By രിസാല on August 31, 2017
1249, Article, Articles, Issue, കവര്‍ സ്റ്റോറി, ചൂണ്ടുവിരൽ
മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്… മഹാനഗരത്തിന് നടുക്കു നിന്നു ഞാന്‍ അവരുടെ മിണ്ടാവരവു കാണുന്നു… മരിച്ച കുഞ്ഞുങ്ങള്‍വരുന്നുണ്ട്, നമ്മെ ത്തിരക്കിക്കൈനീട്ടിയിതാ വരുന്നുണ്ട്. മരിക്കും മുമ്പെത്ര വിളിച്ചിരിക്കണം! വിറച്ചുപേടിച്ചു വിറച്ചുപേടിച്ചു തളര്‍ന്നുനൊന്തുനൊന്തതിലും നൊന്തുനൊ ന്തിവര്‍ പിടഞ്ഞെത്ര വിളിച്ചിരിക്കണം മരിക്കും മുമ്പെത്ര വിളിച്ചിരിക്കണം! ഏരിയാ മക്കളേ, കളി തിമിര്‍ത്തോരേ, ചിരിയാല്‍ വീടെങ്ങും വിളക്കുവെച്ചോരെ, കഴുത്തില്‍ കുഞ്ഞിക്കൈ പിണച്ചു ഞങ്ങള്‍ക്കു കുളുര്‍ത്തൊരുമ്മകള്‍ തരുന്നോരേ, ഞങ്ങള്‍ ക്കുയര്‍കളേ, കൃഷ്ണമണികളേ, നിങ്ങ ളറിഞ്ഞീലാ, ഞങ്ങള്‍ വെറും പിശാചുക്കള്‍. മരിച്ച കുഞ്ഞുങ്ങള്‍ വരുന്നുണ്ട്, കൊച്ചു ചവിട്ടടികളാല്‍ വിറയ്ക്കുന്നു […]
By രിസാല on August 31, 2017
1249, Article, Articles, Issue, കവിത
(എം എം കല്‍ബുര്‍ഗിക്ക്) എന്റെ മൗനത്തെ ഭയപ്പെടുക! അതു ഭാഷയെക്കാള്‍ രൂക്ഷമാണ്, ഒരു പുതിയ ഭൂമി തേടുന്ന അവിരാമമായ ഒരു നദി: എന്റെ ബസവയുടെ വചനങ്ങള്‍ പോലെ.* എന്റെ വാക്കുകളെ ഭയപ്പെടുക! അവയ്ക്ക് കാറ്റിന്റെ ഗതി മാറ്റാന്‍ കഴിയും കുഴിച്ചു മൂടിയ സത്യങ്ങള്‍ക്കു പ്രാണന് നല്കാന് കഴിയും ഓരോ കല്ലിനെയും അവ ശിവനാക്കും ഓരോ തൂപ്പുകാരനെയും പുണ്യവാനാക്കും ഓടകളെല്ലാം ഗംഗയാക്കും എന്റെ ഇന്ദ്രജാലത്തെ ഭയപ്പെടുക ! അതു നിങ്ങളുടെ വെടിയുണ്ടകളെ എന്റെ ഗുരുവിന്നുള്ള മാലയാക്കും, അവന് നിങ്ങളുടെ […]
By രിസാല on August 31, 2017
1249, Article, Articles, Issue, അഭിമുഖം
വൈദ്യ ദമ്പതികളുടെ മക്കള്‍ വൈദ്യരാവുകയെന്നത് കാലങ്ങളായി തുടരുന്ന കീഴ്വഴക്കമായിരിക്കാം.എന്നാല്‍ സാമൂഹിക സുരക്ഷാ മിഷന് മുന്‍ ഡയറക്ടറും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ശിശുരോഗ വിദഗ്ധനുമായ ചേവായൂര്‍ റഹ്മയില്‍ ടി.പി.അഷ്റഫിന്റെയും ഡോ.ജൗഹറയുടെയും മകള്‍ ഹംന മര്‍യത്തിന് അത്തരം കീഴ്വഴക്കങ്ങളില്‍ താത്പര്യമുണ്ടായിരുന്നില്ല. പ്ലസ്ടു കഴിഞ്ഞ് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമെടുത്ത ഹംന തിരഞ്ഞെടുത്തത് അധ്യാപക വഴിയായിരുന്നു. ഫാറൂഖ് കോളജില്‍ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായിരിക്കെ സിവില്‍ സര്‍വീസ് പരീക്ഷയെഴുതി 28ാം റാങ്കും നേടി. കുഞ്ഞുനാള് മുതല്‍ കൈയില്‍ കിട്ടുന്നതെന്തും വായിക്കുന്ന ശീലമുണ്ടായിരുന്നു ഹംനയ്ക്ക്. […]
By രിസാല on August 31, 2017
1249, Article, Articles, Issue
ഇന്റേണല്‍ പരീക്ഷകളുടെ പേപ്പര്‍ കെട്ടുകള്‍ നിറഞ്ഞ മേശക്കു പിന്നില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷാ ഡ്യൂട്ടിക്കു പോകാനുള്ള തയാറെടുപ്പിലിരിക്കുമ്പോളാണ് ഒരപരിചിത നമ്പറില്‍ നിന്നും ആ വിളി വന്നത്. ഹലോ പറഞ്ഞപ്പോള്‍ മറുവശത്ത് അല്പം പരുക്കനായ സ്ത്രീ സ്വരം. ബെറ്റിയല്ലേ? ആ സംബോധന എനിക്കത്ര സുഖിച്ചില്ല. കാരണം ഏറെക്കാലമായി വളരെ അപൂര്‍വമാള്‍ക്കാരേ എന്നെ പേരു ചൊല്ലി വിളിക്കാറുള്ളൂ. അപരിചിതരാരും അത്തരമൊരു സാഹസത്തിനു മുതിരാറുമില്ല. അതേ. ഇതാരാ? ഞാന്‍ കടുപ്പത്തില്‍ തന്നെ മറുചോദ്യം ഉന്നയിച്ചു. ഒരു പഴയ ക്ലാസ്മേറ്റാ. ജയ. എന്റെ ഓര്മ […]
By രിസാല on August 31, 2017
1249, Article, Articles, Issue
ആലപ്പുഴയിലെ ഒരു കോളജ് യൂണിയന് ഉദ്ഘാടനത്തിന് പോകാമോ എന്ന് സംവിധായകന് നിസാറാണ് ചോദിച്ചത്. സമ്മതിച്ചു. ജങ്കാറില്‍ കയറിവേണം അവിടെയെത്താന്‍. ജങ്കാര്‍ സര്‍വീസ് നടത്തുന്ന സ്ഥലം വരെ മൈക്ക് വച്ചിട്ടുണ്ട്. ബഹളത്തിന്റെ അലയൊലികള്‍ കേള്‍ക്കാം. കോളജിലെത്തിയപ്പോള്‍ വന്‍ കൂവലോടെയാണ് ഞാന്‍ സ്വീകരിക്കപ്പെട്ടത്. വേദിയില്‍ കയറിയിരിക്കുമ്പോഴും കൂവല്‍ അവസാനിച്ചില്ല. പ്രിന്സിപ്പലച്ചന് വളരെ സൗമ്യമായി പറഞ്ഞിട്ടും രക്ഷയില്ല. സ്വാഗത പ്രസംഗകന് എന്റെ പേര് പരാമര്‍ശിച്ചപ്പോള്‍ കൂവല്‍ ഇരട്ടിയായി. പരിപാടി അവസാനിപ്പിച്ച് തിരിച്ചുപോന്നാലോ എന്ന് പലവട്ടം ആലോചിച്ചു. വിളക്ക് കൊളുത്തിയശേഷം പ്രസംഗിക്കാതെ പോരാമെന്നാണ് […]