922 ഫെബ്രുവരി വരെ മലബാര്‍ ജില്ലയിലെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകള്‍ക്ക് പുറമെ, വയനാട്, കുറുമ്പ്രനാട് താലൂക്കുകളും ഗൂഡല്ലൂര്‍ ഉള്‍പ്പെടുന്ന നീലഗിരി ജില്ലയും കേന്ദ്രീകരിച്ച് നടന്ന ഈ […]

അണക്കെട്ടിലെ ആശങ്കകള്‍

അണക്കെട്ടിലെ ആശങ്കകള്‍

100 വര്‍ഷത്തിലേറെ പ്രായം ചെന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് എത്രത്തോളം സുരക്ഷിതമെന്ന ചോദ്യം മലയാളികള്‍ക്കിടയില്‍ സജീവമാണ്. ചുണ്ണാമ്പും ശര്‍ക്കരയും ചേരുന്ന മിശ്രിതമുപയോഗിച്ച് ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച അണക്കെട്ട്, കോണ്‍ക്രീറ്റ് മിശ്രിതമുപയോഗിച്ച് ബലപ്പെടുത്തിയെങ്കിലും വിള്ളലുകളിലൂടെ ചോര്‍ന്നിറങ്ങുന്ന വെള്ളം അണയുടെ ബലം ക്ഷയിപ്പിക്കുന്നുണ്ടെന്നും ജലനിരപ്പ് ഏറുമ്പോള്‍ അത് അപകടത്തിന് വഴിവെച്ചേക്കാമെന്നുമുള്ള ആശങ്ക കേരളത്തിലെ ഭരണകൂടം കാലങ്ങളായി ഉയര്‍ത്തുന്നു. അണക്കെട്ടിന്റെ പ്രയോജനം ഏറെയുള്ള തമിഴ്നാടാകട്ടെ, മുല്ലപ്പെരിയാറിപ്പോഴും സുരക്ഷിതമാണെന്ന് വാദിക്കുന്നു. അതിനെ സാധൂകരിക്കാന്‍ പാകത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഹാജരാക്കുകയും ചെയ്യുന്നു. തുലാവര്‍ഷത്തില്‍ ജലനിരപ്പ് പരമാവധിയെത്തിച്ച്, വേനലില്‍ […]

വ്യാജനായകത്വവും ശ്രീധരന്റെ തുരങ്കങ്ങളും

വ്യാജനായകത്വവും ശ്രീധരന്റെ തുരങ്കങ്ങളും

എസ്രാ പൗണ്ട് എന്ന പേരോര്‍ക്കുക. ഗംഭീരനാണ്. ആധുനിക കവിതയുടെ ആഗോള പ്രഭവസ്ഥാനമാണ്. ടി എസ് എലിയട്ട് മുതല്‍ ഹെമിംഗ്വേ വരെ നമിച്ച എഴുത്തുകാരനാണ്. സാഹിത്യ പത്രാധിപര്‍ എന്ന നിലയിലെ സേവനവും വിലമതിക്കാന്‍ പ്രയാസം. കവിതയുടെ ചരിത്രത്തില്‍ ഒന്നാമതായി കാണേണ്ട പേരുകാരന്‍. പക്ഷേ, ചരിത്രത്തില്‍ മറ്റൊന്നാണ് നില. ലോകയുദ്ധത്തിന്റെ കെടുതികളോട് അല്‍പം വൈകാരികമായിപ്പോയി. മനുഷ്യചരിത്രത്തിന്റെ വികാസഘട്ടങ്ങളെ പരിഗണിക്കാനുള്ള സംയമനം നഷ്ടമായി. ഒറ്റ മൂച്ചിന് ബെനിറ്റോ മുസ്സോളിനിക്ക് പിന്തുണ നല്‍കി. ഫാഷിസത്തിന്റെ പ്രചാരകനായി. ഹിറ്റ്ലറുടെ കണ്ണിലുണ്ണിയായി. ലോകവും കാലവും പലപാട് […]