നിശബ്ദ ശ്വാസത്തിൻറെ വീട്
പതിനെട്ടാം നൂറ്റാണ്ടില്‍ ഹിജാസില്‍ നടന്ന വഹാബീ കര്‍സേവയുടെ കാലത്താണ് അവസാനമായി ദാറുല്‍ അര്‍ഖം വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഹിജ്‌റ 1217 ലായിരുന്നു മുത്തുനബിയുടെ(സ) ജന്മദേശമായ മക്കയിലേക്ക് ഭീകരതയുടെ കലാപക്കൊടിയുയര്‍ത്തി വഹാബിസം മാര്‍ച്ചു ചെയ്തത്. ഇബ്‌നു സുഊദിന്റെ പട്ടാളം മുസ്‌ലിം ചരിത്രത്തില്‍ ചോര പുരട്ടുന്നത് അവിടുത്തെ നാഗരിക സ്മാരകങ്ങളും സാംസ്‌കാരിക പ്രതീകങ്ങളും തല്ലിത്തകര്‍ത്തു കൊണ്ടായിരുന്നു. ജന്നതുല്‍ ബഖീഅ്, ജന്നതുല്‍ മുഅല്ല, തിരുനബിയുടെ ജന്മ വീട്, അബൂബക്കര്‍(റ), ഖദീജ(റ) എന്നിവരുടെ ഭവനങ്ങള്‍ തുടങ്ങി മുസ്‌ലിംചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കപ്പെട്ട കൂട്ടത്തില്‍ ദാറുല്‍ […]