1255

ആളില്ലാതെ പറന്ന സ്വപ്‌നങ്ങള്‍

ആളില്ലാതെ പറന്ന സ്വപ്‌നങ്ങള്‍

ഒന്നാം തരത്തില്‍ വീടിനടുത്ത് പുളക്കോട് ഗവ. എല്‍ പി സ്‌കൂളിലാണ് പഠിച്ചത്. രണ്ട് മുതല്‍ ഏഴ് വരെ ഉമ്മയുടെ നാടായ പുത്തൂരില്‍ ഗവണ്‍മെന്റ് യു പി സ്‌കൂളില്‍ പഠിച്ചു. ഹൈസ്‌കൂള്‍ പഠനം കാരന്തൂര്‍ മര്‍കസ് ഹൈസ്‌കൂളില്‍. മര്‍കസിലെ സ്‌കൂള്‍ കാലമാണ് ജീവിതത്തിന് അടുക്കും ചിട്ടയും നല്‍കിയത്. ഗണിതമായിരുന്നു ഇഷ്ട വിഷയം. മര്‍കസിലെ ഗണിത ശാസ്ത്ര അധ്യാപകന്‍(പിന്നീട് അദ്ദേഹം ഹെഡ്മാസ്റ്റര്‍ ആയി) അബ്ദുല്‍ഖാദര്‍ സാറിന്റെ ഇടപെടലുകള്‍ എടുത്തു പറയേണ്ടതാണ്. വ്യക്തിപരമായും അല്ലാതെയും അദ്ദേഹം നല്‍കിയ ഉപദേശങ്ങളും ശാസനകളുമാണ് വിദ്യാര്‍ഥി […]

ഇസ്‌ലാമിക് ബേങ്ക് സ്വീകാര്യതയും സ്വാധീനവും

ഇസ്‌ലാമിക് ബേങ്ക് സ്വീകാര്യതയും സ്വാധീനവും

ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥക്ക് പൂര്‍ണ രൂപം കൈവന്നത് നബി (സ) യുടെ കാലത്ത് മദീനയില്‍ വെച്ചാണ്. എന്നാല്‍ ഇതിന് ആധുനികമായ ചട്ടക്കൂടും ബാങ്കിങ് രീതിയും നിലവില്‍ വന്നിട്ട് നാലു പതിറ്റാണ്ടു മാത്രമേ ആയിട്ടുള്ളൂ. അതിനു മുമ്പും ചെറിയ ചെറിയ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും പൂര്‍ണ വിജയമുണ്ടായിട്ടില്ല. ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇസ്‌ലാമിക് കണ്‍ട്രീസ് (ഒ ഐ സി ) യുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ഇസ്‌ലാമിക് ഡെവലെപ്‌മെന്റ് ബാങ്ക് 1975 ല്‍ ജിദ്ദയില്‍ നിലവില്‍ വന്നു. അതേവര്‍ഷം […]

തവക്കുല്‍, പരമാധികാരത്തിനുമുന്നില്‍ വിനയാന്വിതം

തവക്കുല്‍, പരമാധികാരത്തിനുമുന്നില്‍ വിനയാന്വിതം

ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും എന്ന നോവലിലെ സുലൈമാനെ മറ്റു കഥാപാത്രങ്ങളില്‍നിന്ന് വേറിട്ടു നിര്‍ത്തുന്ന പ്രധാന ഘടകം അദ്ദേഹത്തിന്റെ അചഞ്ചലമായ ദൈവവിശ്വാസമാണ്. വിപദ്കരമായ സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കുമ്പോഴാണ് ഒരാളിലെ ഔജ്ജല്യം പ്രകടമാവുക എന്ന അറബി പഴഞ്ചൊല്ലിന് സമാനമായാണ് നോവലില്‍ സുലൈമാന്‍ പെരുമാറുന്നത്. ദൈവത്തെ സംരക്ഷകനായി മുന്നില്‍കണ്ട് സുലൈമാന്‍ മറ്റു കഥാപാത്രങ്ങളുടെ പ്രതിസന്ധികള്‍ക്ക് സാധൂകരണം കണ്ടെത്തുന്നു. അവര്‍ക്ക് ആശ്വാസ വാക്കുകള്‍ നല്‍കുന്നു. ഉറൂബ് ജീവിച്ചു വളര്‍ന്ന പൊന്നാനിയിലെ മുസ്‌ലിം പരിസരമായിരിക്കാം ഒരുപക്ഷേ അദ്ദേഹത്തെ സുലൈമാന്‍ എന്ന മുസ്‌ലിം കഥാപാത്രത്തെ ഈ രൂപത്തില്‍ […]

അകക്കണ്ണിലെ നേര്‍ക്കാഴ്ച

അകക്കണ്ണിലെ നേര്‍ക്കാഴ്ച

ഉമര്‍(റ) ഒരനുഭവം പറയുന്നു: ‘ഒരാള്‍ നബിയുടെ അടുത്ത് വന്നു. നബിയുടെ കാല്‍മുട്ടോട് കാല്‍മുട്ട് ചേര്‍ത്തുവെച്ച് ഇരുന്നു. ഞങ്ങള്‍ക്കാര്‍ക്കും അദ്ദേഹത്തെ അറിയില്ല. യാത്ര ചെയ്തുവരുന്നതിന്റെ ലക്ഷണമൊന്നും അയാളില്‍ ദൃശ്യമല്ലതാനും. വന്നിരുന്ന് തിരുദൂതരോട് അയാള്‍ ചോദിച്ചുതുടങ്ങി: എന്താണ് ഇസ്‌ലാം? അല്ലാഹു ഏകനായ ആരാധ്യനാണ്. മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണ്. നിസ്‌കാരം നിലനിര്‍ത്തുകയും സകാത്ത് വീട്ടുകയും ചെയ്യുക. നോമ്പ് അനുഷ്ഠിക്കുക. ഹജ്ജ് ചെയ്യുക. ആഗതന്‍ ഉത്തരം ശരിവെച്ചു. പിന്നെ ചോദിച്ചത് ഈമാനെ സംബന്ധിച്ചാണ്. അല്ലാഹുവിലും മലക്കുകളിലും വേദങ്ങളിലും ദൂതന്മാരിലും വിധിയിലും അന്ത്യദിനത്തിലും […]