പരീക്ഷ ഒരു പ്രതീക്ഷയാണ്
ഒരു ദിവസം പത്താം തരത്തില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയേയും കൊണ്ട് രക്ഷിതാക്കള്‍ ആശുപത്രിയില്‍ വന്നു. ഇടക്കിടെ ബോധംകെട്ടു വീഴുന്നു എന്നതാണ് പ്രശ്‌നം. ശാരീരികമായ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതിനാലാണ് ഒരു സൈകാട്രിസ്റ്റിനെ കാണാമെന്ന തീരുമാനത്തിലേക്ക് അവരെത്തിയത്. അപസ്മാരമാണെന്നും പിശാചുബാധയാണെന്നുമെല്ലാം കരുതി മന്ത്രവും മന്ത്രവാദവും ഇതിനിടക്ക് പരീക്ഷിച്ചിട്ടുണ്ട്. അതൊന്നും ഫലംകാണാതെ വന്നതിനാലാണ് അവരിടെയെത്തിയിരിക്കുന്നത്. ഞാനവരുടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പഠിക്കാന്‍ മിടുക്കിയാണ് വന്ന പെണ്‍കുട്ടി. കുടുംബത്തിന്റെ നല്ല സ്‌നേഹവും പഠനത്തിനാവശ്യമായ പിന്തുണയും അവളനുഭവിക്കുന്നുണ്ട്. ഓരോ കാര്യവും ചോദിച്ചറിഞ്ഞപ്പോള്‍ എനിക്ക് കാര്യം മനസിലായി. […]