By രിസാല on September 27, 2017
1252, Article, Articles, Issue, ഓര്മ
തൊള്ളായിരത്തി എഴുപത്തി നാലില്‍ തിരൂരങ്ങാടി കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് പോക്കര് സാഹിബിനെ കാണുന്നത്. അന്ന് ഞാനടങ്ങുന്ന ഏതാനും എം.എസ്.എഫുകാര്‍ ചന്ദ്രിക കാണാന്‍ പോയി. ചന്ദ്രികയുടെ മുറ്റത്ത് ബീഡി വലിച്ച് ഇളം ചിരിയുമായി നില്ക്കുന്ന മനുഷ്യനെയാണ് ആദ്യം അവിടെ കണ്ടത്. ‘ഞാന്‍ പോക്കര് കടലുണ്ടി’ എന്ന് പറഞ്ഞപ്പോള്‍ ചന്ദ്രിക അരിച്ചു പെറുക്കി വായിക്കാറുള്ള എനിക്ക് ആളെ മനസ്സിലായി. അപ്പോള്‍ സി.എച്ച് മുഹമ്മദ് കോയാ സാഹിബ് ചന്ദ്രികയിലുണ്ടായിരുന്നു. അന്ന് ലീഗില്‍ പൊട്ടിത്തെറി നടക്കുന്ന സമയമാണ്. കോയാ സാഹിബിനെ കാണാനുള്ള ഞങ്ങളുടെ […]
By രിസാല on September 27, 2017
1252, Articles, Issue, സർവസുഗന്ധി
ഫാതിഹ ഫാതിഹയെ തിരുനബി വിശേഷിപ്പിച്ചത് ഖുര്‍ആന്റെ മാതാവ് എന്നാണ്. നിസ്കാരങ്ങളില്‍ നിര്‍ബന്ധമായും പാരായണം ചെയ്യേണ്ട സൂറത്താണിത്. ഫാതിഹയില്ലെങ്കില്‍ നിസ്കാരമില്ല. നിസ്കാരം അല്ലാഹുവിന്റെയും അടിമയുടെയും ഇടയിലുള്ള വീതംവെപ്പാണ്. നേര്‍ക്ക്നേരുള്ള സംസാരമാണ്. നിസ്കാരത്തോട് സമീകരിക്കുന്ന രൂപേണയാണ് ഫാതിഹയുടെ മഹത്വങ്ങള്‍ തിരുവചനങ്ങളിലും പണ്ഡിതവീക്ഷണങ്ങളിലുമുള്ളത്. ഫാതിഹയുടെ ഓരോ സൂക്തവും മുന്‍നിര്‍ത്തി അല്ലാഹു പറയുന്നത് തിരുനബി ഇങ്ങനെ വിശദീകരിക്കുന്നു: അല്‍ഹംദു പാരായണം ചെയ്യുമ്പോള്‍ അല്ലാഹു പറയും അടിമ എന്നെ സ്തുതിച്ചിരിക്കുന്നു. ശേഷമുള്ള സൂക്തം ഓതുമ്പോള്‍ അടിമ എന്നെ മഹത്വവത്കരിച്ചിരിക്കുന്നുവെന്ന് പറയും. മാലികിയെന്ന് തുടങ്ങുന്ന ആയത് […]
By രിസാല on September 27, 2017
1252, Article, Articles, Issue
Nazism[ˈnɑːtsɪz(ə)m/] The German form of fascism, especially that of the National Socialist (German: Nazionalsozialist) Workers’ party underAdolf Hitler. ഫാഷിസത്തിന്റെ ഏറ്റവും രക്തരൂക്ഷിതവും, മനുഷ്യത്വ വിരുദ്ധവുമായ പ്രയോഗത്തിന്റെ ഭൂമികയായി മാറിയത് ജര്‍മനിയായിരുന്നു. ദേശീയത എന്ന തുറുപ്പുചീട്ടാണ് അവിടെയും ഫാഷിസ്റ്റ് ശക്തികള്‍ പുറത്തെടുത്തത്. ജര്‍മന്‍ ദേശീയതയെ കൃത്രിമമായ മാര്‍ഗത്തിലൂടെ ജ്വലിപ്പിക്കാന്‍ ശ്രമിച്ച ചിന്തകരില്‍ പ്രധാനിയായിരുന്നു ജോണ്‍ ഗോറ്റ ലീബ ഫിഷെ. ലോകത്തിലെ ഏറ്റവും ശ്രേഷ്ഠ ജനത ജര്‍മന്‍കാരാണ് എന്ന ആശയം തന്റെ തീവ്രപ്രസംഗത്തിലൂടെ […]
By രിസാല on September 27, 2017
1252, Article, Articles, Issue, കരിയര്‍ ക്യൂസ്
ആരോഗ്യ, വിദ്യാഭ്യാസ, ചികിത്സാ രംഗങ്ങളില്‍ രാജ്യത്തെ മുന്‍നിര സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജി നടത്തുന്ന പോസ്റ്റ് ഡോക്ടറല്‍, പി.ജി., ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സ്കളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് സ്വന്തമായും മറ്റു പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചും നടത്തുന്ന കോഴ്സുകളാണിവ. പോസ്റ്റ് ഡോക്ടറല്‍ കോഴ്സുകള്‍: ഡി.എം. (കാര്‍ഡിയോളജി, ന്യൂറോളജി. ന്യൂറോ ഇമേജിങ്, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്കുലാര്‍ അനസ്തേഷ്യ, ന്യൂറോ അനസ്തേഷ്യ), എം.സി.എച്ച്. (കാര്‍ഡിയോ വാസ്കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി, വാസ്കുലാര്‍ […]