ആരാണ് ഇസ്‌ലാമിലെ നേതൃത്വം?
പാശ്ചാത്യത-പൗരസ്ത്യത പാരമ്പര്യം-ആധുനികം എന്നീ ദ്വന്ദ്വങ്ങളെ ശൈഖ് അബ്ദുല്‍ഹകീം മുറാദ് സംയോജിപ്പിച്ചപോലെ ഇസ്‌ലാമിക ലോകത്തു അധികമാരും കോര്‍ത്തിട്ടില്ല. കാംബ്രിഡ്ജിലും അല്‍അസ്ഹറിലുമായിരുന്നു മുറാദിന്റെ പഠനം. പ്രഭാഷകനും സൂഫി ശൈഖുമാരുടെ ശിഷ്യന്‍ കൂടിയാണദ്ദേഹം. ഒട്ടേറെ ഇസ്‌ലാമിക് പാരമ്പര്യ കൃതികള്‍ ഭാഷാന്തരപ്പെടുത്തി. ഒപ്പം ബ്രിട്ടീഷ് മീഡിയക്ക് വേണ്ടി ധാരാളം സംഭാവനകളര്‍പിച്ചു. ഇതിനെല്ലാമുപരി എന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹത്തിന്റെ അപാര ജ്ഞാനവും കൂര്‍മബുദ്ധിയുമാണ്. ഇസ്‌ലാമിക പാരമ്പര്യത്തിലുള്ള അനുഭവവും അറിവുമുള്ളതിനാല്‍ ഇസ്‌ലാമിക സമൂഹത്തിലെ അതോറിറ്റിയുടെ പരിണാമത്തെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാന്‍ ഞാന്‍ തീര്‍ച്ചയാക്കി. ഇസ്‌ലാമിക അതോറിറ്റിക്ക് പഴയ കാല […]