1252

റോഹിങ്ക്യകളെ കൊന്നുതീര്‍ക്കുന്ന ബുദ്ധന്റെ അനുയായികള്‍

റോഹിങ്ക്യകളെ കൊന്നുതീര്‍ക്കുന്ന ബുദ്ധന്റെ അനുയായികള്‍

””I call on the government to end its current cruel military operation, with accountability for all violations that have occurred, and to reverse the pattern of severe and widespread discrimination against the Rohingya population, The situation seems a textbook example of ethnic cleansing.” ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വക്താവ് സൈദ് റആദ് അല്‍ ഹുസൈന്‍ ജനീവയിലെ യു.എന്‍ ഹ്യൂമണ്‍ റൈറ്റ് കൗണ്‍സിലില്‍ […]

മരണം പൂമരമായി മാറിയ ഒരുവള്‍

മരണം പൂമരമായി മാറിയ ഒരുവള്‍

കിലേഹഹശഴലി്വമസശേീി എന്നൊരു വാക്കുണ്ട് ചരിത്രത്തില്‍. നാസിജര്‍മനിയിലാണ് പിറവി. അഡോള്‍ഫ് ഹിറ്റ്‌ലറാണ് പിതാവ്. ഇന്റലിജെന്‍ഷ്യാ ആക്ഷന്‍ എന്ന് വിശദീകരിച്ചാല്‍ അര്‍ത്ഥത്തിലേക്ക് ജനല്‍ തുറക്കും. വാതില്‍ തുറക്കണമെങ്കില്‍ പരിപാടി അറിയണം. പോളണ്ടിനുവേണ്ടി പ്രത്യേകം തയാറാക്കിയ വംശഹത്യാപദ്ധതിയാണ് സംഗതി. പോളിഷ് അധിനിവേശം സമ്പൂര്‍ണമാക്കാന്‍ ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ അന്ത്യവര്‍ഷത്തില്‍ തുടങ്ങിയ പദ്ധതി. പോളണ്ടിലെ പ്രതിഭാശാലികളെ കൂട്ടക്കൊല നടത്തലാണ് പരിപാടി. പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, അധ്യാപകര്‍, എഴുത്തുകാര്‍, സാങ്കേതിക വിദഗ്ധര്‍, ബുദ്ധിജീവികള്‍ അങ്ങനെ പോളണ്ടില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന മുഴുവന്‍ സാന്നിധ്യങ്ങളെയും കൂട്ടക്കശാപ്പ് ചെയ്യുക. […]

മാധ്യമപ്രവര്‍ത്തകരിപ്പോള്‍ സംരക്ഷിതവംശമല്ല

മാധ്യമപ്രവര്‍ത്തകരിപ്പോള്‍ സംരക്ഷിതവംശമല്ല

എഴുതാന്‍ കഴിയുന്നില്ല എന്നാണെങ്കില്‍,അവരാദ്യം എഴുത്തു നിര്‍ത്തട്ടെ. എന്നിട്ടാകാം ബാക്കി കാര്യങ്ങള്‍,’ എം എം കല്‍ബുര്‍ഗിയുടെയും ഗോവിന്ദ് പന്‍സാരെയുടെയും നരേന്ദ്ര ധബോല്‍ക്കറിന്റെയും കൊലയെ തുടര്‍ന്ന്,അഹിഷ്ണുതയുടെയും ഭീഷണിയുടെയും വിരട്ടലിന്റെയും കെട്ടിപ്പടുക്കപ്പെടുന്ന അന്ത:രീക്ഷത്തിനെതിരെ ദേശീയ,സംസ്ഥാന പുരസ്‌കാരങ്ങള്‍ എഴുത്തുകാര്‍ തിരിച്ചു നല്‍കിക്കൊണ്ടിരുന്ന അവസരത്തില്‍ കേന്ദ്രസാംസ്‌കാരിക മന്ത്രിയായ മഹേഷ് ശര്‍മ്മ 2015 ഒക്‌ടോബറില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടു.  ഇന്ത്യയിലെ ഏറ്റവും മികച്ച എഴുത്തുകാരും  കലാകാരന്മാരുമാണ് ശര്‍മ്മയുടെ പരിഹാസത്തിന് ഇരയായത്. അവരിലധികം പേരും ശര്‍മ്മയുടെ താക്കീത് മുഖവിലക്കെടുക്കുകയോ എഴുത്തു നിര്‍ത്തുകയോ ചെയ്തില്ല. മിക്കവരും ധാര്‍ഷ്ട്യത്തോടെ കൂടുതല്‍ എഴുതുകയാണുണ്ടായത്. എന്നാല്‍ […]

ശിയാ രാഷ്ട്രീയത്തിന്റെ തുരങ്ക സൗഹൃദങ്ങള്‍

ശിയാ രാഷ്ട്രീയത്തിന്റെ തുരങ്ക സൗഹൃദങ്ങള്‍

സദ്ദാം ഹുസൈന്‍ തൂക്കിലേറ്റപ്പെട്ട് രണ്ട് ദിവസം പിന്നിട്ടപ്പോള്‍ ഒന്നിലധികം പാശ്ചാത്യ പത്രങ്ങളില്‍ ഒരേ പോലെ പ്രത്യക്ഷപ്പെട്ട വാര്‍ത്തയുടെ തലക്കെട്ട് ഇങ്ങനെയായിരുന്നു: ‘ഇറാഖി ഗവണ്‍മെന്റ് ഇഗ്നോര്‍ഡ് അമേരിക്കന്‍ വിസ്ഡം’- മലയാളത്തില്‍ മനോരമയില്‍ മാത്രം അത് പരിഭാഷപ്പെടുത്തി വന്നു: ‘സദ്ദാമിനെ വധിക്കാന്‍ തിടുക്കം കൂട്ടിയത് മാലികി സര്‍ക്കാര്‍’. സദ്ദാമിനെ തൂക്കിലേറ്റുന്നത് പെരുന്നാള്‍ ആഘോഷവേളയില്‍ വേണ്ടെന്നും അത് മുസ്‌ലിംലോകത്ത് സൃഷ്ടിക്കുന്ന വികാരം വലുതായിരിക്കുമെന്നും ഇറാഖില്‍ അന്ന് അധികാരം കൈയാളിയിരുന്ന നൂരി അല്‍മാലികി സര്‍ക്കാറിനെ യു എസ് സൈനിക ഉദ്യോഗസ്ഥര്‍ ഉപദേശിച്ചുവെന്നാണ് വാര്‍ത്തയുടെ […]

ശീഇസത്തിന്റെ വേരുകള്‍

ശീഇസത്തിന്റെ വേരുകള്‍

‘ഞാനും എന്റെ സ്വഹാബികളും പോയ വഴിയെ പോവുന്നവര്‍’ എന്നാണ് വിശ്വാസികളെ തിരുനബി(സ്വ) വിശദീകരിച്ചത്. സ്വാഭാവികമായും പൂര്‍വ പ്രവാചകരുടെയെല്ലാം കാലത്ത് അവരുടെ അനുയായികള്‍ക്ക് സംഭവിച്ചതുപോലെ ഭിന്നതയുടെയും വിയോജിപ്പിന്റെയും സ്വരങ്ങള്‍ തന്റെ സമുദായത്തിലും വരിക തന്നെ ചെയ്യുമെന്ന് ശിഷ്യന്മാരോട് പറഞ്ഞപ്പോഴാണ് അതില്‍ സ്വര്‍ഗപ്രാപ്തരായ വിജയികള്‍ ആരാണെന്ന് തിരുനബി വ്യക്തത വരുത്തുന്നത്. ഉത്തരാധികാരികളുടെ(ഖലീഫമാര്‍) യുഗം വിട്ടൊഴിയുന്നതിനുമുമ്പേ ആ ദീര്‍ഘദര്‍ശനം ചരിത്രത്തില്‍ പുലര്‍ന്നുകണ്ടു. തിരുനബി(സ്വ)യും സ്വഹാബികളും പോയ വഴിയോട് ആദ്യമായി സംഘടിത രൂപത്തില്‍ പുറംതിരിഞ്ഞ് രംഗത്തുവന്നത് ഖവാരിജുകള്‍ ആയിരുന്നു. തീര്‍ത്തും രാഷ്ട്രീയപരമായ കാരണങ്ങളാലാണ് […]