By രിസാല on March 7, 2018
1275, Article, Articles, Issue, കാണാപ്പുറം
ശ്രീനാരായണ ഗുരുവും കുമാരനാശാനും ഡോ. പല്പുവും അയ്യങ്കാളിയും സഹോദരന് അയ്യപ്പനും ചട്ടമ്പിസ്വാമികളുമൊക്കെ പുതിയ ചിന്താവിപ്ലവത്തിലൂടെ ഉഴുതുമറിച്ച മലയാള മണ്ണിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം സാമൂഹിക പരിവര്‍ത്തനത്തിന്റെ വിത്തുവിതച്ചതും പഴയ നാടുവാഴികളുടെയും ജന്മിത്വദുഷ്പ്രഭുക്കളുടെയും കിരാതവാഴ്ചക്ക് അറുതിവരുത്തിയതും. കേരളത്തിലെ കമ്യൂണിസ്റ്റ് ചരിത്രം ലോക കമ്യൂണിസ്റ്റ് ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരധ്യായമാണ്. പഴയ സാമൂഹിക വ്യവസ്ഥ പുതുക്കിപ്പണിയാന്‍ ഇറങ്ങിപ്പുറപ്പെട്ടപ്പോള്‍ അധസ്ഥിത ജനതക്ക് ഒട്ടേറെ ത്യാഗങ്ങള്‍ സഹിക്കേണ്ടിവന്നു. മൊറാഴ, കരിവള്ളൂര്‍, തില്ലങ്കേരി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു നാടിന്റെ ഹൃദയധമനികളെ ത്രസിപ്പിക്കുന്ന സ്മരണകളായി അവ മാറുന്നത് അനീതിക്കും […]
By രിസാല on March 7, 2018
1275, Articles, Issue, കവര്‍ സ്റ്റോറി
കണ്ണൂര്‍ എടയന്നൂരില്‍ ശുഐബ് എന്ന ഇരുപത്തെട്ടുകാരന് കൊല ചെയ്യപ്പെട്ടത് ജില്ലയില്‍ ഇതാദ്യത്തെ സംഭവമല്ല. അങ്ങനെ തോന്നിപ്പിക്കുന്ന വിധത്തിലാണ് ബി.ജെ.പി ജിഹ്വ വിഷയത്തെ കൈകാര്യം ചെയ്തത്. കൊല്ലപ്പെട്ടത് ന്യൂനപക്ഷസമുദായാംഗമായതിനാലും മറുപക്ഷത്ത് സി.പി.എം ആണെന്നതിനാലും സവിശേഷമായ ‘ജാഗ്രത’ പത്രം കാണിക്കുന്നുണ്ട്. ”ആര്.എസ്.എസുകാര്‍ മുസ്ലിംകളെ കൊന്നൊടുക്കുകയാണെന്ന കള്ളപ്രചാരണം ക്ലച്ച് പിടിക്കുന്നില്ല. കേരളത്തില്‍ സി.പി.എം ശക്തമായത് കൊണ്ടാണ് മുസ്ലിംകള് കൊല്ലപ്പെടാത്തതെന്നാണ് അവകാശവാദം. മുസ്ലിം ന്യൂനപക്ഷത്തെ കൂട്ടുപിടിക്കാനാണ് ഈ നുണക്കഥ പറയുന്നത്. എന്നാല്‍, കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ മുസ്ലിം ചെറുപ്പക്കാരെ കൊന്നുതള്ളുന്ന ഏക രാഷ്ട്രീയ […]
By രിസാല on March 7, 2018
1275, Article, Articles, Issue
അഭിപ്രായങ്ങള്‍ സൗജന്യമാണ്. പക്ഷേ വസ്തുതകള്‍ പവിത്രമാണ്. എല്ലാ മാധ്യമപ്രവര്‍ത്തകരും അവരുടെ തൊഴിലിന്റെ ധര്‍മം പാലിക്കേണ്ടതുണ്ട്. പക്ഷേ, ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി വസ്തുതകള്‍ ഇഷ്ടം പോലെ വളച്ചൊടിച്ചാല്‍ എന്താണ് സംഭവിക്കുന്നത്? അത് സാധാരണ അംഗങ്ങള്‍ പോലും സത്യസന്ധമായി സംസാരിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്വമായ പാര്ലമെന്റിലാണെങ്കിലോ? പ്രധാനമന്ത്രി തനിക്കും പാര്‍ലമെന്റ് എന്ന സ്ഥാപനത്തിനും അതിലൂടെ ദുഷ്പേരാണ് സൃഷ്ടിക്കുന്നത്. നരേന്ദ്രമോഡിക്ക് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനോടുള്ള ശത്രുത എല്ലാവര്ക്കും അറിയുന്നതാണ്. സര്‍ദാര്‍ വല്ലഭായ് പട്ടേലിനോടുള്ള ആരാധനയും. എന്നാല്‍ അത്തരം ആരാധനയോ വസ്തുതകളോ അനാദരവില്‍ അധിഷ്ഠിതമാകരുത്. […]
By രിസാല on March 7, 2018
1275, Article, Articles, Issue, മരുഭൂമിയിലെ തേനറകൾ
പൗരാണിക ചരിത്രമുണ്ട് ജിദ്ദക്ക്. മുത്തശ്ശി നഗരമെന്നും അതിന് പേരുണ്ട്. ആദിമാതാവായ ഹവ്വാ ബീവിയുടെ ഖബര്സ്ഥാന് ജിദ്ദയിലാണെന്ന് ഒരു നാടോടി വിശ്വാസമുണ്ട്. അങ്ങനെയൊരു ഖബര്സ്ഥാന് കണ്ടെത്തി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു ജനങ്ങള്‍. അങ്ങനെ വിശ്വസിക്കപ്പെട്ടിരുന്ന ഖബര്സ്ഥാന് 1975ല്‍ അധികാരികള്‍ മുദ്രവെച്ചടച്ചു. സന്ദര്‍ശനം നിരോധിക്കുകയും ചെയ്തു. ശിലായുഗ കാലം തൊട്ടേ ജിദ്ദയില്‍ ജനവാസ കേന്ദ്രമുണ്ടായിരുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആദിമമായ ലിപികള്‍ ജിദ്ദയുടെ കിഴക്കന്‍ താഴ്വരയില് നിന്നും വടക്കുകിഴക്കന്‍ താഴ്വരയില്‍നിന്നും കണ്ടെത്തിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് വന്നവര്‍ പൗരാണിക കാലത്തുതന്നെ ഇവിടെ വാസമുറപ്പിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അലക്സാണ്ടര്‍ ചക്രവര്‍ത്തിക്കും […]
By രിസാല on March 7, 2018
1275, Article, Articles, Issue, സർവസുഗന്ധി
ചിലര്‍ ചിലരെക്കാള്‍ ശ്രേഷ്ഠരും ഉന്നതരുമാണിവിടെ. നന്മ തിന്മകളുടെ മാനദണ്ഡമല്ല ഇവിടത്തെ ഔന്നത്യത്തിന്റെ കാരണം. എന്നാല്‍ നന്മകളുടെ പേരില്‍ സ്ഥാനവും പദവിയും നല്കപ്പെടുന്ന പരലോകത്ത് ചിലര്‍ ശ്രേഷ്ഠപദവിയിലെത്തുന്നത് അനുഗ്രഹം തന്നെയാണ്. ‘ഇവിടെ നാം ചിലരെ മറ്റുചിലരെക്കാള്‍ ഏതുവിധമാണ് ശ്രേഷ്ഠരാക്കിയതെന്ന് നോക്കൂ. എന്നാല്‍ ഏറ്റം മഹിതമായ പദവിയും ഏറ്റം ഉല്‍കൃഷ്ടമായ അവസ്ഥയുമുള്ളത് പരലോക ജീവിതത്തിലാണ്. (സൂറത്തുല്‍ ഇസ്റാഅ്). പദവികള്‍ക്കനുസൃതമായി സ്വര്‍ഗത്തെ പലതായി സംവിധാനിച്ചിരിക്കുന്നു. ജന്നാത്തുല്‍ ഫിര്‍ദൗസ്, ജന്നാത്തു അദ്ന്, ജന്നാത്തു നഈം, ദാറുല്‍ ഖുല്‍ദ്, ദാറുസ്സലാം, ജന്നത്തുല്‍ മഅ്വ, ഇല്ലിയ്യൂന്‍ […]