By രിസാല on October 6, 2017
1253, Article, Articles, Issue, കവര്‍ സ്റ്റോറി
ദുര്‍ഗ്ഗാ പൂജയുടെ ആരവങ്ങള്‍ക്കിടയിലേക്കാണ് ഞങ്ങള്‍ ബസ്സിറങ്ങിയത്. വെയിലു പെരുത്ത മധ്യാഹ്നത്തില്‍ പേരിനൊരു തണലു പറ്റാന്‍ പൊളിഞ്ഞു തൂങ്ങിയ സ്ലാബുകളുള്ള നടപ്പാതയിലൂടെ ഞങ്ങള്‍ നടന്നു. ചെറുതും വലുതുമായ ലോറികളിലേറിയും അല്ലാതെയും ദുര്‍ഗ്ഗാ പൂജയുടെ വിഗ്രഹ നിമജ്ജന കര്‍മ്മത്തിനു പോകുന്ന ആളുകളെ കൊണ്ട് തിങ്ങിയിരിക്കുകയാണ് റോഡ്. കാതടപ്പിക്കുന്ന ശബ്ദത്തില്‍ പാട്ടുവെച്ച വണ്ടിപ്പുറത്തു നിന്ന് അവര്‍ നിറങ്ങള്‍ വാരിയെറിഞ്ഞും ഉച്ചത്തില്‍ ജയ്ശ്രീരാം മുഴക്കിയും ആഘോഷിക്കുന്നു. ദുര്‍ഗ്ഗാ പൂജക്കും ജയ്ശ്രീരാം? ആഘോഷത്തിന്റെയും ആവേശത്തിന്റെയും ഭാവമെന്താണെന്ന് ഊഹിച്ചു. കാളിന്ദി കുഞ്ച് മെട്രോ സ്റ്റേഷനു ചുവട്ടിലൂടെ […]
By രിസാല on October 6, 2017
1253, Article, Articles, Issue, കവര്‍ സ്റ്റോറി
പ്രിയപ്പെട്ടവരെ, ഭീതിയുടെ അന്തരീക്ഷത്തിലാണ് നമ്മളിപ്പോള്‍ ജീവിക്കുന്നത്. അത് വളരെ കൃത്യമായി, മനപൂര്‍വം ഉണ്ടാക്കിയ ഭീതിയാണ്. കാരണം ആ ഭീതി ഉണ്ടാക്കുന്നവര്‍ക്ക് അത് അത്യാവശ്യമാണ്. ഭീതിയില്ലാത്ത ലോകത്തില്‍ അവര്‍ക്ക് പ്രസക്തിയില്ല. ഫാഷിസത്തിന്റെ ഒരു പ്രത്യേകത അത് ഭീതിയില്‍ കൂടെ വളരും എന്നതാണ്. ഭീതിയില്‍ കൂടി അതിന്റെ സ്വരൂപം നമ്മെ കാണിക്കും. ഹിറ്റ്‌ലറെ പറ്റി പറയാറുണ്ട് ‘ഇന്‍ നോര്‍മല്‍സി എ നത്തിങ്, ഇന്‍ കയോസ് എ ടൈറ്റില്‍’ എന്ന്. അതായത് സാധാരണ സ്ഥിതിയില്‍ ഒന്നുമല്ല, പക്ഷേ കുഴപ്പങ്ങളുടെ കാലത്ത് അവരിങ്ങനെ […]
By രിസാല on October 6, 2017
1253, Article, Articles, Issue
എഴുപതോളം ഉപഗ്രൂപ്പുകളായി വഴിപിരിഞ്ഞുനില്‍ക്കുന്നവരാണ് ശിയാക്കള്‍. എന്നാല്‍ എല്ലാ വിഭാഗങ്ങള്‍ക്കും അലിയാരെ സംബന്ധിച്ച് നേര്‍മാര്‍ഗത്തോട് യോജിക്കാത്ത പല വിശ്വാസങ്ങളുമുണ്ട്. അലിയാരുടെ കൃത്യമായ പദവിയും സ്ഥാനവും എന്താണെന്ന് നിര്‍വചിക്കുന്നതിലും അദ്ദേഹത്തിന്റെ സന്താന പരമ്പരയില്‍ വരുന്നവരുടെ പദവിയെ സംബന്ധിച്ചും രൂക്ഷവും കടുത്തതുമായ അഭിപ്രായ ഭിന്നതകള്‍ ഇപ്പോഴും അവര്‍ക്കിടയിലുണ്ട്. ചിലരുടെത് ഇസ്‌ലാമില്‍ കേട്ടുകേള്‍വിയില്ലാത്ത പുത്തന്‍ വാദങ്ങളാണെങ്കില്‍(ബിദ്അത്ത്) മറ്റുചിലരുടെത് തീര്‍ത്തും സത്യനിഷേധത്തിന്റെ(കുഫ്ര്‍) പരിധിയില്‍ വരുന്നതാണ്. ഇക്കാര്യത്തില്‍ ഏറ്റവും അപകടകരമായത് അലി(റ) ദൈവാവതാരമാണെന്ന് വിശ്വസിക്കുന്നവരുടെ നിലപാടാണ്. സബഇന്റെ മകന്‍ അബ്ദുല്ല ഈ വാദഗതി പ്രചരിപ്പിച്ച കാര്യം […]
By രിസാല on October 6, 2017
1253, Article, Articles, Issue, തളിരിലകള്‍
മുറ്റത്തെ ഒട്ടുമാവില്‍ മനോഹരമായ തളിരിലകള്‍ വിടര്‍ന്നു വന്നിരിക്കുന്നു! ഞാനതിന്റെ തരളഭംഗിയും, അതിലടങ്ങിയ ഇലാഹീയമായ ബോട്ടണോ-എന്‍ജിനീയറിംഗും സൂക്ഷ്മാംശത്തില്‍ നിരീക്ഷിക്കുകയാണ്. അപ്പോഴാണ് അടുക്കളയില്‍ നിന്ന് വിളി വന്നത്. ‘ഏയ് ഒന്നിങ്ങ് വന്ന് നോക്ക്യേ, ഇതെന്ത് കളിയാണ് ഈ കളിക്കുന്നത്.’ ചെന്ന് നോക്കുമ്പോള്‍ കളി കാണേണ്ടതു തന്നെ! അവള്‍ ചപ്പാത്തി പരത്തിച്ചുടുന്നു. ഇളയമോന്‍ അതിനെ അനുകരിച്ച്, അല്‍പാല്‍പമായി കുഴമാവ് ഇസ്‌ക്കി, ഇംഗ്ലീഷ് ഗുളിക വലിപ്പത്തില്‍ സമാന്തര ചപ്പാത്തി നിര്‍മാണം പൊടിപൊടിക്കുന്നു. പോട്ടെ, ചെറുതല്ലേ എന്ന് കരുതി മൂന്ന് പ്രാവശ്യം മാവെടുത്തപ്പോള്‍ അവള്‍ […]
By രിസാല on October 6, 2017
1253, Article, Articles, Issue, കരിയര്‍ ക്യൂസ്
രാജ്യത്തെ മുന്‍നിര ഗവേഷണ സ്ഥാപനമായ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച് (ടി.െഎ.എഫ്.ആര്‍.) പി.എച്ച്.ഡി., ഇന്റഗ്രേറ്റഡ് എം.എസ്‌സി., പിഎച്ച്.ഡി., എം.എസ്‌സി. പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷന് പ്രവേശന പരീക്ഷ നടത്തുന്നു. ഗ്രാജ്വേറ്റ് സ്‌കൂള്‍ അഡ്മിഷന്‍ ടെസ്റ്റ് എന്നാണിതിന്റെ പേര്. ഡിസംബര്‍ 10ന് നടത്തുന്ന പ്രവേശന പരീക്ഷയ്ക്കു കൊച്ചി പരീക്ഷാ കേന്ദ്രമാണ്. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 18. ജനുവരി 31നു പരീക്ഷാ ഫലം പ്രഖ്യാപിക്കും. അപേക്ഷാ ഫീസ് ആണ്‍കുട്ടികള്‍ക്ക് 600 രൂപ. പെണ്‍കുട്ടികള്‍ക്ക് 100 രൂപ. മാത്തമാറ്റിക്‌സ്, […]