ഡിജിറ്റല്‍ വലയ്ക്കുളളില്‍ തിളക്കമേറും കരിയര്‍
കണ്ണുതുറന്നുനോക്കിയാല്‍ ചുറ്റും പരസ്യങ്ങള്‍ കാണുന്നൊരു ലോകത്താണ് നമ്മള് ജീവിക്കുന്നത്. എന്തിനുമേതിനും പരസ്യങ്ങളില്ലാതെ പറ്റില്ലെന്നായിരിക്കുന്നു. ഇതൊരു പുതിയ കാര്യമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഓരോ കാലത്തും അതിനിണങ്ങിയ പരസ്യസമ്പ്രദായത്തെ ജനം രണ്ടു കൈയും നീട്ടി സ്വീകരിക്കും. അര നൂറ്റാണ്ട് മുമ്പ് റേഡിയോ പരസ്യങ്ങളായിരുന്നു ഏറെ ജനപ്രിയം. റേഡിയോ പരസ്യവാചകങ്ങളും ഗാനങ്ങളുമൊക്കെ അന്നത്തെ കൊച്ചുകുട്ടികള്‍ക്ക് പോലും മനഃപാഠമായിരുന്നു. പിന്നീടാ സ്ഥാനം ടെലിവിഷന്‍ ഏറ്റെടുത്തു. ഇപ്പോഴും ടെലിവിഷന്‍ പരസ്യങ്ങളുടെ പ്രതാപകാലം തുടരുകയാണ്. ഓരോ സെക്കന്‍ഡിനും കോടികള്‍ മറിയുന്ന വലിയൊരു വ്യാപാരമേഖലയായി ടെലിവിഷന്‍ പരസ്യരംഗം വളര്‍ന്നുകഴിഞ്ഞിരിക്കുന്നു. […]