By രിസാല on October 18, 2017
1255, Article, Articles, Issue, കവര്‍ സ്റ്റോറി
എല്ലാം മറന്നുള്ള സുഖസുഷുപ്തിയില്‍ നിന്നുണര്‍ന്ന് കോണ്‍ഗ്രസ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിക്കൊത്ത എതിരാളിയായി മാറുന്നുണ്ടോ? നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ നാനാ ഭാഗത്ത് നിന്നും വിമര്‍ശനങ്ങളുയരുമ്പോള്‍ ബി.ജെ.പി. എന്ന പാര്‍ട്ടിക്കുള്ളില്‍ എല്ലാം ഭദ്രമാണോ? വിലക്കയറ്റവും പെരുകുന്ന തൊഴിലില്ലായ്മയും ജനവികാരം എതിരാക്കുന്നത് കണ്ടറിഞ്ഞ് ബി.ജെ.പി. തങ്ങളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ മാറ്റം വരുത്തുമോ? രാഷ്ട്രീയനിരീക്ഷകര്‍ ഇപ്പോള്‍ തമ്മില്‍ തമ്മില്‍ ചോദിക്കുന്ന ചോദ്യങ്ങളാണിവ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒന്നരവര്‍ഷം മാത്രം ബാക്കി നില്‍ക്കേ ഇത്തരം ചോദ്യങ്ങളെ അവഗണിക്കാന്‍ സാധിക്കില്ല. കഴിഞ്ഞമാസം ദേശീയ രാഷ്ട്രീയത്തില്‍ സംഭവിച്ച നിര്‍ണായകമായ […]
By രിസാല on October 18, 2017
1255, Article, Articles, Issue, കവര്‍ സ്റ്റോറി
അമേരിക്കയുമായി സൈനികേതര ആണവ സഹകരണ കരാറില്‍ ഒപ്പുവെക്കാന്‍ യു പി എ സര്‍ക്കാര്‍ ശ്രമിക്കുന്ന കാലം. കരാര്‍ ഇന്ത്യയുടെ പരമാധികാരത്തെ പരിമിതപ്പെടുത്തുമെന്നും അണ്വായുധം പരീക്ഷിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്നും സര്‍ക്കാരിനെ പിന്തുണക്കുന്ന ഇടതുപക്ഷവും പ്രതിപക്ഷത്തുള്ള ബി ജെ പിയും കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. കരാറിനെക്കുറിച്ച് പാര്‍ലമെന്റില്‍ നടന്ന ഗൗരവമേറിയ ചര്‍ച്ചക്കിടെ, അന്ന് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും എം പിയുമായ രാഹുല്‍ ഗാന്ധി സംസാരിച്ചു. കര്‍ഷക ആത്മഹത്യകള്‍ കൊണ്ട് കുപ്രസിദ്ധമായ മഹാരാഷ്ട്രയിലെ വിദര്‍ഭയിലെ കലാവതി എന്ന ഗ്രാമീണ വീട്ടമ്മയുടെ പ്രയാസം വിവരിച്ചാണ് രാഹുല്‍ […]
By രിസാല on October 18, 2017
1255, Article, Articles, Issue, കാണാപ്പുറം
കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞത് സ്വാമി വിവേകാനന്ദന്‍. ജാതീകൃത ഉച്ചനീചത്വങ്ങളാല്‍ തട്ടുകളില്‍ വിഭജിക്കപ്പെട്ട ഹൈന്ദവരുടെ ദുസ്ഥിതി കണ്ട് മനം നൊന്താണ് ശ്രീനാരായണ ഗുരുവും സഹോദരന്‍ അയ്യപ്പനും ചട്ടമ്പി സ്വാമികളുമെല്ലാം സമാജത്തെ പുതുക്കിപ്പണിയാന്‍ ജീവിതം ഉഴിഞ്ഞുവെച്ചത്. എണ്ണമറ്റ നവോത്ഥാന സാരഥികള്‍ ഉഴുതുമറിച്ച മണ്ണിലാണ് കമ്മ്യൂണിസ്റ്റ് വിത്ത് വിതച്ചതും കേരളം രാഷ്ട്രീയമായി ‘പുരോഗമന’ വഴിത്താര വെട്ടിത്തെളിയിച്ചതും. സെമിറ്റിക് മതങ്ങളെല്ലാം അതിന്റെ പ്രഭവകേന്ദ്രത്തില്‍നിന്ന് നേരിട്ട് നനച്ചൊഴുകിയാണ് കേരളക്കരയെ വിശ്വാസധാരകളുടെ വിളനിലമാക്കി മാറ്റിയെടുക്കുന്നത്. യൂറോപ്യന്‍ വന്‍കരയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കപ്പെടുന്നതിനുമുമ്പ് തന്നെ യേശുക്രിസ്തുവിന് ഇവിടെ മതാനുയായികളുണ്ടായിരുന്നു. […]
By രിസാല on October 18, 2017
1255, Article, Articles, Issue
രാജ്യത്ത് ശക്തി പ്രാപിച്ചുകഴിഞ്ഞ ഫാഷിസത്തെ തിരിച്ചറിയുന്നതിലും നിര്‍വചിക്കുന്നതിലും പ്രതിരോധങ്ങള്‍ തീര്‍ക്കുന്നതിലും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു എന്ന വിമര്‍ശനത്തെ നിങ്ങള്‍ എങ്ങനെയാണ് കാണുന്നത്? ഞങ്ങളുടെ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു ഗൗരവതരമായ വിമര്‍ശനമാണെന്ന് തോന്നിയിട്ടില്ല. വ്യത്യസ്ത വീക്ഷണകോണുകള്‍ക്കിടയിലുള്ള ആരോപണങ്ങളാണ്. സി.പി.ഐ.എം ഇന്ത്യയിലെ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളെയും നയങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിബദ്ധതയോടെ പ്രതിരോധിക്കുന്നുമുണ്ട്. നിലവില്‍ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും പതിനേഴ് സംസ്ഥാനങ്ങളും എന്‍ ഡി എയുടെ ഭരണത്തിന് കീഴിലാണ്. രാഷ്ട്രീയമായ ഭൂരിപക്ഷം സ്ഥായിയല്ലാത്തതിനാല്‍ മതകീയമായ ഒരു ഭൂരിപക്ഷ പിന്തുണ ആര്‍ജ്ജിക്കാനുള്ള […]
By രിസാല on October 18, 2017
1255, Article, Articles, Issue
മംഗള ലക്ഷദ്വീപ് എക്‌സ്പ്രസിനു ഫരീദാബാദ് വിട്ടാല്‍ പിന്നെ ഹസ്‌റത് നിസാമുദ്ദീനിലാണ് സ്റ്റോപ്. എന്നിട്ടും ട്രയിന്‍ ഓക്‌ലയില്‍ നിര്‍ത്തി. സിഗ്‌നല്‍ കിട്ടാത്തതു കൊണ്ടാകാം. പക്ഷേ, അതു ഞങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായിരിക്കും എന്നു വിശ്വസിക്കുന്നു. ട്രയിന്‍ നാലര മണിക്കൂര്‍ വൈകിയായിരുന്നു ഓടിക്കൊണ്ടിരുന്നത്. ഓക്‌ലയിലെത്തുമ്പോള്‍ 5.43. ആറു മണിക്ക് മുമ്പ് കാര്‍ഗോ സര്‍വീസുകാരുടെ ഓഫീസിലെത്തിയില്ലെങ്കില്‍ എല്ലാ പ്ലാനിംഗും അവതാളത്തിലാകുമെന്ന് ആര്‍സിഎഫ്‌ഐ ഓര്‍ഗനൈസര്‍ സിദ്ദീഖിക്ക വിളിച്ചു പറഞ്ഞിരുന്നതാണ്. ഹസ്‌റത് നിസാമുദ്ദീനില്‍ നിന്ന് വീണ്ടും ഓക്‌ല വഴി തന്നെ വേണം ഫേസ് റ്റു 99/1ലേക്കു […]