1249

എന്നെ ഞാനാക്കിയ വര്‍ഷങ്ങള്‍

എന്നെ ഞാനാക്കിയ വര്‍ഷങ്ങള്‍

മജ്മഇല്‍ ആറു വര്‍ഷവും മര്‍കസില്‍ മൂന്നു വര്‍ഷവും പഠിച്ച കാമ്പസ് അനുഭവുമായാണ് ഡല്‍ഹി ജാമിഅ മില്ലിയ മാനേജ്മന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്‌മെന്റില്‍ ഇന്റര്‍വ്യൂവിനു ഹാജരാകുന്നത്. കയ്യില്‍ ജെ. ആര്‍. എഫ് ഉണ്ടെന്ന അഹങ്കാരവും മത ബിരുദ ധാരിയാണെന്ന ആത്മവിശ്വാസവുമുണ്ട്. ഇന്റര്‍വ്യൂവിനു മുന്‍വിധി ഒഴിവാക്കാന്‍ പാന്റും ഷര്‍ട്ടും ധരിക്കലാണ് ഉത്തമമെന്നു സുഹൃത്തുക്കള്‍ ബോധ്യപ്പെടുത്തിയത് നിമിത്തം പുതിയ കൂട്ട് തന്നെ വാങ്ങി അണിഞ്ഞൊരുങ്ങിയിരുന്നു. ഇടയ്ക്കിടെ ഇന്‍ ചെയ്ത് ഭാഗവും ടൈ കെട്ടിയതും കോട്ടിട്ടതും ശരിയാണോ എന്ന് സ്വയം ഞാന്‍ സൂക്ഷ്മപരിശോധന നടത്തി […]

അകല്‍ച്ചയോട് ലാല്‍സലാംഅകല്‍ച്ചയോട് ലാല്‍സലാം

അകല്‍ച്ചയോട് ലാല്‍സലാംഅകല്‍ച്ചയോട് ലാല്‍സലാം

കലണ്ടര്‍ വില്‍പന ഒരു കലയാണ്! മിക്കവാറും മതകലാലയങ്ങളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ഈ കലാഭ്യാസം ചെയ്യിക്കാറുണ്ട്, സ്ഥാപനാധികൃതര്‍. നല്ലതെന്നോ അല്ലെന്നോ ഉള്ള അഭിപ്രായം ഇപ്പോള്‍ അതേപറ്റി പറയുന്നില്ല. അണ്ടിക്കാടന്‍ കുഴി വഴി കലണ്ടര്‍ വിറ്റ് വിറ്റ് വരികയാണ് പാലക്കാട് ശരീഫും ഞാനും. കവിയാണ് ശരീഫ്. മനോഹരമാണ് അവന്റെ ഭാഷയും ഭാവനയും. ഇന്നവന്‍ ഓസ്‌ട്രേലിയയില്‍ അധ്യാപകനാണ്. അതാ കണ്‍മുന്നില്‍ ഫാറൂഖ് കോളജ് നിവര്‍ന്ന് പരന്ന് കിടക്കുന്നു, വായില്‍ വെള്ളമൂറി! റെഗുലര്‍ കാമ്പസില്‍ പഠിക്കുന്നതിന്റെ ഉന്‍മത്തമായ ലഹരി മേലാകെ നുരഞ്ഞ് പൊന്തി. റെഗുലര്‍ […]

ഹിജാബ് നല്‍കുന്ന സ്വാതന്ത്ര്യം

ഹിജാബ് നല്‍കുന്ന സ്വാതന്ത്ര്യം

സ്ത്രീയുടെ സൗന്ദര്യത്തെയും വ്യക്തിത്വത്തെയും പൂര്‍ണമായും മാനിക്കുന്നുണ്ട് ഇസ്‌ലാം. ഇസ്‌ലാമില്‍ വിശ്വസിക്കുന്ന ഒരു സ്ത്രീ അവളുടെ ശരീരം മുഴുവന്‍ മറക്കുന്നുവെന്നത് അവളുടെ വിശ്വാസത്തിന്റെ താല്‍പര്യമാണ്. ആ വിശ്വാസം അവള്‍ സ്വയമേ അംഗീകരിച്ചു സ്വീകരിച്ചതാകയാല്‍ അതില്‍ തരംതാഴ്ത്തലിന്റെ/ അടിച്ചമര്‍ത്തലിന്റെ പ്രശ്‌നമുദിക്കുന്നില്ല. സ്വയം സുരക്ഷിതയായിരിക്കാന്‍ അവള്‍ക്കവകാശമുണ്ട്. ആ അവകാശം മറ്റുള്ളവര്‍ക്ക് ഉപദ്രവമുണ്ടാക്കാത്ത വിധം വിനിയോഗിക്കാന്‍ അവള്‍ക്ക് മാത്രം സ്വാതന്ത്ര്യമില്ലാതിരിക്കുന്നതെങ്ങനെ? പടിഞ്ഞാറന്‍ സംസ്‌കാരത്തിന്റെ കുത്തൊഴുക്കില്‍ പെട്ടവരാണ് മുസ്‌ലിം സ്ത്രീയുടെ മാന്യവേഷം പ്രശ്‌നവത്കരിക്കുന്നത്. മുസ്‌ലിം സ്ത്രീക്ക് അവളുടെ വേഷം ധര്‍മാനുസാരിയായ വിശാല ജീവിതത്തിന്റെ ചെറിയൊരു […]