By രിസാല on February 14, 2018
1272, Article, Articles, Issue
ഭരണസംവിധാനത്തിന്റെ ദൃഷ്ടിയില്‍ ഞാനൊരു ദുശ്ശാഠ്യക്കാരനായ കിളവനാണ്. ചിലപ്പോള്‍ ഞാനങ്ങനെ തന്നെയായിരിക്കും. ഭരണകൂടം നിഷ്‌കര്‍ഷിക്കുന്ന എന്തിനോടും വിയോജിക്കുന്ന എന്നെക്കുറിച്ച് ദുശ്ശാഠ്യക്കാരനല്ലെന്ന് എങ്ങനെ പറയാനാകും? അടിസ്ഥാന വസ്തുതകളെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നുവെന്നതാകാം വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന എന്റെ ഈ ദുഃസ്വഭാവത്തിന് കാരണം. അടിസ്ഥാനമായ രേഖയുണ്ടെങ്കില്‍ ഞാന്‍ അതിനെ ആധാരമാക്കി സംസാരിക്കും. പുതിയ നിയമനിര്‍മാണമുണ്ടായാല്‍, അടിസ്ഥാന നിയമത്തിലേക്ക് പോകും. ഒന്നുമില്ലെങ്കില്‍ ഗൂഗിള്‍ ഗുരുവിലേക്ക്. കൗതുകത്തിന്റെയും വിഡ്ഢിത്വത്തിന്റെയും ഉറവിടമായി എന്നെ സുഹൃത്തുക്കള്‍ കാണുന്നത് അതുകൊണ്ടാകും. ഞാന്‍ നേരിട്ട ഭീതിദമായ ഏറ്റുമുട്ടലുകളെക്കുറിച്ചാണ് ഈ ദിവസങ്ങളില്‍ എന്റെ സുഹൃത്തുക്കള്‍ […]
By രിസാല on February 14, 2018
1272, Article, Articles, Issue
നമ്മുടെ രാഷ്ട്രീയ നേതാക്കളില്‍ അക്ഷരംകൊണ്ട് പ്രഭ ചൊരിഞ്ഞ മഹാപ്രതിഭകളില്‍ ജവഹര്‍ലാല്‍ നെഹ്‌റു തന്നെയായിരിക്കും പ്രഥമ സ്ഥാനത്ത്. അദ്ദേഹത്തിന്റെ ‘ഇന്ത്യയെ കണ്ടെത്തലും'( The Discovery of India) ‘ലോകചരിത്രത്തിലേക്കുള്ള എത്തിനോട്ട’വും (Glimpses of World History) ക്ലാസിക് രചനകളാണ്. ജ്ഞാനപ്രകാശിതമായ അസാധാരണ രചനാ വൈഭവം കൊണ്ട് അനുഗൃഹീതനായ നെഹ്‌റു അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ധൈഷണിക വ്യവഹാരങ്ങളെ സക്രിയമാക്കുന്നതില്‍ അനല്‍പമായ പങ്കാണ് വഹിച്ചത്. മഹാത്മാ ഗാന്ധിയും അക്ഷരസപര്യയില്‍ ലോകത്തിനു തന്നെ വഴികാട്ടിയായിരുന്നു. തന്റെ ചിന്തകളെയും ആത്മീയ അന്വേഷണങ്ങളെയും സ്വന്തം പ്രസിദ്ധീകരണങ്ങളിലൂടെ പ്രകാശിതമാക്കിയപ്പോഴാണ് […]
By രിസാല on February 14, 2018
1272, Article, Articles, Issue, കവര്‍ സ്റ്റോറി
‘സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കില്‍ മൂടുപടം ഇട്ടുകൊള്ളട്ടെ. പുരുഷന്‍ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാല്‍ മൂടുപടം ഇടേണ്ടതില്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു. പുരുഷന്‍ സ്ത്രീയില്‍ നിന്നല്ലല്ലോ സ്ത്രീ പുരുഷനില്‍ നിന്നത്രേ ഉണ്ടായത്. പുരുഷന്‍ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടത്. ആകയാല്‍ സ്ത്രീക്കു ദൂതന്മാര്‍ നിമിത്തം തലമേല്‍ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം”. (1 കൊരിന്ത്യര്‍11:6-11) ‘അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടും കൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, […]
By രിസാല on February 14, 2018
1272, Article, Articles, Issue
പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മുസ്‌ലിംകള്‍ക്കിടയിലെ ഇസ്‌ലാമിക വേഷവിധാനങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ക്ക് മുമ്പ്, ഇസ്‌ലാമിക വിശ്വാസ സംഹിതയുമായി ചില വസ്ത്രധാരണ ശൈലികള്‍ക്കുള്ള ഇഴയടുപ്പത്തെക്കുറിച്ച് ഒരു ആമുഖം ആവശ്യമുണ്ടെന്ന് തോന്നുന്നു. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ഇടങ്ങളില്‍ ഇസ്‌ലാമിക വേഷം ധരിക്കുക എന്നത്, സ്വന്തം സംസ്‌കാരത്തെ പ്രതിനിധീകരിക്കാനുള്ള ഉപാധിയോ, അല്ലെങ്കില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കാനുള്ള മാര്‍ഗമായോ ചുരുക്കിക്കാണുന്ന പശ്ചാതലമാണ് ഇത്തരമൊരു ആമുഖം അനിവാര്യമാക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ കോളജ് കാമ്പസിലെ തലപ്പാവ് ധരിച്ച ഇസ്‌ലാമിക പണ്ഡിതനും ഹിജാബിട്ട പെണ്‍കുട്ടിയും ദീപാവലി ദിവസം കാലിഫോര്‍ണിയയുടെ തെരുവിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതീകമായി […]
By രിസാല on February 14, 2018
1272, Article, Articles, Issue, കവര്‍ സ്റ്റോറി
മുസ്‌ലിം സ്ത്രീകളുടെ വിമോചനത്തിനെന്ന പേരിലുള്ള വാചാടോപങ്ങളാല്‍ മുഖരിതമാണ് നടപ്പുകാലം. നിരന്തരം പ്രവഹിച്ചുകൊണ്ടിരിക്കുന്ന മതേതര/ ഉദാരവാദികളുടെ ഇവ്വിഷകയമായ നെടുങ്കന്‍ ആഖ്യാനങ്ങള്‍ പൊളിച്ചടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടവള്‍/ ഇരയാക്കപ്പെട്ടവള്‍ എന്ന മുസ്‌ലിം സ്ത്രീയുടെ വാര്‍പ്പുരൂപം യൂറോപ്യന്‍/ ആധുനിക/ സവര്‍ണ സ്ത്രീവാദികള്‍ തങ്ങളുടെ നരവംശശാസ്ത്ര കാഴ്ചപ്പാടിലൂടെ നോക്കി തന്ത്രപൂര്‍വം സൃഷ്ടിച്ചെടുത്തതാണ്. രാഷ്ട്രീയാധികാരവും അതുമുഖേന കരഗതമായ രക്ഷാധികാരഭാവവും അമിത ദേശീയതയും സമാസമം ചേര്‍ത്ത കുറിപ്പടികളാണ് സവര്‍ണ/ കുലീന പരിസരം മാത്രം പരിചയമുള്ള സ്ത്രീവാദികള്‍ സമൂഹത്തിന്റെ മൊത്തം പ്രശ്‌നത്തിനുള്ള പരിഹാരമെന്നോണം കൈമാറിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ കുലീന/ […]