By രിസാല on November 9, 2017
1258, Article, Articles, Issue
”അയാളുടെ ഇടതു കണ്ണിന് കാഴ്ചശക്തി നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ കാഴ്ചശക്തിയുള്ള മറ്റേ കണ്ണും പതിയെ പ്രവര്‍ത്തനരഹിതമാകും. പെല്ലറ്റുകള്‍ കാഴ്ചയുടെ ഞരമ്പിലാണ് തുളച്ചു കയറിയത്. അങ്ങേയറ്റം നിസ്സഹായമായ അവസ്ഥയാണിത്,” മേസര്‍ മിറിനെ പരിശോധിച്ച ശേഷം ശ്രീനഗറിലെ ശ്രീ മഹാരാജാ ഹരിസിംഗ് ആശുപത്രിയിലെ ശാസ്ത്രക്രിയാവിദഗധന്‍ പറഞ്ഞു. ശ്രീനഗറിലെ നൗഗാം പ്രവിശ്യയില്‍ ദുരൂഹമാംവണ്ണം സംഭവിച്ച, ‘മുടിപ്പിന്നലുകള്‍ മുറിച്ചെടുക്കല്‍’ സംഭവങ്ങളെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടയില്‍ പെട്ടു പോകുകയായിരുന്നു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മിര്‍. ഒക്‌ടോബര്‍ 14ന് ഒരു പൊലീസുകാരന്‍ അവന്റെ കണ്ണിനു നേര്‍ക്ക് പെല്ലറ്റുകള്‍ തൊടുത്തുവിട്ടതായി […]
By രിസാല on November 9, 2017
1258, Article, Articles, Issue, കവര്‍ സ്റ്റോറി
‘വിദ്യാഭ്യാസം എന്തിനുള്ളതാണ്? പണമുണ്ടാക്കുന്നതിനോ? കച്ചവടത്തിനോ? ഇതു രണ്ടിനുമല്ലാതെ സമൂഹത്തിന്റെ സര്‍വതോമുഖമായ നന്മ ഉദ്ദേശിച്ചുകൊണ്ട് വിദ്യാഭ്യാസം സാര്‍വത്രികമാക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. യുവാക്കളാണ് പ്രശ്‌നങ്ങള്‍ ഏറ്റെടുക്കേണ്ടത്. കാരണം അവര്‍ക്ക് കുടുംബപരമായ കെട്ടുപാടുകളില്ല.നമ്മള്‍ ആദ്യത്തെ ചുവടുവച്ചു. പക്ഷേ ഏറെനാള്‍ നാം ഒറ്റക്കുപോകുകയില്ല. മുന്‍തലമുറ നമ്മോടൊപ്പം ചേര്‍ന്നുതുടങ്ങിയിരിക്കുന്നു. അതിക്രമവും സ്ഥാപനങ്ങള്‍ തല്ലിപ്പൊളിക്കലും പൊലീസിനെ ആക്രമിക്കലും ഒന്നും ഞങ്ങളുടെ നയവുമല്ല.’ -കാമില വലേജോ ഡൗളിങ് കാമില നിങ്ങളില്‍ പലര്‍ക്കും അപരിചിതയല്ല. ചിലിയിലെ അതിശക്തയായ വിദ്യാര്‍ത്ഥി നേതാവ്. ഒന്നാം തരം പോരാളി. ‘നിങ്ങള്‍ അര്‍ജന്റീനയിലും ബ്രസീലിലും […]
By രിസാല on November 9, 2017
1258, Article, Articles, Issue, കവര്‍ സ്റ്റോറി
പി എ മുഹമ്മദ് ഫാറൂഖ് നഈമി ഫാഷിസത്തിനെതിരെയുള്ള ഉജ്ജ്വലമായ പോരാട്ടങ്ങളിലൂടെ ഇന്ത്യയിലെ കാമ്പസ് രാഷ്ട്രീയം അതിന്റെ യഥാര്‍ത്ഥ സര്‍ഗാത്മകതയിലേക്കുയരുന്ന കാലത്താണ് കേരള ഹൈക്കോടതി കലാലയങ്ങളിലെ രാഷ്ട്രീയ പ്രവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കുന്നത്. വിധിയുടെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങള്‍ സൂക്ഷമതലങ്ങളില്‍ പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതും പുതിയ സംവാദങ്ങള്‍ക്ക് വഴിവിളക്കാവേണ്ടതുമാണ്. അരാഷ്ട്രീയത ഫാഷനായ കാലത്ത് കാമ്പസുകള്‍ക്ക് ഉണ്ടായിത്തീരേണ്ട മൗലികമായ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ അടിവേരറുക്കുന്ന ഒന്നായി ഇപ്പോഴത്തെ കോടതിവിധി വ്യാഖാനിക്കപ്പെടുന്നുണ്ട്. കൊളോണിയല്‍ വിരുദ്ധ സമരങ്ങളുടെ […]
By രിസാല on November 9, 2017
1258, Article, Articles, Issue, കവര്‍ സ്റ്റോറി
താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നും ആയിരം വര്‍ഷത്തെ മുസ്‌ലിം ഭരണം അടിമത്തത്തിന്‍േറതാണെന്നും പ്രചരിപ്പിക്കപ്പെടുന്ന കെട്ടകാലത്ത് ഇസ്‌ലാമും ഇന്ത്യയും എങ്ങനെ കണ്ടുമുട്ടി എന്നും പരസ്പരം കൈമാറിയത് എന്തൊക്കെയായിരുന്നുവെന്നും ആഴത്തില്‍ അന്വേഷിക്കുകയാണ് മൂന്നുഭാഗങ്ങളുള്ള ലേഖനത്തിലൂടെ. ഇസ്‌ലാം ഇന്ത്യയിലേക്ക് കടന്നുവന്നത് രണ്ടുവഴിക്കാണ്. അറബിക്കടലിലൂടെ കച്ചവടസംഘങ്ങള്‍ സഞ്ചരിച്ച പായക്കപ്പലില്‍ മലബാര്‍ തീരത്ത് വന്നണഞ്ഞ മതപ്രബോധകരും വണിക്കുകളും പടിഞ്ഞാറന്‍ തീരങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ പുതിയ ജീവിതമാര്‍ഗം അവതരിപ്പിച്ചു. ജൈനബുദ്ധമതങ്ങള്‍ വൃദ്ധിക്ഷയങ്ങള്‍ നേരിടുകയും ബ്രാഹ്മണ മേധാവിത്വത്തിന്‍ കീഴില്‍ കീഴാളവര്‍ഗം ദുരിതജീവിതം നയിക്കുകയും ചെയ്തുപോന്ന ആ കാലഘട്ടത്തില്‍ ഇസ്‌ലാം […]
By രിസാല on November 9, 2017
1258, Article, Articles, Issue, തളിരിലകള്‍
എല്ലാ വിളികളും അത്ര കാര്യത്തില്‍ ആയിക്കൊള്ളണമെന്നില്ലെന്ന് നിങ്ങള്‍ക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ബസിലായിരിക്കുമ്പോള്‍, ക്ലാസിലായിരിക്കുമ്പോള്‍, സദസിലായിരിക്കുമ്പോള്‍ ചില ദീര്‍ഘ സുന്ദരമായ വിളികള്‍ വരും. ‘തിരക്കുണ്ടോ, സംസാരിച്ചുകൂടെ?’ എന്ന ആമുഖ ചോദ്യം, തുടര്‍ന്നുള്ള സംഭാഷണത്തിന്റെ ദൈര്‍ഘ്യഭീകരതയെ സൂചിപ്പിക്കുന്നു. ‘മീറ്റിംഗിലാണ്, പിന്നെ വിളിച്ചാല്‍ നന്നായിരുന്നു’ എന്ന് നിങ്ങള്‍ വിനയതുന്ദിലമായി മറുപടി പറയുന്നു. അത്യാവശ്യക്കാരനാണെങ്കില്‍ നിങ്ങളുടെ ഒഴിവു സമയം നോക്കി പിന്നെയും വിളിക്കും. അല്ലെങ്കില്‍, ആ വിളിയോടെ നിങ്ങള്‍ സലാമത്തായി. അധികവും, ഈ രണ്ടാം തരമാണ് ഉണ്ടാകാറ്, അല്ലേ? പറഞ്ഞ് വന്നത് ഞാനിപ്പോള്‍ അകപ്പെട്ടിരിക്കുന്ന […]