1272

സ്ത്രീ ; സുരക്ഷ,വേഷം,മതം,സ്വാതന്ത്ര്യം

സ്ത്രീ ; സുരക്ഷ,വേഷം,മതം,സ്വാതന്ത്ര്യം

എത്രനാള്‍ അവര്‍ നമ്മെ പുറത്തുനിര്‍ത്തും ഉമ്മി പറയാറുണ്ട്, നന്നേ ചെറുപ്പത്തില്‍ തന്നെ തലയില്‍ തട്ടമിടാന്‍ എനിക്ക് വലിയ പ്രിയമായിരുന്നെന്ന്. ഉമ്മിയുടെ തട്ടം വലിച്ചെടുത്ത് ഞാനെന്റെ തലയില്‍ ചൂടും. കിട്ടുന്ന ദുപ്പട്ടകള്‍ കൊണ്ടൊക്കെ എന്റെ പാവകള്‍ക്ക് തട്ടമിടീക്കുന്നതായിരുന്നു മറ്റൊരു ശീലം. അതിലൊന്നും ഒരു അസ്വാഭാവികതയുമില്ലായിരുന്നു താനും. കാരണം, ഓര്‍മ്മ ഉറക്കുന്ന കാലം മുതല്‍ക്ക് കണ്ട് ശീലിച്ചതാണ് തലമറക്കുന്ന ചിട്ട. ഉമ്മിയും മറ്റു മുതിര്‍ന്നവരുമൊക്കെ വളരെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്തിരുന്ന ആ ശീലം ചെറുപ്പം മുതല്‍ അനുകരിച്ചും വലുതായപ്പോള്‍ […]

ഇന്ത്യന്‍ സ്ത്രീ ജീവിതത്തിന്റെ ഉത്ഥാനപതനങ്ങള്‍: വിവിധ കാലഘട്ടങ്ങളിലൂടെ

ഇന്ത്യന്‍ സ്ത്രീ ജീവിതത്തിന്റെ ഉത്ഥാനപതനങ്ങള്‍: വിവിധ കാലഘട്ടങ്ങളിലൂടെ

ഇന്ത്യന്‍ ചരിത്രവും ഇന്ത്യയിലെ സ്ത്രീകളുടെ സ്ഥിതി വിശേഷങ്ങളും വളരെയധികം ഏകീകൃതമാണ്. ഇന്ത്യയിലെ സ്ത്രീകള്‍ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന പരിതാപകരമായ അവസ്ഥക്ക് ഒരു പരിധി വരെ പുരാതന ഇന്ത്യന്‍ സാഹചര്യങ്ങളുടെയും അന്നത്തെ സാമൂഹിക സാംസ്‌കാരിക സംക്ഷിപ്തരൂപത്തിന്റെയും പരിണിത ഫലം തന്നെയാണ് കാരണമെന്ന് സമര്‍ത്ഥിക്കേണ്ടതായി വരും. വേദങ്ങളില്‍ പ്രധാനമായും സ്ത്രീകളെ ആലേഖനം ചെയ്തത് സ്വരാജ്യത്തിന്റെ ദേവതമാരായിട്ടാണ്. ആ കാഴ്ചപ്പാടിലൂടെ ദേവിയില്‍നിന്ന് ദേവദാസിയിലേക്കും ഭര്‍ത്താവിന് കീഴിലെ ദാസ്യവൃത്തിയിലേക്കും പതിക്കുകയും ചെയ്തു. ഇന്ത്യന്‍ സ്ത്രീയുടെ തന്നെ സുവര്‍ണ കാലമായി ചരിത്രകാരന്മാര്‍ വിവരിക്കുന്നത് വേദകാലഘട്ടത്തിന്റെ മുമ്പും […]